Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indianised

ന​ഴ്സു​മാ​രു​ടേ​ത് ലൈം​ഗീ​ക​രി​ക്ക​പ്പെ​ട്ട തൊ​ഴി​ൽ, വ​സ്ത്രം ബ്രി​ട്ടീ​ഷ് കാ​ല​ത്തേ​ത്: വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ക​ങ്ക​ണ റ​ണാ​വ​ത്ത്

മും​ബൈ: ന​ഴ്സു​മാ​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബോ​ളി​വു​ഡ് ന​ടി​യും എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്. ന​ഴ്‌​സു​മാ​രു​ടെ വ​സ്ത്ര​ധാ​ര​ണ രീ​തി ബ്രി​ട്ടീ​ഷ് കാ​ല​ത്തേ​താ​ണെ​ന്നും ന​ഴ്‌​സു​മാ​രു​ടേ​ത് ഏ​റ്റ​വും ലൈം​ഗീ​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ണെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു.

ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഭാ​ര​ത് ഭാ​ഗ്യ​വി​ധാ​താ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് താ​രം ഈ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഒ​ന്നും ര​ണ്ടും ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ യു​എ​സ് സേ​ന​യു​ടെ ന​ഴ്‌​സു​മാ​രു​ടെ രീ​തി​യാ​ണ് പി​ന്ന് വ​ച്ച് കു​ത്തി​വെ​ക്കു​ന്ന തൊ​പ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ. ഇ​വ​രു​ടെ വേ​ഷം ഭാ​ര​തീ​യ രീ​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ക​ങ്ക​ണ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശ​ത്തെ പ​ല ബി​ജെ​പി നേ​താ​ക്ക​ളും പി​ന്തു​ണ​ച്ചു​വെ​ങ്കി​ലും രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​യ​രു​ന്ന​ത്. ന​ഴ്‌​സ്മാ​രു​ടെ യൂ​ണി​ഫോം അ​ല്ല, മ​റി​ച്ച് ത​ക​ർ​ന്ന ഭി​ത്തി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ള്ള ഇ​ന്ത്യ​യി​ലെ ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ആ​ദ്യം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ത് എ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up