Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India US

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഏപ്രിലിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഏ​​​പ്രി​​​ലി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കു​​​മെ​​​ന്ന് കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ. യു​​​എ​​​സി​​​നു പു​​​റ​​​മെ യു​​​കെ, ഒ​​​മാ​​​ൻ എ​​​ന്നി​​​വ​​​യു​​​മാ​​​യു​​​ള്ള പ്ര​​​ധാ​​​ന വ്യാ​​​പാ​​​രക്ക​​​രാ​​​റു​​​ക​​​ളും ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര ക​​​രാ​​​ർ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​ന്തി​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി 23 മു​​​ത​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തും. കേ​​​ന്ദ്ര വാ​​​ണി​​​ജ്യ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ദ​​​ർ​​​പ്പ​​​ണ്‍ ജെ​​​യി​​​ൻ വാ​​​ഷിം​​​ഗ്ട​​​ണി​​​ലേ​​​ക്കു​​​ള്ള ചീ​​​ഫ് നെ​​​ഗോ​​​ഷ്യേ​​​റ്റ​​​റാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​സം​​​ഘ​​​ത്തെ ന​​​യി​​​ക്കും. അ​​​ടു​​​ത്ത​​​യാ​​​ഴ്ച അ​​​വ​​​സാ​​​നം വ​​​രെ സം​​​ഘം യു​​​എ​​​സി​​​ൽ ഉ​​​ണ്ടാ​​​കും.

ഈ ​​​ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ച് ഏ​​​പ്രി​​​ലി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി ഗോ​​​യ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കാ​​​ൻ യു​​​എ​​​സ് വ്യാ​​​പാ​​​ര പ്ര​​​തി​​​നി​​​ധി (യു​​​എ​​​സ്ടി​​​ആ​​​ർ) ജാ​​​മി​​​സ​​​ണ്‍ ഗ്രീ​​​ർ മാ​​​ർ​​​ച്ചി​​​ൽ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ സെ​​​ർ​​​ജി​​​യോ ഗോ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ- യു​​​എ​​​സ് വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ നി​​​യ​​​മ ച​​​ട്ട​​​ക്കൂ​​​ടി​​​ന് വാ​​​ഷിം​​​ഗ്ട​​​ണി​​​ലെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ അ​​​ന്തി​​​മ​​​രൂ​​​പം ന​​​ൽ​​​കു​​​മെ​​​ന്നും ക​​​രാ​​​ർ ഏ​​​പ്രി​​​ലി​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നും ഗോ​​​ർ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നാ​​​ണ് ഇ​​​ന്ത്യ​​​യു​​​മാ​​​യി വ്യാ​​​പാ​​​രക്ക​​​രാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ആ​​​ദ്യം അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പി​​​ന്നീ​​​ടാ​​​ണ് സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ അ​​​ന്തി​​​മ​​​ച​​​ർ​​​ച്ച​​​യി​​​ൽ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മോ​​​യെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

ഇ​​​ന്ത്യ​​​യും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ (എ​​​ഫ്ടി​​​എ) അ​​​ട​​​ക്ക​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ ആ​​​ദ്യ റൗ​​​ണ്ട് ച​​​ർ​​​ച്ച​​​ക​​​ൾ 23 മു​​​ത​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കും. ക​​​രാ​​​റി​​​ന്‍റെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

കാ​​​ന​​​ഡ​​​യു​​​മാ​​​യു​​​ള്ള സ​​​മ​​​ഗ്ര സാ​​​ന്പ​​​ത്തി​​​ക പ​​​ങ്കാ​​​ളി​​​ത്തക്ക​​​രാ​​​റി​​​ന്‍റെ (സി​​​ഇ​​​പി​​​എ) നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ (ടി​​​ഒ​​​ആ​​​ർ) മാ​​​ർ​​​ച്ച് ആ​​​ദ്യം ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യു​​​ടെ ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ അ​​​ന്തി​​​മ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ 24ന് ​​​യു​​​കെ​​​യു​​​മാ​​​യും ഡി​​​സം​​​ബ​​​ർ 18ന് ​​​ഒ​​​മാ​​​നു​​​മാ​​​യും ഒ​​​പ്പു​​​വ​​​ച്ച സ​​​മ​​​ഗ്ര സാ​​​ന്പ​​​ത്തി​​​ക, വ്യാ​​​പാ​​​രക്ക​​​രാ​​​റു​​​ക​​​ളും (സി​​​ഇ​​​ടി​​​എ) ഏ​​​പ്രി​​​ലി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞു. സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച ന്യൂ​​​സി​​​ല​​​ൻ​​​ഡു​​​മാ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ (എ​​​ഫ്ടി​​​എ) അ​​​ടു​​​ത്ത സെ​​​പ്റ്റം​​​ബ​​​റോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യേ​​​ക്കും. അ​​​തേ​​​സ​​​മ​​​യം, 27 രാ​​​ജ്യ​​​ങ്ങ​​​ളു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ജ​​​നു​​​വ​​​രി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച എ​​​ഫ്ടി​​​എ എ​​​പ്പോ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല.

Latest News

Corehub Up