Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indicators

നേ​ട്ടം തു​ട​ർ​ന്ന് സൂ​​ചി​​ക​​ക​​ൾ

മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ മു​​ൻ​​നി​​ര ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളായ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി50​​യും തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​വും നേ​​ട്ട​​ത്തി​​ൽ. മ​​ണ്‍​സൂ​​ണ്‍ സ​​ജീ​​വ​​മാ​​യ​​തും വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ വാ​​ങ്ങ​​ലു​​കാ​​രാ​​യി തി​​രി​​ച്ചു​​വ​​ന്ന​​തും നി​​ക്ഷേ​​പ​​ക​​രി​​ൽ ആ​​ത്മ​​വി​​ശ്വാ​​സ​​മു​​യ​​ർ​​ത്തി.

സെ​​ൻ​​സെ​​ക്സ് 521 പോ​​യി​​ന്‍റ് (0.67%) ഉ​​യ​​ർ​​ന്ന് 78,285ലും ​​നി​​ഫ്റ്റി 160 പോ​​യി​​ന്‍റ് (0.66%) നേ​​ട്ട​​ത്തി​​ൽ 24,430ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ളും ഉ​​യ​​ർ​​ന്നു. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.45 ശ​​ത​​മാ​​ന​​വും 0.75 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റ്റ​​ത്തി​​ലെ​​ത്തി.

ഇ​​ന്ന​​ലെ​​ത്തെ വ്യാ​​പാ​​ര​​ത്തി​​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പാ​​ദ്യ​​ത്തി​​ൽ ര​​ണ്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം മൂ​​ല​​ധ​​നം 480 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 482 ല​​ക്ഷം കോ​​ടി​​യി​​ലെ​​ത്തി.

തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു ട്രേ​​ഡിം​​ഗ് സെ​​ഷ​​നു​​ക​​ളി​​ലാ​​യി നി​​ക്ഷേ​​പ​​ക​​ർ എ​​ട്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് വി​​പ​​ണി​​യി​​ൽ​​നി​​ന്നും നേ​​ടി​​യ​​ത്. ജൂ​​ണ്‍ 30ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ ആ​​കെ മൂ​​ല്യം 474 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

എ​​ൻ​​എ​​സ്ഇ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഓ​​ട്ടോ, നി​​ഫ്റ്റി റി​​യ​​ൽ​​റ്റി, നി​​ഫ്റ്റി ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ്, നി​​ഫ്റ്റി മെ​​റ്റ​​ൽ എ​​ന്നി ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി വി​​പ​​ണി​​യി​​ലെ കു​​തി​​പ്പി​​ന് ക​​രു​​ത്തു പ​​ക​​ർ​​ന്നു. നി​​ഫ്റ്റി മെ​​റ്റ​​ലും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ഐ​​ടി, മീ​​ഡി​​യ, പി​​എ​​സ് യു ​​ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ​​ക്ക് ന​​ഷ്ട​​മാ​​യി​​രു​​ന്നു.

ക്രൂ​​ഡ് വി​​ല താ​​ഴ്ന്നു

ഓ​​ഗ​​സ്റ്റ് മാ​​സം മു​​ത​​ൽ ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ത്താ​​ൻ ഒ​​പെ​​ക് പ്ല​​സ് കൂ​​ട്ടാ​​യ്മ തീ​​രു​​മാ​​നി​​ച്ച​​തി​​നെത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ൽ നേ​​രി​​യ ഇ​​ടി​​വു​​ണ്ടാ​​യി. ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി വ​​ർ​​ധി​​ച്ച​​തും റ​​ഷ്യ​​യു​​ടെ എ​​ണ്ണ​​ക്ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്ന​​തും ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ ല​​ഭ്യ​​ത കൂ​​ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക ആ​​ക്കം കൂ​​ട്ടി. ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന ഒ​​പെ​​ക് പ്ല​​സ് യോ​​ഗ​​ത്തി​​നു ശേ​​ഷ​​മാ​​ണ് എ​​ണ്ണവി​​ല​​യി​​ൽ ഈ ​​പു​​തി​​യ ഇ​​ടി​​വു​​ണ്ടാ​​യ​​ത്.

ഓ​​ഗ​​സ്റ്റ് മാ​​സം മു​​ത​​ൽ പ്ര​​തി​​ദി​​ന ഉ​​ത്പാ​​ദ​​നം മൊ​​ത്ത​​ത്തി​​ൽ 1,88,000 ബാ​​ര​​ൽ വീ​​തം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ എ​​ണ്ണ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ തീ​​രു​​മാ​​നി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മാ​​സ​​മാ​​ണ് ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ത്താ​​ൻ ഒ​​പെ​​ക് പ്ല​​സ് തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല 0.22 ശ​​ത​​മാ​​നം താ​​ഴ്ന്ന് 71.96ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Latest News

Corehub Up