Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaWins

പാക് മോഹം തല്ലിക്കെടുത്തി മോഹിത്

അൽ അമേരത്: ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഒരിക്കൽ കൂടി അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി. അവസാന പന്തിൽ ബൗണ്ടറി പായിച്ചാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. മോഹിത് ഉൽവയുടെ തകർപ്പൻ പ്രകടനമാണ് ഫൈനലിൽ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.

41.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റണ്‍സ് എന്ന നിലയിൽ തോൽവിയുടെ വക്കിലായിരുന്ന ഇന്ത്യയെ മോഹിത് ഒറ്റയ്ക്ക് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തിയ താരം 26 പന്തുകൾ നേരിട്ട് മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ പുറത്താകാതെ 49 റണ്‍സ് വാരിക്കൂട്ടിയാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.

മോഹിതിന്‍റെ അടിയുറച്ച നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക്കിസ്ഥാന്‍റെ വിജയമോഹങ്ങൾ പൊലിഞ്ഞു.

Latest News

Corehub Up