Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Woman

നീ​ള​മു​ള്ള മു​ടി: റി​ക്കാ​ർ​ഡ് ഇ​നി ഇ​ന്ത്യ​ക്കാ​രി​ക്ക് 

ഡെ​റാ​ഡൂ​ൺ: ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​യു​ള്ള സ്ത്രീ​യെ​ന്ന ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് ഇ​നി ഇ​ന്ത്യ​യു​ടെ രേ​ണു ധ​രി​യാ​ലി​ന്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി സ്വ​ദേ​ശി​യാ​യ രേ​ണു​വി​ന്‍റെ മു​ടി​യു​ടെ നീ​ളം 271.50 സെ​ന്‍റി​മീ​റ്റ​റാ​ണ് (എ​ട്ട​ടി പ​ത്തി​ഞ്ച്).

257.33 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മു​ടി​യു​ള്ള യു​ക്രെ​യ്ൻ സ്വ​ദേ​ശി​നി അ​ലി​യ നാ​സി​റോ​വ​യെ മ​റി​ക​ട​ന്നാ​ണ് രേ​ണു​വി​ന്‍റെ നേ​ട്ടം. 2015 മു​ത​ൽ ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി രേ​ണു മു​ടി വെ​ട്ടി​യി​ട്ടി​ല്ല. ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​നു​ഷ്യ​നാ​യ റോ​ബ​ർ​ട്ട് വാ​ഡ്‌​ലോ​യു​ടെ ഉ​യ​ര​ത്തി​ന് (272 സെ​ന്‍റി​മീ​റ്റ​ർ) തൊ​ട്ടു​താ​ഴെ​യാ​ണ് രേ​ണു​വി​ന്‍റെ മു​ടി​യു​ടെ നീ​ളം.

കൃ​ത്യ​മാ​യ പ​രി​പാ​ല​ന​വും പ്ര​കൃ​തി​ദ​ത്ത മാ​ർ​ഗ​ങ്ങ​ളു​മാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്ന് രേ​ണു പ​റ​ഞ്ഞു. വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കു​ന്ന എ​ണ്ണ​ക​ളും ഷാ​മ്പൂ​വു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​താ​ണ്ട് ഒ​ന്പ​ത് അ​ടി​യോ​ളം നീ​ള​മു​ണ്ടെ​ങ്കി​ലും ക​ട്ടി​യും തി​ള​ക്ക​വും ഒ​ട്ടും കു​റ​യാ​തെ​യാ​ണ് രേ​ണു ധ​രി​യാ​ൽ ത​ന്‍റെ മു​ടി സം​ര​ക്ഷി​ച്ചു​പോ​രു​ന്ന​ത്.

മു​ടി ക​ഴു​കു​ന്ന​തി​നും കെ​ട്ടു​ക​ള​ഴി​ച്ചു വൃ​ത്തി​യാ​ക്കു​ന്ന​തി​നും മ​ണി​ക്കൂ​റു​ക​ളോ​ളം അ​ധ്വാ​നം ആ​വ​ശ്യ​മാ​ണ്. യു​ട്യൂ​ബ​റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ രേ​ണു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ത​ന്‍റെ മു​ടി​പ​രി​ച​ര​ണ അ​നു​ഭ​വ​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ‘ഈ ​അം​ഗീ​കാ​രം എ​ന്‍റെ രാ​ജ്യ​ത്തി​നും നാ​ടി​നും വ​ലി​യ അ​ഭി​മാ​ന​മാ​ണ്. പ്ര​കൃ​തി​ദ​ത്ത സൗ​ന്ദ​ര്യ​ത്തെ​യും സം​സ്കാ​ര​ത്തെ​യും ചേ​ർ​ത്തു​പി​ടി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ഇ​തൊ​രു പ്ര​ചോ​ദ​ന​മാ​ക​ട്ടെ,’ -ഗി​ന്ന​സ് നേ​ട്ട​ത്തി​നു​ശേ​ഷം രേ​ണു പ്ര​തി​ക​രി​ച്ചു.

International

ഇ​ന്ത്യ​ൻ യു​വ​തി യു​എ​സി​ൽ മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: ഇ​ന്ത്യ​ൻ യു​വ​തി​യെ യു​എ​സി​ൽ മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​എ​സി​ലെ മെ​രി​ലാ​ൻ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് യു​വ​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ യു​എ​സി​ൽ കാ​ണാ​താ​യ ഡാ​റ്റ സ്ട്രാ​റ്റ​ജി അ​ന​ലി​സ്റ്റാ​യ നി​കി​ത ഗോ​ഡി​ശാ​ല​യാ​ണ് (27) കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഹോ​വാ​ർ​ഡ് കൗ​ണ്ടി പോ​ലീ​സ് പ​റ​ഞ്ഞു. നി​കി​ത​യു​ടെ മു​ൻ കാ​മു​ക​നാ​യ അ​ർ​ജു​ൻ ശ​ർ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

നി​കി​ത​യെ കാ​ണാ​നി​ല്ലെ​ന്ന് ജ​നു​വ​രി ര​ണ്ടി​ന് അ​ർ​ജു​ൻ ശ​ർ​മ്മ പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഡി​സം​ബ​ർ 31ന് ​ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചാ​ണ് നി​കി​ത​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജ​നു​വ​രി മൂ​ന്നി​ന് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​യ പോ​ലീ​സാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നി​കി​ത​യെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത അ​തേ ദി​വ​സം ത​ന്നെ അ​ർ​ജു​ൻ ശ​ർ​മ ഇ​ന്ത്യ​യി​ലേ​ക്ക് പോ​യ​താ​യും ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നു​മു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഡി​സം​ബ​ർ 31ന് ​രാ​ത്രി ഏ​ഴി​ന് ശേ​ഷ​മാ​ണ് നി​ഖി​ത കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. നി​കി​ത​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ കോ​ൺ​സു​ലാ​ർ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

Latest News

Corehub Up