Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Stock Fall

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ടി​വ്

മും​​ബൈ: ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളു​​ടെ​​യും വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ വില്പനകളുടെയും ഫലമായി ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞു.

സെ​​ൻ​​സെ​​ക്സ് 961.42 പോ​​യി​​ന്‍റ് (1.17%) താ​​ഴ്ന്ന് 81,287.19ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 1089 പോ​​യി​​ന്‍റോ​​ളം ഇ​​ടി​​ഞ്ഞ് 81,159 പോ​​യി​​ന്‍റ് വ​​രെ​​യെ​​ത്തി​​യി​​രു​​ന്നു. നി​​ഫ്റ്റി 318 പോ​​യി​​ന്‍റ് (1.25%) ന​​ഷ്ട​​ത്തി​​ൽ 25,178 പോ​​യി​​ന്‍റി​​ൽ ക്ലോ​​സ് ചെ​​യ്തു.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക ഐ​​ടി (0.16%), മീ​​ഡി​​യ (0.60%), ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (0.17%) ഒ​​ഴി​​കെ മ​​റ്റെ​​ല്ലാം ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്നു.
ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​കളു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള വി​​പ​​ണി മൂ​​ല​​ധ​​നം ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ലെ 468.5 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 463 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞ​​തോ​​ടെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​കം ന​​ഷ്ട​​മു​​ണ്ടാ​​യി.

ഇ​​ടി​​വി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ


  1. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: വ്യാ​​ഴാ​​ഴ്ച യു​​എ​​സ് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ എ​​സ് ആ​​ൻ​​ഡ് പി, ​​നാ​​സ്ദാ​​ക്, ഡൗ​​്‍ ജോ​​ണ്‍​സ് ഫ്യൂ​​ച്ചേ​​ഴ്സ് എ​​ന്നി​​വ ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. യു​​എ​​സ് ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വി​​നു തു​​ട​​ർ​​ച്ച​​യാ​​യി ഏ​​ഷ്യ​​ൻ വി​​പ​​ണി​​യി​​ലെ പ്ര​​ക​​ട​​നം സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു. ജ​​പ്പാ​​ന്‍റെ നി​​ക്കീ 225 സൂ​​ചി​​ക 0.16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ കോ​​സ്പി 1.00 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തി​​ലാ​​യി. ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാം​​ഗ് സെം​​ഗ് സൂ​​ചി​​ക 0.95 ശ​​ത​​മാ​​ന​​വും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.
  2. എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ വി​​ല്പ​​ന: ര​ണ്ടു വ്യാ​പാ​ര സെ​ഷ​നി​ൽ വി​ദേ​ശ സ്ഥാ​പ​ന നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാ​രാ​യി​രി​ക്കു​ക​യാ​ണ്. വ്യാ​​ഴാ​​ഴ്ച 3465.99 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ച​​ത്. ഇ​ന്ന​ലെ 7536.36 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ന്നു.
    തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴ് മാ​​സം വി​​ല​​പ​​ന​​ക്കാ​​യി​​രു​​ന്ന എ​​ഫ്ഐ​​ഐ​​ക​​ൾ ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ തു​​ട​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം ഉ​​യ​​ർ​​ന്ന​​തും രൂ​​പ​​യു​​ടെ മൂ​​ല്യം 91 നി​​ല​​വാ​​ര​​ത്തി​​ൽ തു​​ട​​രു​​ന്ന​​തും കാ​​ര​​ണം നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലാ​​ണ്.
  3. യു​​എ​​സ്-​​ഇ​​റാ​​ൻ സം​​ഘ​​ർ​​ഷ സാ​​ധ്യ​​ത: ഇ​​റാ​​ന്‍റെ ആ​​ണ​​വ പ​​ദ്ധ​​തി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ യു​​എ​​സു​​മാ​​യി വ്യാ​​ഴാ​​ഴ്ച ന​​ട​​ത്തി​​യ ച​​ർ​​ച്ച ക​​രാ​​റി​​ലെ​​ത്താ​​തെ അ​​വ​​സാ​​നി​​ച്ചു. ഇ​​ത് മ​​ധ്യേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷസാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ൾ ഉ​​യ​​ർ​​ത്തു​​ന്നു.
  4. രൂ​​പ​​യു​​ടെ ഇ​​ടി​​വ്: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ന്ന​​ലെ എ​​ട്ട് പൈ​​സ ഇ​​ടി​​ഞ്ഞ് 90.99 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഭൗ​​മ​​രാ​​ഷ്ട്ര സം​​ഘ​​ർ​​ഷ സാ​​ധ്യ​​ത​​ക​​ൾ​​ക്കി​​ടെ ആ​​ഗോ​​ള അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​തി​​ച്ചു​​ചാ​​ട്ടം ഡോ​​ള​​റി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തി.

Latest News

Corehub Up