Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianChips

ഇ​ന്ത്യ​ൻ ചി​പ്പു​ക​ൾ ഇ​നി ആഗോള വിപണിയിലേ​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ലാ​​​​ന്‍റു​​​​ക​​​​ളി​​​​ൽ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​​ട​​​​ർ ചി​​​​പ്പു​​​​ക​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര-​​​​ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ യ​​​​ശോ​​​​ഭൂ​​​​മി കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ അ​​​​ഞ്ചാ​​​​മ​​​​ത് ‘സെ​​​​മി​​​​കോ​​​​ൺ ഇ​​​​ന്ത്യ 2026’ ഉ​​​​ച്ച​​​​കോ​​​​ടി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ആ​​​​ഗോ​​​​ള ചി​​​​പ്പ് നി​​​​ർ​​​​മാ​​​​ണ രം​​​​ഗ​​​​ത്തു വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ബ​​​​ദ​​​​ലാ​​​​യി മാ​​​​റാ​​​​ൻ ഇ​​​​ന്ത്യ സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നും രാ​​​​ജ്യം ഇ​​​​തി​​​​നാ​​​​യി ശ​​​​ക്ത​​​​മാ​​​​യ ചു​​​​വ​​​​ടു​​​​ക​​​​ളാ​​​​ണ് വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​​ട​​​​ർ മേ​​​​ഖ​​​​ല അ​​​​തി​​​​വേ​​​​ഗ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്ന​​​​താ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ആ​​​​ഗോ​​​​ള ചി​​​​പ്പ് നി​​​​ർ​​​​മാ​​​​ണ​​​രം​​​​ഗ​​​​ത്ത് വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യി ഇ​​​​ന്ത്യ മാ​​​​റു​​​​ക​​​​യാ​​​​ണ്. സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​​ട​​​​ർ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ന​​​​യ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ക്കൂ​​​​ടു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പ​​​​ടെ ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.​​​

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ന് 800 കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ് മാ​​​​റ്റി​​​​വ​​​​ച്ച​​​​തെ​​​​ങ്കി​​​​ൽ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് വ​​​​രു​​​​മ്പോ​​​​ൾ ഇ​​​​ത് 1350 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, പ​​​​വ​​​​ർ സി​​​​സ്റ്റ​​​​ങ്ങ​​​​ൾ, ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് എ​​​​ന്നി​​​​വ​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ചി​​​​പ്പു​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​മാ​​​​യ ‘സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​​ട​​​​ർ മി​​​​ഷ​​​​ൻ 2.0’ വ​​​​ഴി സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ളി​​​​ലും പ്രോ​​​​സ​​​​സ​​​​റു​​​​ക​​​​ളി​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന അ​​​​ത്യാ​​​​ധു​​​​നി​​​​ക ചി​​​​പ്പു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തു​​​​ത​​​​ന്നെ നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നൊ​​​​പ്പം ചി​​​​പ്പു​​​​ക​​​​ൾ ഡി​​​​സൈ​​​​ൻ ചെ​​​​യ്യു​​​​ന്ന അൻപതിലധി​​​​കം ‘ഫാ​​​​ബ്‌​​​​ലെ​​​​സ്’ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്ക് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പി​​​​ന്തു​​​​ണ​​​​യും ന​​​​ൽ​​​​കും.

Latest News

Corehub Up