Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaToUK

Video

ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ നി​ന്ന് ല​ണ്ട​ൻ തെ​രു​വു​ക​ളി​ലേ​ക്ക്! ഓ​ട്ടോ പ്രേ​മം മൂ​ത്ത് ബ്രി​ട്ട​നി​ലേ​ക്ക് വ​ണ്ടി​ക​യ​റ്റി ദ​മ്പ​തി​ക​ൾ

സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങു​മ്പോ​ൾ ഓ​ർ​മ്മ​യ്ക്കാ​യി പ​ല​വി​ധ ഉ​പ​ഹാ​ര​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ചി​ത്ര​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​ണ്, എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി വേ​റി​ട്ടൊ​രു യാ​ത്ര​യാ​നു​ഭ​വ​മാ​ണ് ബ്രി​ട്ട​നി​ലെ ലി​ലി, കാ​ലം എ​ന്നീ ദ​മ്പ​തി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ​ൻ യാ​ത്ര​യി​ലു​ട​നീ​ളം ത​ങ്ങ​ളു​ടെ വ​ണ്ടി​യാ​യി ഉ​പ​യോ​ഗി​ച്ച ഒ​രു ഓ​ട്ടോ​റി​ക്ഷ​യെ​ത്ത​ന്നെ​യാ​ണ് അ​വ​ർ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​ന്ത്യ​യി​ലെ ക​ന്യാ​കു​മാ​രി മു​ത​ൽ താ​ജ്മ​ഹ​ൽ വ​രെ​യു​ള്ള വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലൂ​ടെ​യും ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യും 4,218 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ഈ ​ചു​വ​പ്പും ക​റു​പ്പും സ്ട്രൈ​പ്പു​ക​ളു​ള്ള ഓ​ട്ടോ​യി​ൽ ഇ​വ​ർ യാ​ത്ര ചെ​യ്ത​ത്.

മു​ൻ​വ​ശ​ത്ത് ത​മാ​ശ രൂ​പ​ത്തി​ലു​ള്ള ക​ണ്ണ് വ​ര​ച്ച ഈ ​വാ​ഹ​നം ത​മി​ഴ്‌​നാ​ട്ടി​ലെ ചെ​ന്നൈ ആ​ർ​ടി​ഒ​യി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. യാ​ത്ര​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും ഒ​പ്പം നി​ന്ന ഈ ​വാ​ഹ​ന​ത്തോ​ട് ഇ​വ​ർ​ക്ക് തീ​രാ​ത്ത സ്നേ​ഹം തോ​ന്നു​ക​യും 'ടി​മ്മി ദി ​ടി​ൻ കാ​ൻ' എ​ന്ന് സ്നേ​ഹ​ത്തോ​ടെ പേ​രി​ടു​ക​യു​മാ​യി​രു​ന്നു.

മാ​സ​ങ്ങ​ൾ നീ​ണ്ട ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നൊ​ടു​വി​ൽ ബ്രി​ട്ട​നി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ്രി​യ​പ്പെ​ട്ട ഓ​ട്ടോ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ചു പോ​കാ​ൻ ദ​മ്പ​തി​ക​ൾ​ക്ക് മ​ന​സു​വ​ന്നി​ല്ല. തു​ട​ർ​ന്ന് ക​പ്പ​ൽ മാ​ർ​ഗം വ​ലി​യൊ​രു ഷി​പ്പിം​ഗ് ക​ണ്ടെ​യ്ന​റി​ലാ​ക്കി സ്വ​ന്തം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​റു​മാ​സ​ത്തെ നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്കും ഒ​ട്ടേ​റെ ക​ട​മ്പ​ക​ൾ​ക്കും ശേ​ഷ​മാ​ണ് വാ​ഹ​നം ബ്രി​ട്ട​ണി​ലെ തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്.

എ​ന്നാ​ൽ വാ​ഹ​നം കൈ​യി​ൽ കി​ട്ടി​യെ​ങ്കി​ലും ക​സ്റ്റം​സ് നി​യ​മ​ങ്ങ​ളും ബ്രി​ട്ട​നി​ലെ ക​ർ​ശ​ന​മാ​യ ഗ​താ​ഗ​ത നി​ബ​ന്ധ​ന​ക​ളും കാ​ര​ണം ഓ​ട്ടോ റോ​ഡി​ലി​റ​ക്കാ​ൻ ഇ​നി​യും ഏ​റെ പേ​പ്പ​ർ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. എ​ങ്കി​ലും സ്വ​ന്തം നാ​ടി​ന്‍റെ നി​ര​ത്തു​ക​ളി​ലൂ​ടെ പ്രി​യ​പ്പെ​ട്ട വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കാ​നു​ള്ള വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ഇ​രു​വ​രും.

Latest News

Corehub Up