Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Win

ക്ലീ​ൻ സ്വീ​പ്പ്; അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി

ചെ​ന്നൈ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. ചെ​ന്നൈ​യി​ൽ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഒ​മ്പ​തു വി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 3-0ന് ​ഇ​ന്ത്യ കൈ​ക്ക​ലാ​ക്കി.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 219 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം വെ​റും ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി 28.4 ഓ​വ​റി​ൽ ഇ​ന്ത്യ അ​ടി​ച്ചെ​ടു​ത്തു. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യോ​ടെ 110 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ന് ക​രു​ത്തു​റ്റ അ​ടി​ത്ത​റ​യി​ട്ട​ത്.

രോ​ഹി​ത് ശ​ർ​മ്മ 69 പ​ന്തി​ൽ 79 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, ശ്രേ​യ​സ് അ​യ്യ​ർ 20 റ​ൺ​സു​മാ​യി ജ​യ്‌​സ്വാ​ളി​ന് കൂ​ട്ടാ​യി. സ്കോ​ർ: അ​ഫ്ഗാ​നി​സ്ഥാ​ൻ 218/10 (44.2), ഇ​ന്ത്യ 224/1 (28.4). ആ​റാം ഏ​ക​ദി​നം ക​ളി​ക്കു​ന്ന ജ​യ്‌​സ്വാ​ളി​ന്‍റെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ് ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ പി​റ​ന്ന​ത്. ഇ​തോ​ടെ ഏ​റ്റ​വും കു​റ​വ് ഇ​ന്നിം​ഗ്സു​ക​ളി​ൽ നി​ന്ന് ര​ണ്ട് ഏ​ക​ദി​ന സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ജ​യ്‌​സ്വാ​ൾ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു.

ഏ​ഴ് ഇ​ന്നിം​ഗ്സു​ക​ളി​ൽ നി​ന്ന് ര​ണ്ട് സെ​ഞ്ചു​റി നേ​ടി​യ ശി​ഖ​ർ ധ​വാ​ന്‍റെ റി​ക്കാ​ർ​ഡാ​ണ് യു​വ​താ​രം മ​റി​ക​ട​ന്ന​ത്. അ​തേ​സ​മ​യം പ​ര​മ്പ​ര​യി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ഒ​രു സെ​ഞ്ചു​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ചു​റി​യും നേ​ടി​യ ക്യാ​പ്റ്റ​ൻ ശു​ഭ്‌​മ​ൻ ഗി​ല്ലാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. സെ​ഞ്ചു​റി​യു​മാ​യി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​യി​ച്ച ക്യാ​പ്റ്റ​ൻ ഹ​സ്മ​ത്തു​ള്ള ഷാ​ഹി​ദി​യാ​ണ് (102) അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യി (50) ക്യാ​പ്റ്റ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

മു​ഹ​മ്മ​ദ് ന​ബി (21), ഇ​ബ്രാ​ഹിം സ​ദ്രാ​ൻ (11) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പി​ന്നീ​ട് അ​ഫ്ഗാ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന മ​റ്റ് ബാ​റ്റ്സ്മാ​ന്മാ​ർ. ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യി​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ​യാ​ണ് അ​ഫ്ഗാ​ന്‍റെ കു​തി​പ്പി​ന് ത​ട​യി​ട്ട​ത്.

Sports

ആ​ദ്യം വി​റ​ച്ചു, പി​ന്നീ​ട് വി​റ​പ്പി​ച്ചു; ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തു​ട​ക്കം

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ 29 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് നീ​ല​പ്പ​ട സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 162 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​എ​സ്എ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 132 റ​ൺ​സ് നേ​ടാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ.

സ്കോ​ർ: ഇ​ന്ത്യ 161/9 യു​എ​സ്എ 132/8. ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്ന്, അ​ർ​ഷ്ദീ​പ് സിം​ഗ്, അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ടും വ​രു​ൺ ച​ക്ര​വ​ർ​ത്തി ഒ​രു വി​ക്ക​റ്റു​മെ​ടു​ത്തു. 162 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ടു​ത്ത യു​എ​സി​ൻ്റെ തു​ട​ക്ക​വും ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.

3.2 ഓ​വ​റി​ൽ 13 റ​ൺ​സി​നി​ടെ അ​വ​ർ​ക്ക് ആ​ൻ​ഡ്രി​സ് ഗ​സ് (ആ​റ്), ക്യാ​പ്റ്റ​ൻ മൊ​ണാ​ങ്ക് പ​ട്ടേ​ൽ (0), സാ​യ്തേ​ജ മു​ക്കാ​മ​ല്ല (ര​ണ്ട്) എ​ന്നി​വ​രെ ന​ഷ്‌​ട​മാ​യി. എ​ന്നാ​ൽ നാ​ലാം വി​ക്ക​റ്റി​ൽ 58 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ മി​ലി​ന്ദ് കു​മാ​ർ - സ​ഞ്ജ​യ് കൃ​ഷ്‌​ണ​മൂ​ർ​ത്തി സ​ഖ്യം സ്കോ​ർ 71ൽ ​എ​ത്തി​ച്ചു.

