Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaCelebratingIndia

Viral

മു​ണ്ടു​ടു​ത്ത് അ​രു​ണാ​ച​ൽ വി​ദ്യാ​ർ​ഥി​ക​ൾ; വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ണ്ണി​ൽ ത​രം​ഗ​മാ​യി 'മ​ല​യാ​ളി ഓ​ണം'

ഓ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​വും സ​ന്തോ​ഷ​വും അ​തി​രു​ക​ൾ ക​ട​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ മ​ല​നി​ര​ക​ളി​ലു​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഒ​രു കൂ​ട്ടം കൊ​ച്ചു​കൂ​ട്ടു​കാ​ർ കേ​ര​ള​ത്തി​ന്‍റെ മ​ഹോ​ത്സ​വം തി​ക​ച്ചും വേ​റി​ട്ട രീ​തി​യി​ൽ ആ​ഘോ​ഷ​മാ​ക്കി​യ​താ​ണ് ഇ​പ്പോ​ൾ ലോ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് മ​ല​യാ​ളി ത​നി​മ​യോ​ടെ ഇ​വ​ർ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള മ​നു​ഷ്യ​രെ ഒ​രു​പോ​ലെ ആ​ന​ന്ദ​ത്തി​ലാ​ഴ്ത്തി. കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

വെ​ളു​ത്ത ഷ​ർ​ട്ടും മു​ണ്ടു​മ​ണി​ഞ്ഞ് അ​രു​ണാ​ച​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഗാ​ന​ങ്ങ​ൾ​ക്ക് ത​ന​ത് ശൈ​ലി​യി​ൽ ആ​വേ​ശ​ത്തോ​ടെ ചു​വ​ടു​വെ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ കേ​ര​ളീ​യ അ​ന്ത​രീ​ക്ഷം അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഈ ​ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത്.

നാ​ടി​ന്‍റെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ച്ചു​ക​ള​യു​ന്ന ഈ ​ആ​ഘോ​ഷ ചി​ത്രം നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി മാ​റി​യ​ത്. ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​യും സാം​സ്കാ​രി​ക വൈ​വി​ധ്യ​വു​മാ​ണ് ഇ​തി​ലൂ​ടെ ദൃ​ശ്യ​മാ​കു​ന്ന​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ ചേ​ക്കേ​റു​മ്പോ​ൾ, അ​ത് പ​ര​സ്പ​രം സം​സ്‌​കാ​ര​ങ്ങ​ൾ ക​ണ്ട​റി​യാ​നും ആ​ഘോ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും വ​ഴി​തു​റ​ക്കു​ന്നു എ​ന്ന​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ് ഈ ​കാ​ഴ്ച.

വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ണ്ണി​ൽ കേ​ര​ളീ​യ ആ​ഘോ​ഷ​ങ്ങ​ൾ എ​ത്തി​യ​ത് സാം​സ്കാ​രി​ക​മാ​യ ഒ​ത്തൊ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് രാ​ജ്യ​ത്തി​ന് ന​ൽ​കു​ന്ന​ത്.

Latest News

Corehub Up