Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianStudentInKorea

Video

കാ​റി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ച്ചു, പി​ന്നാ​ലെ വി​ഗ് വെ​ച്ച് വേ​ഷം മാ​റി​യെ​ത്തി; കൊ​റി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് ഭീ​തി​ജ​ന​ക​മാ​യ അ​നു​ഭ​വം

കൊ​റി​യ​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ കാ​റി​ലെ​ത്തി​യ ഒ​രു കൊ​റി​യ​ൻ സ്വ​ദേ​ശി പെ​ൺ​കു​ട്ടി​യോ​ട് ഭ​ക്ഷ​ണ​ശാ​ല​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ക​യും, വ​ഴി കാ​ണി​ച്ചു​ത​രാ​ൻ എ​ന്ന വ്യാ​ജേ​ന കാ​റി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി വി​സ​മ്മ​തി​ച്ചി​ട്ടും അ​യാ​ൾ പി​ന്മാ​റി​യി​ല്ല. പി​ന്നീ​ട് ഇ​തേ വ്യ​ക്തി ത​ന്നെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ വി​ഗ് ധ​രി​ച്ച് വേ​ഷം മാ​റി വീ​ണ്ടു​മെ​ത്തി പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്തു.

ഒ​രേ ആ​ൾ ത​ന്നെ വേ​ഷം മാ​റി ല​ക്ഷ്യം വെ​ക്കു​ന്നു എ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഭ​യ​ന്നു​പോ​യ വി​ദ്യാ​ർ​ഥി​നി ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന യു​വ​തി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഈ ​സം​ഭ​വം വീ​ണ്ടും ച​ർ​ച്ച​യാ​ക്കി. ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​ൻ സ​മൂ​ഹ​ത്തി​ലെ വം​ശീ​യ​ത​യെ​യും സ്ത്രീ​വി​രു​ദ്ധ​ത​യെ​യും വി​മ​ർ​ശി​ച്ച് നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

കൊ​റി​യ​ൻ ഡ്രാ​മ​ക​ളും കെ-​പോ​പ്പ് സം​സ്കാ​ര​വും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന റൊ​മാ​ന്‍റി​ക് പ​രി​വേ​ഷം ക​ണ്ട് ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ൾ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് ദീ​ർ​ഘ​കാ​ലം അ​വി​ടെ താ​മ​സി​ച്ച​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വെ​ളു​ത്ത ച​ർ​മ്മ​ത്തോ​ടു​ള്ള അ​വി​ടു​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ അ​മി​ത ഭ്ര​മ​വും പു​രു​ഷാ​ധി​പ​ത്യ മ​നോ​ഭാ​വ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ​ല​രും കു​റി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ത​ന്നെ മൂ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു പ​തി​വെ​ന്നും, ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​യ​പ്പെ​ടാ​തെ പ്ര​തി​ക​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up