12-ാം ഓ​വ​റി​ൽ മി​ലി​ന്ദി​നെ മ​ട​ക്കി വ​രു​ൺ ച​ക്ര​വ​ർ​ത്തി ഈ ​സ​ഖ്യം പൊ​ളി​ച്ചു. 34 പ​ന്തി​ൽ നി​ന്ന് ഒ​രു സി​ക്‌​സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 34 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. പി​ന്നാ​ലെ 27 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ സ​ഞ്ജ​യു​ടെ വി​ക്ക​റ്റും അ​വ​ർ​ക്ക് ന​ഷ്ട​മാ​യി. 31 പ​ന്തി​ൽ നി​ന്ന് 37 റ​ൺ​സെ​ടു​ത്ത താ​ര​ത്തെ അ​ക്ഷ​ർ പ​ട്ടേ​ലാ​ണ് വീ​ഴ്ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ഹ​ർ​മീ​ത് സി​ങ്ങി​നെ​യും (0) അ​ക്ഷ​ർ പു​റ​ത്താ​ക്കി. 22 പ​ന്തി​ൽ നി​ന്ന് 37 റ​ൺ​സു​മാ​യി ശു​ഭം ര​ഞ്ജാ​നെ പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ തു​ട​ക്ക​ത്തി​ൽ ത​ന്നെ യു​എ​സ്എ ബൗ​ള​ർ​മാ​ർ ഞെ​ട്ടി​ച്ചു. ര​ണ്ടാ ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യെ ഗോ​ൾ​ഡ് ഡ​ക്കാ​യി അ​ലി ഖാ​ൻ മ​ട​ക്കു​ക​യാ​യി​രു​ന്നു.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ഴു​മ്പോ​ഴും പി​ടി​ച്ചു​നി​ന്ന ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ ഇ​ന്നി‌‌ം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 49 പ​ന്തു​ക​ൾ നേ​രി​ട്ട സൂ​ര്യ നാ​ല് സി​ക്സും 10 ഫോ​റു​മ​ട​ക്കം 84 റ​ൺ​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. യു​എ​സി​നാ​യി പേ​സ​ർ ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്ക് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

സിം​ബാ​ബ്‌​വേ എ​റി​ഞ്ഞി​ട്ടു; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം

ബു​ലാ​വാ​യോ: അ​ണ്ട​ർ19 ലോ​ക​ക​പ്പ് സൂ​പ്പ​ർ സി​ക്സി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. സിം​ബാ​ബ്‌​വേ​യ്ക്കെ​തി​രെ 204 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 353 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിംഗിനിറങ്ങിയ സിം​ബാ​ബ്‌​വേ 148 റ​ൺ​സി​ന് പു​റ​ത്താ​യി.

സ്കോ​ർ: ഇ​ന്ത്യ 352/8 സിം​ബാ​ബ്‌​വേ 148 (37.4). കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​യ്ക്ക് ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. 24 റ​ൺ​സി​നി​ടെ ടീ​മി​ന് മൂ​ന്നു​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 62 റ​ണ്‍​സെ​ടു​ത്ത ലീ​റോ​യ് ചി​വൗ​ല​യ്ക്ക് മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സാ​ധി​ച്ച​ത്.

കി​യാ​ന്‍ ബ്ലി​ഗ്നോ​ട്ട് (37), ത​തേ​ന്ദ് ചി​മു​ഗോ​രോ (29) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു​താ​ര​ങ്ങ​ള്‍. ഒ​രു ഘ​ട്ട​ത്തി​ല്‍ നാ​ലി​ന് 142 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ആ​യി​രു​ന്ന സിം​ബാ​ബ്‌​വെ​യ്ക്ക് ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ള്‍ കേ​വ​ലം ആ​റ് റ​ണ്‍​സി​നി​ടെ ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഉ​ദ്ധ​വ് മോ​ഹ​ന്‍, ആ​യു​ഷ് മാ​ത്രെ എ​ന്നി​വ​രാ​ണ് സിം​ബാ​ബ്‌​വെ​യെ ത​ക​ര്‍​ത്ത​ത്. നേ​ര​ത്തേ ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഇ​ന്ത്യ​യ്ക്കാ​യി വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ (109) സെ​ഞ്ചു​റി​യും ഓ​പ്പ​ണ​ര്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി (52) അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (61) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടി.

