Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Playback Singer

അ​ഭ്ര​കാ​വ്യ​ങ്ങ​ളി​ലെ മ​ധു​ര​ഗാ​യ​ക​ന്‍, ജീ​വി​ത​ത്തി​ല്‍ വി​ല്ല​നോ..? ഉ​ദി​ത് നാ​രാ​യ​ണ​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ദ്യ ഭാ​ര്യ

 

മല​യാ​ള​നാ​ടി​നും ഇ​ഷ്ട​ഗാ​യ​ക​നാ​ണ് ഉ​ദി​ത് നാ​രാ​യ​ണ​ന്‍. ബോ​ളി​വു​ഡ് ഗാ​യ​ക​ന്‍റെ വ്യ​ക്തി​ജീ​വി​തം ഇ​പ്പോ​ള്‍ ഒ​രു ക്രൈം ​ത്രി​ല്ല​റി​നെ പോ​ലും വെ​ല്ലു​ന്ന വി​വാ​ദ​ച്ചു​ഴി​യി​ലാ​ണ്.

ഉ​ദി​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ​യു​ടെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ളു​മാ​ണ് ഗാ​യ​ക​നെ വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്. ത​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്തു എ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​ദി​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ ര​ഞ്ജ​ന ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

ബി​ഹാ​റി​ലെ സു​പോ​ള്‍ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ര​ഞ്ജ​ന ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്ത​തു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 1996-ലാ​ണ് സം​ഭ​വം.

ചി​കി​ത്സ​യ്‌​ക്കെ​ന്ന വ്യാ​ജേ​ന ഡ​ല്‍​ഹി​യി​ലെ ഒ​രു പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി ത​ന്‍റെ ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്ത​തെ​ന്ന് ര​ഞ്ജ​ന പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം, മ​റ്റൊ​രു ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ഉ​ദി​ത് നാ​രാ​യ​ണ​ന്‍റെ സ​ഹോ​ദ​ര​ന്മാ​രും ര​ണ്ടാം ഭാ​ര്യ ദീ​പ​യു​മാ​ണ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ര​ഞ്ജ​ന ആ​രോ​പി​ക്കു​ന്നു.

ത​നി​ക്കു നീ​തി വേ​ണ​മെ​ന്നും ഇ​ന്നു താ​ന്‍ രോ​ഗ​ശ​യ്യ​യി​ലാ​ണെ​ന്നും ര​ഞ്ജ​ന പ​റ​യു​ന്നു. 1984-ലാ​യി​രു​ന്നു ഉ​ദി​ത് നാ​രാ​യ​ണ​നും ര​ഞ്ജ​ന​യും ത​മ്മി​ലു​ള്ള വി​വാ​ഹം. എ​ന്നാ​ല്‍ ഗാ​യ​ക​നാ​യി പേ​രെ​ടു​ത്ത​തോ​ടെ അ​ദ്ദേ​ഹം ത​ന്നെ അ​വ​ഗ​ണി​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നാ​ണ് ര​ഞ്ജ​ന പ​റ​യു​ന്ന​ത്.

1985-ല്‍ ​മും​ബൈ​യി​ലേ​ക്ക് ചേ​ക്കേ​റി​യ ഉ​ദി​ത് നാ​രാ​യ​ണ​ന്‍, ദീ​പ​യെ വി​വാ​ഹം ക​ഴി​ച്ചു. 2006-ല്‍ ​മും​ബൈ​യി​ലെ വീ​ട്ടി​ലെ​ത്തി​യ ത​ന്നോ​ട് ഉ​ദി​ത്തും ദീ​പ​യും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​വി​ടെ​നി​ന്ന് ആ​ട്ടി​പ്പാ​യി​ച്ചെ​ന്നും ര​ഞ്ജ​ന പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ വ​നി​താ ക​മ്മീ​ഷ​നും കോ​ട​തി​യും ഇ​ട​പെ​ട്ട​പ്പോ​ള്‍ ര​ഞ്ജ​ന​യെ ഭാ​ര്യ​യാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ഉ​ദി​ത് ത​യാ​റാ​യി​രു​ന്നു. പി​ന്നീ​ട്, ഉ​ദി​ത് വാ​ക്കു​മാ​റി​യെ​ന്നും ര​ഞ്ജ​ന പ​റ​യു​ന്നു.

Latest News

Corehub Up