Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indifference

Alappuzha

ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ; വി​ള​വ് ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ

ച​മ്പ​ക്കു​ളം: നി​ല​ത്തി​ലേ​ക്ക് കൊ​യ്ത്ത് യ​ന്ത്രം ഇ​റ​ക്കാ​നാ​വാ​ത്ത​തി​നാ​ൽ കൊ​യ്യാ​തെ കൊ​യ്ത് യ​ന്ത്ര​ങ്ങ​ൾ ക​യ​റിപ്പോ​യി. കൊ​യ്യാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ വി​ള​വ് ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി ക​ർ​ഷ​ക​ർ. ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ന് കീ​ഴി​ലു​ള്ള 220 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള കൊ​ക്ക​ണം പാ​ട​ത്തെ ഏ​ക​ദേ​ശം ഒ​ന്ന​ര ഏ​ക്ക​ർ നി​ലം കൊ​യ്യാ​ൻ ആ​വാ​തെ യ​ന്ത്ര​ങ്ങ​ൾ സ്ഥ​ലം​വി​ട്ടു. ക​ഴി​ഞ്ഞ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​നുവ​രെ യ​ന്ത്രം ഇ​റ​ങ്ങി കൊ​യ്തി​രു​ന്ന നി​ല​ത്തി​ലേ​ക്ക് യ​ന്ത്രം ഇ​റ​ക്കാ​ൻ ആ​വാ​ത്ത​തി​നാ​ലാ​ണ് കൊ​യ്ത്ത് ന​ട​ക്കാ​തെ പോ​യ​ത്.

സ​മീ​പ​ത്തെ വ​സ്‌​തു ഉ​ട​മ അ​ന​ധി​കൃ​ത​മാ​യി ബ​ണ്ട് നി​ർ​മി​ച്ച​തു​മൂ​ലം നി​ല​ത്തി​ലേ​യക്ക് കൊ​യ്ത്ത് യ​ന്ത്രം കൊ​ണ്ടു​വ​രാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കൊ​യ്യാ​ൻ ആ​വാ​തെ വി​ള​വ് ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

സ​മീ​പ​വാ​സി അ​ന​ധി​കൃ​ത​മാ​യി നി​ലം കു​ഴി​ച്ച് ബ​ണ്ട് നി​ർ​മി​ച്ച അ​വ​സ​ര​ത്തി​ൽത​ന്നെ ആ​ല​പ്പു​ഴ പു​ഞ്ച സ്പെ​ഷ്യ​ൽ ഓ​ഫി​സ​ർ​ക്കും, ആ​ല​പ്പു​ഴ റെ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫി​സ​ർ​ക്കും, ച​മ്പ​ക്കു​ളം കൃ​ഷി ഓ​ഫി​സ​ർ​ക്കും പാ​ട​ശേ​ഖ​ര സ​മി​തി​യി​ലും രേ​ഖാ​മൂ​ലം ക​ർ​ഷ​ക​ർ പ​രാ​തി ന​ല്കി​യി​രു​ന്നെ​ങ്കി​ലും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രേ യ​ഥാ​സ​മ​യം ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വ​ന്ന​താ​ണ് ഇ​പ്പോ​ൾ കൊ​യ്യാ​തെ വി​ള​വ് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്.

കൊ​ക്ക​ണം പാ​ട​ശേ​ഖ​ര​ത്തി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ കൊ​യ്ത്ത് ന​ട​ന്ന അ​വ​സ​ര​ത്തി​ൽ പാ​ട​ശേ​ഖ​ര സ​മി​തി​യോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക​ർ​ഷ​ക​ർ വി​വ​രം പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ഓ​ഫി​സ​റും പാ​ട​ശേ​ഖ​ര സ​മി​തി​യും വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ ആ​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം സം​സാ​രി​ച്ചെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് യ​ന്ത്ര ങ്ങ​ൾ കൊ​യ്യാ​നാ​വാ​തെ പോ​യ​ത്.


­കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ക​യ​റി​പ്പോ​യ സ്ഥി​തി​ക്ക് ഇ​നി യ​ന്ത്ര​ക്കൊയ്ത്ത് ന​ട​ത്താ​മെ​ന്ന പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഈ ​നി​ലം ഉ​ട​മ​ക​ൾ.

Latest News

Corehub Up