Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Worried

ഇന്ത്യക്ക് ആശങ്ക; എണ്ണ നിന്നുകത്തും

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ഇ​റാ​നെ​തി​രേ തു​ട​ങ്ങി​യ ആ​ക്ര​മ​ണ​വും ഗ​ൾ​ഫ് മേ​ഖ​ല​യി​ലാ​കെ​യു​ള്ള ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളും പ്ര​വാ​സി​ക​ളെ​യും ഇ​ന്ത്യ​യു​ടെ ഊ​ർ​ജസു​ര​ക്ഷ​യെ​യും സ​ന്പ​ദ്‌വ്യവ​സ്ഥ​യെ​യും അ​പ​ക​ട​ത്തി​ലാ​ക്കി.

ഇ​റാ​നി​ലേ​ക്കും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള വി​മാ​നസ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തു ല​ക്ഷ​ക്ക​ണ​ക്കി​നു മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ഇ​സ്ര​യേ​ലി​ലും ഇ​റാ​നി​ലും ആ​ക്ര​മ​ണസാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ക്രൂ​ഡ് ഓ​യി​ൽ, സ്വ​ർ​ണം, വെ​ള്ളി വി​ല​ക​ളെ​യും ഓ​ഹ​രിവി​പ​ണി​ക​ളെ​യും സം​ഘ​ർ​ഷം ബാ​ധി​ക്കു​ന്ന​തോ​ടെ, രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റ​ത്തി​നു വ​ഴി​തെ​ളി​ക്കും.

ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലും പ​ല​ത​ര​ത്തി​ൽ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന യു​ദ്ധം കൂ​ടു​ത​ൽ കാ​ല​ത്തേ​ക്കു നീ​ണ്ടാ​ൽ സ്ഥി​തി രൂ​ക്ഷ​മാ​കും. ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി ക​ഴി​ഞ്ഞു തി​ങ്ക​ളാ​ഴ്ച ഓ​ഹ​രി​വി​പ​ണി തു​റ​ക്കു​ന്പോ​ഴേ​ക്കും പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ തി​രി​ച്ച​ടി​ക​ൾ പ്ര​തി​ഫ​ലി​ക്കും.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചെ​റി​യ​തോ​തി​ൽ കൂ​ടി​ക്കൊ​ണ്ടി​രു​ന്ന അ​സം​സ്കൃ​ത എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ക്രൂ​ഡ് ഓ​യി​ലി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ത​ട​സ​പ്പെ​ടു​ന്ന​തോ​ടെ, അ​ന്താ​രാഷ്‌ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 120 ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

റ​ഷ്യ​യി​ൽ​നി​ന്നും ഇ​റാ​നി​ൽ​നി​ന്നു​മു​ള്ള ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങ​ൽ ഗ​ണ്യ​മാ​യി കു​റ​ച്ച​തോ​ടെ, പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽനി​ന്നാ​ണ് ഇ​ന്ത്യ​യു​ടെ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ കൂ​ടു​ന്ന​ത് ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ സാ​ര​മാ​യി ബാ​ധി​ക്കും.

എ​ണ്ണവി​ല കൂ​ടു​ന്ന​തോ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക​ൾ മു​ത​ൽ ഗ​താ​ഗ​തചെ​ല​വു​ വ​രെ കു​ത്ത​നെ കൂ​ടും. സ്വ​ർ​ണം, വെ​ള്ളി നി​ര​ക്കു​ക​ൾ വീ​ണ്ടും ക്ര​മാ​തീ​ത​മാ​യി കൂ​ടാ​നാ​ണു സാ​ധ്യ​ത. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഔ​ണ്‍സി​ന് 4,278 ഡോ​ള​റി​ലെ​ത്തി​യ സ്വ​ർ​ണ​വി​ല ആ​റാ​യി​രം ക​ട​ന്നേ​ക്കും. ഇ​ന്ത്യ​യി​ൽ പ​വ​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ട​ന്നേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. പ​വ​ന് പു​തി​യ വി​ല 1,20,800 രൂ​പ​യാ​യി. ഇ​ന്ന​ലെ മാ​ത്രം 2,320 രൂ​പ​യാ​ണു കൂ​ടി​യ​ത്.

Latest News

Corehub Up