Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Sailors

ഒമാനിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തെത്തുട​​​ർ​​​ന്ന് വി​​​ദേ​​​ശക​​​പ്പ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​രാ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് (ഡി​​​ജി​​​എ​​​സ്) സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഒ​​​മാ​​​നി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മെ​​​ന്നും ഇ​​​ന്ത്യ​​​ൻ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു നേ​​​രേ ഇ​​​തു​​​വ​​​രെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട നാ​​​ല് ആ​​​ക്ര​​​മ​​​ണസം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. മൂ​​​ന്ന് പേ​​​രു​​​ടെ മ​​​ര​​​ണം ഒ​​​ഴി​​​ച്ചാ​​​ൽ ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നും അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സ​​​മ​​​യ​​​ബ​​​ന്ധി​​​ത ഏ​​​കോ​​​പ​​​നം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക ടീം ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യി ഡി​​​ജി​​​എ​​​സ് അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം നി​​​ല​​​നി​​​ർ​​​ത്താ​​​നും ഡി​​​ജി​​​എ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up