ന്യൂഡൽഹി: ഫിഫയുടെ ഏറ്റവും പുതുക്കിയ റാങ്കിംഗിൽ ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. ഇന്ത്യ 142-ാം റാങ്കിലേക്ക് വീണു. ഇത്തവണ ആറ് സ്ഥാനങ്ങളാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റശേഷവും തുടർച്ചയായി തോൽക്കുന്ന ഇന്ത്യൻ ടീമിന്റെ 2016നു ശേഷമുള്ള ഏറ്റവും മോശം റാങ്കാണിത്.
ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ 1-0ത്തിനു ബംഗ്ലാദേശിനോടു പരാജയപ്പെട്ടിരുന്നു. ഇതാണ് പുതിയ റാങ്കിംഗിൽ തിരിച്ചടിയായി മാറിയത്.