ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമതു മെഡല്‍ വേട്ടയുമായാണ് ഇന്ത്യ ഐച്ചി-നഗോയയില്നിന്നു മടങ്ങുന്നത്. 21 സ്വര്‍ണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെ 85 മെഡല്‍ ഇന്ത്യന്‍ സംഘം സ്വന്തമാക്കി.
ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമതു സ്വര്‍ണ വേട്ടയും ഇത്തവണത്തേതാണ്. 2022 ഹ്വാങ്ഷൂ ഗെയിംസില്‍ 28 സ്വര്‍ണം, 38 വെള്ളി, 40 വെങ്കലം എന്നിങ്ങനെ 106 മെഡല്‍ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അന്നു നേടിയ 28 എണ്ണമാണ് സ്വര്‍ണ കണക്കിലെ ഏറ്റവും ഉയര്‍ന്നതെന്നതും ശ്രദ്ധേയം.
നാലാം സ്ഥാനം രണ്ടാമതും
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്നത്. 2022 ഹ്വാങ്ഷൂവിലെ ഇന്ത്യക്കു നാലാം സ്ഥാനമായിരുന്നു. എന്നാല്‍, 1951ലെ ഡല്‍ഹി ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 1962 ജക്കാര്‍ത്തയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ ഫിനിഷ് ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ ആകെ 204 സ്വര്‍ണം, 265 വെള്ളി, 394 വെങ്കലം എന്നിങ്ങനെ 863 മെഡല്‍ നേടിയിട്ടുണ്ട്.