Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianNationalCongres

പ​രാ​തി​ക​ളി​ല്ല, പ​രി​ച​യ​സ​മ്പ​ത്തു​ണ്ട്; കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​ൻ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​നു​ള്ള യോ​ഗ്യ​ത ത​നി​ക്കു​ണ്ടെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വീ​കാ​ര്യ​ത​യു​ണ്ട്. പാ​ർ​ട്ടി ഇ​തു​വ​രെ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​ല്ലാം മി​ക​ച്ച രീ​തി​യി​ൽ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​മ്പോ​ൾ സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​യും സ്വീ​കാ​ര്യ​ത​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സെ​ന്നും ആ​രെ​യും മാ​റ്റി​നി​ർ​ത്തു​ന്ന സ​മീ​പ​നം പാ​ർ​ട്ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള നേ​താ​വാ​ണ്. പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പ​ദ​വി​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടു​ത്ത കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ആ​രെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും തീ​രു​മാ​നം കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റേ​താ​ണ്. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് നേ​തൃ​ത്വം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ക്കും. ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എം​പി​മാ​ർ​ക്കോ മ​റ്റ് നേ​താ​ക്ക​ൾ​ക്കോ പ​രാ​തി​ക​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ് അം​ഗം, കേ​ന്ദ്ര​മ​ന്ത്രി, എ​ഐ​സി​സി സെ​ക്ര​ട്ട​റി, നെ​ഹ്റു യു​വ​കേ​ന്ദ്ര വൈ​സ് ചെ​യ​ർ​മാ​ൻ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​സ​മ്പ​ത്തും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

Latest News

Corehub Up