 

Sports

ഇ​ഷാ​ൻ കി​ഷ​നും സൂ​ര്യ കു​മാ​റും ത​ക​ർ​ത്ത​ടി​ച്ചു; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

റാ​യ്പു​ർ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ഏ​ഴു​വി​ക്ക​റ്റ് ജ​യം. കി​വീ​സ് ഉ​യ​ർ​ത്തി​യ 209 റ​ൺ​സ് കൂ​റ്റ​ൻ വി​ജ​യം ല​ക്ഷ്യം 15.2 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.

ഇ​ഷാ​ൻ കി​ഷ​ൻ (32 പ​ന്തി​ൽ 76), ക്യാ​പ്റ്റ​ൻ സൂ​ര്യ കു​മാ​ർ യാ​ദ​വ് (37 പ​ന്തി​ൽ 82*) ശി​വം ദു​ബെ (18 പ​ന്തി​ൽ36*) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ( ആറ്) ഒ​രി​ക്ക​ല്‍ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. പി​ന്നാ​ലെ അ​ഭി​ഷേ​ക് ശ​ര്‍​മ ഗോ​ള്‍​ഡ​ന്‍ ഡ​ക്കാ​വു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്ത്യ തോ​ൽ​വി മ​ണ​ത്തി​രു​ന്നു.

എ​ന്നാ​ല്‍ അ​വി​ടു​ന്ന് ഇ​ഷാ​ന്‍ കി​ഷ​ന്‍ ഇ​ന്ത്യ​യു​ടെ ര​ക്ഷ​യ്‌​ക്കെ​ത്തി. പ​വ​ര്‍ പ്ലേ ​പ​ര​മാ​വ​ധി മു​ത​ലാ​ക്കാ​ന്‍ കി​ഷ​ന് സാ​ധി​ച്ചു. സൂ​ര്യ​ക്കൊ​പ്പം 122 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്ത ശേ​ഷം പ​ത്താം ഓ​വ​റി​ലാ​ണ് കി​ഷ​ന്‍ മ​ട​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന് ശി​വം ദു​ബെ നി​ല​യു​റ​പ്പി​ച്ച​തോ‌​ടെ ഇ​ന്ത്യ ല​ക്ഷ്യ​ത്തി​ലെ​ത്തി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ന്യൂ​സി​ല​ന്‍​ഡി​നാ​യി മി​ച്ച​ല്‍ സാ​ന്‍റ​ന​ര്‍ (47) റ​ണ്‍​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി. ര​ചി​ന്‍ ര​വീ​ന്ദ്ര 44 റ​ണ്‍​സെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ഹ​ര്‍​ഷി​ത് റാ​ണ, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ശി​വം ദു​ബെ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0നു ​ലീ​ഡു​യ​ർ​ത്തി. അ​ടു​ത്ത മ​ത്സ​രം 25നു ​ഗു​വാ​ഹ​ത്തി​യി​ൽ ന​ട​ക്കും.

Sports

ആ​വേ​ശ​പ്പോ​രി​ൽ ബം​ഗ്ലാ​ദേ​ശി​നെ തകർത്തു ; ഇ​ന്ത്യ​യ്ക്ക് ജ​യം

ബു​ല​വാ​യോ : അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 18 റ​ൺ​സ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 238 റ​ൺ​സ് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ ഡി​എ​ൽ​എ​സ് നി​യ​മ​പ്ര​കാ​രം 29 ഓ​വ​റി​ൽ 165 റ​ൺ​സാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ പു​തു​ക്കി​യ വി​ജ​യ​ല​ക്ഷ്യം.

ബം​ഗ്ലാ​ദേ​ശ് 17.2 ഓ​വ​റി​ൽ ര​ണ്ടു​വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ 90 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കേ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്. അ​പ്പോ​ൾ 70 പ​ന്തു​ക​ളും എ​ട്ട് വി​ക്ക​റ്റു​ക​ളും കൈ​യി​ലി​രി​ക്കേ 75 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യു​ടെ മു​ന്നി​ൽ ബം​ഗ്ലാ ക​ടു​വ​ക​ൾ പ​ത​റു​ക​യാ​യി​രു​ന്നു.

28.3 ഓ​വ​റി​ൽ 146 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 51 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ അ​സീ​സു​ൽ ഹ​ക്കിം ത​മീ​മാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. നാ​ല് ഓ​വ​റി​ൽ വെ​റും 14 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി വൈ​ഭ​വ് സൂ​ര്യ​വം​ശി​യും (72) അ​ഭി​ജ്ഞാ​ൻ കു​ന്ദു​വും (80) അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ബം​ഗ്ലാ​ദേ​ശി​നാ​യി അ​ൽ ഫ​ഹ​ദ് അ​ഞ്ച് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ നി​ന്നും നാ​ലു പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ സൂ​പ്പ​ർ സി​ക്‌​സ് റൗ​ണ്ടി​ലേ​ക്കു പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ യു​എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

 

Latest News

Corehub Up