കൊളോൺ: ജർമനിയിലെ പ്രമുഖ കായിക ക്ലബുകളിലൊന്നും കൊളോൺ മലയാളികളുടെ കായിക കൂട്ടായ്മയുമായ ഇന്ത്യൻ വോളിബോൾ ക്ലബിന് (ഐവിഡി) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ക്ലബിന്റെ പുതിയ പ്രസിഡന്റായി സിനി തോട്ടക്കരയും ജനറൽ സെക്രട്ടറിയായി ഡെസീന തോട്ടുങ്കലും ട്രഷററായി ഡെൻസി പൊയ്കയിലും ചുമതലയേറ്റു.
ഫാ. റോബിൻ തുറയ്ക്കൽ, അനീഷ് നായർ എന്നിവർ സ്പോർട്സ് ഡയറക്ടർമാരായും ജോജോ വിൽഫ്രഡ് സെക്രട്ടറിയായും ഡേവിസ് വടക്കുംചേരി സീനിയർ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. ജോഷി തോട്ടുങ്കൽ, റോബിൻസ് വട്ടക്കുഴിയിൽ എന്നിവർ ഓഡിറ്റർമാരാണ്.
രണ്ടു വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. നാലു പതിറ്റാണ്ടിലേറെയായി ജർമനിയിലെ കായികരംഗത്ത് സജീവമായ ഐവിഡി നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്.