Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaStandsWithPhilippines

തകർന്നടിഞ്ഞ് തെക്കൻ ഫിലിപ്പീൻസ്; ദുരന്തബാധിതർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഫി​ലി​പ്പീ​ൻ​സി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ ജീ​വ​ഹാ​നി​യും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫി​ലി​പ്പീ​ൻ​സ് ജ​ന​ത​യ്ക്കും അ​വി​ടു​ത്തെ സ​ർ​ക്കാ​രി​നു​മൊ​പ്പം ഇ​ന്ത്യ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തെ​ക്ക​ൻ ഫി​ലി​പ്പീ​ൻ​സ് തീ​ര​ത്തു​ണ്ടാ​യ, റി​ക്ട​ർ സ്കെ​യി​ലി​ൽ 7.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് വി​ത​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 32-ല​ധി​കം ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും, ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്ടാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും പ​രി​ക്കേ​റ്റ​ത്. ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്ന് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ സു​നാ​മി തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ 'എ​ക്സി'​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. ഫി​ലി​പ്പീ​ൻ​സി​ലെ മി​ന്ദ​നാ​വോ​യി​ലു​ണ്ടാ​യ ഭൂ​ക​മ്പം വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും ജീ​വ​ഹാ​നി​യി​ലും അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം കു​റി​ച്ചു.

ദു​ര​ന്ത​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നൊ​പ്പം, പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും, ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഫി​ലി​പ്പീ​ൻ​സ് ജ​ന​ത​യ്ക്കും അ​വി​ടു​ത്തെ സ​ർ​ക്കാ​രി​നും ഇ​ന്ത്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up