കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ദിവസത്തെ ഹിമാലയൻ മലനിരകളിലെ ഓട്ടോമോട്ടീവ് ശേഷി പ്രകടനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി.
60 പുതിയ നിസാന്‍ ടെക്ടൺ പ്രീമിയം എസ്യുവികളുടെ ഒരു കോണ്‍വോയ് 700 കിലോമീറ്ററിലധികം സഞ്ചരിച്ച് അഞ്ചു ദിവസത്തെ ഹിമാലയന്‍ പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി.
ഒരു സിംഗിള്‍-മോഡല്‍ ഫോര്‍ വീലറിന്റെ ഏറ്റവും വലിയ കോണ്‍വോയ് റിക്കാര്‍ഡോടെയാണു നേട്ടം. സമുദ്രനിരപ്പില്‍നിന്ന് 1,053 അടി ഉയരത്തിലുള്ള ചണ്ഡിഗഡില്‍നിന്ന് 16,703 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷിങ്കു ലാ പാസിലേക്കും അവിടെനിന്ന് 11,480 അടി ഉയരത്തിലുള്ള ലേയിലേക്കുമായിരുന്നു ഈ ഡ്രൈവ്.
നിസാന്റെ ഏറ്റവും പുതിയ പ്രീമിയം എസ്യുവിയുടെ ശേഷി, ഈട്, എൻജിനിയറിംഗ് ശക്തി എന്നിവ തെളിയിക്കുന്നതായിരുന്നു ഈ പ്രയാണം.