കൊച്ചി: ഇന്ത്യന്‍ പരസ്യചിത്ര നിര്‍മാണ മേഖലയിലെ സംവിധായകരുടെയും നിര്‍മാതാക്കളുടെയും സാങ്കേതിക-സര്‍ഗാത്മക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ നടന് കുഞ്ചാക്കോ ബോബന് ഉദ്ഘാടനം ചെയ്തു.
കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര-പരസ്യരംഗത്തെ പ്രമുഖരും അസോസിയേഷന് അംഗങ്ങളും പങ്കെടുത്തു.
ചലച്ചിത്ര-പരസ്യചിത്ര സംവിധായകന് വി.കെ. പ്രകാശ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് പ്രസിഡന്റ് സിജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അരുണ്‍രാജ് കാര്‍ത്ത സംഘടനയുടെ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുകയും വരും വര്‍ഷങ്ങളിലേക്കുള്ള സംഘടനയുടെ ദര്‍ശനവും പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുകയും ചെയ്തു.
ട്രഷറര്‍ അനില്‍ ജയിംസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, അസോസിയേഷന് അംഗങ്ങള്‍, ചലച്ചിത്ര-പരസ്യരംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.