Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Diplomatic Missions

ബം​ഗ്ലാ​ദേ​ശി​ലെ ഇ​ന്ത്യ​ൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് സുരക്ഷ കൂട്ടി

ധാ​​​​ക്ക: ഇ​​​​ന്ത്യാ വി​​​​രു​​​​ദ്ധ​​​​നും വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വു​​​​മാ​​​​യ ഷ​​​​രീ​​​​ഫ് ഉ​​​​സ്മാ​​​​ൻ ഹാ​​​​ദി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ സി​​​​ൽ​​​​ഹെ​​​​റ്റി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​നും വീ​​​​സ കേ​​​​ന്ദ്ര​​​​ത്തി​​​​നും സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി.

സാ​​​​ഹ​​​​ച​​​​ര്യം ചൂ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​ൻ മൂ​​​​ന്നാ​​​​മ​​​​തൊ​​​​രു ക​​​​ക്ഷി​​​​യെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് സി​​​​ൽ​​​​ഹെ​​​​റ്റ് മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ പോ​​​​ലീ​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (മീ​​​​ഡി​​​​യ) സൈ​​​​ഫു​​​​ൽ ഇ​​​​സ്‌​​​​ലാം പ​​​​റ​​​​ഞ്ഞു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വ​​​​സ​​​​തി​​​​ക്കും സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ങ്ക്വി​​​​ലാ​​​​ബ് മ​​​​ഞ്ച നേ​​​​താ​​​​വ് ഹാ​​​​ദി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഓ​​​​ഫീ​​​​സ് ഉ​​​​പ​​​​രോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ഗാ​​​​നോ ഒ​​​​ധി​​​​ക​​​​ർ പ​​​​രി​​​​ഷ​​​​ത്ത് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ ചി​​​​റ്റ​​​​ഗോം​​​​ഗി​​​​ലെ ഇ​​​​ന്ത്യ​​​​ൻ വീ​​​​സ അ​​​​പേ​​​​ക്ഷാ കേ​​​​ന്ദ്രം (ഐ​​​​വി​​​​എ​​​​സി) പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. സു​​​​ര​​​​ക്ഷാ സാ​​​​ഹ​​​​ച​​​​ര്യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ച ശേ​​​​ഷം വീ​​​​സ സെ​​​​ന്‍റ​​​​ർ വീ​​​​ണ്ടും തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഐ​​​​വി​​​​എ​​​​സി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ധാ​​​​ക്ക, ഖു​​​​ൽ​​​​ന, രാ​​​​ജ്ഷാ​​​​ഹി എ​​​​ന്നീ അ​​​​ഞ്ച് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും, ചാ​​​​റ്റ​​​​ഗോം​​​​ഗ്, സി​​​​ൽ​​​​ഹെ​​​​റ്റ് എ​​​​ന്നീ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഐ​​​​വി​​​​എ​​​​സി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ട​​​​ച്ച ധാ​​​​ക്ക​​​​യി​​​​ലെ വീ​​​​സ അ​​​​പേ​​​​ക്ഷാ കേ​​​​ന്ദ്രം പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു.

Latest News

Corehub Up