Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indigo

പിണറായിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്: വ്യോമയാനവകുപ്പ് ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസിൽ മൂന്നു വർഷത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാനവകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് പിണറായിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ശബരിനാഥൻ ഉൾപ്പെടെ നാലുപേരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2022 ജൂൺ 13നാണ് കേസിനാപ്ദമായ സംഭവം നടന്നത്. വ്യോമയാന വകുപ്പുകൾ ചുമത്താൻ പ്രോസിക്യൂഷൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ച് കുറ്റപത്രം സമർപ്പിച്ചത്.

National

പശ്ചിമേഷ്യൻ സംഘർഷം; സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ. മാർച്ച് ഏഴുവരെയുള്ള ബുക്കിംഗുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം 760 സർവീസുകളാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കിയത്.

ഡൽഹിയിൽ ഇന്ന് റദ്ദാക്കിയത് 87 വിമാന സർവീസുകൾ ആണ്. ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന 37 സർവീസുകളും എത്തിച്ചേരാനുള്ള 50 സർവീസുകളും ആണ് റദ്ദാക്കിയത്. മൂന്നാം ദിനവും അന്താരാഷ്ട്ര സർവീസുകൾ പ്രതിസന്ധി നേരിടുന്നു എന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

അതേസമയം അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റി വ്യക്തമാക്കി.

 

Business

ഇ​ന്‍​ഡി​ഗോ ആ​ക്സി​സ് ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: ആ​​​​ക്സി​​​​സ് ബാ​​​​ങ്കും ഇ​​​​ന്‍​ഡി​​​​ഗോ​​​​യും ചേ​​​​ര്‍​ന്ന് ഇ​​​​ന്‍​ഡി​​​​ഗോ ആ​​​​ക്സി​​​​സ് ബാ​​​​ങ്ക് ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡും ഇ​​​​ന്‍​ഡി​​​​ഗോ ആ​​​​ക്സി​​​​സ് ബാ​​​​ങ്ക് പ്രീ​​​​മി​​​​യം ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡും പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ഇ​​​​രു കാ​​​​ര്‍​ഡു​​​​ക​​​​ളി​​​​ലെ​​​​യും അ​​​​ര്‍​ഹ​​​​മാ​​​​യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് ഇ​​​​ന്‍​ഡി​​​​ഗോ​​​​യു​​​​ടെ ലോ​​​​യ​​​​ല്‍​റ്റി പ​​​​രി​​​​പാ​​​​ടി​​​​യാ​​​​യ ഇ​​​​ന്‍​ഡി​​​​ഗോ ബ്ലൂ​​​​ചി​​​​പ്പി​​​​ന് അ​​​​ര്‍​ഹ​​​​ത ല​​​​ഭി​​​​ക്കും.

റി​​​​ന്യൂ​​​​വ​​​​ല്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍, മൈ​​​​ല്‍​സ്റ്റോ​​​​ണ്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍, ലൈ​​​​ഫ്സ്റ്റൈ​​​​ല്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍, കു​​​​റ​​​​ഞ്ഞ വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ വി​​​​നി​​​​മ​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​മു​​​ണ്ടാ​​​​കും.

National

വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ ലി​പ്സ്റ്റി​ക് കൊ​ണ്ട് ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

കോ​ൽ​ക്ക​ത്ത: വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ ലി​പ്സ്റ്റി​ക് കൊ​ണ്ട് എ​ഴു​തി​യ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് അ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഇ​ൻ​ഡി​ഗോ 6ഇ6894 (​എ-320) എ​ന്ന വി​മാ​ന​മാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. വി​മാ​നം കോ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൈ​കു​ന്നേ​രം 7:37-ഓ​ടെ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. തു​ട​ർ​ന്ന് വി​മാ​ന​ത്തെ ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. വി​മാ​ന​ത്തി​നു​ള്ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​നി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ബോം​ബ് ഭീ​ഷ​ണി​യാ​ണി​ത്. രാ​വി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് ഷി​ല്ലോ​ങ്ങി​ലേ​ക്ക് പോ​കാ​നി​രു​ന്ന മ​റ്റൊ​രു ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലും ശു​ചി​മു​റി​യി​ൽ ക​ട​ലാ​സി​ൽ എ​ഴു​തി​യ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ക​ണ്ടെ​ടു​ത്തി​രു​ന്നു. ആ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ​യും ഉ​ട​ന​ടി പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ലി​പ്സ്റ്റി​ക് കൊ​ണ്ടു​ള്ള സ​ന്ദേ​ശം ആ​രാ​ണ് എ​ഴു​തി​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്തെ​ന്നും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലും വി​മാ​ന​ങ്ങ​ളി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി.

 

National

മും​ബൈ​യി​ൽ എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മാ​റ്റി. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കാ​ൻ പ​റ​ന്നു​യ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ടാ​ക്സി​വേ​യി​ൽ കാ​ത്തു​കി​ട​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ​യും സ​മാ​ന്ത​ര റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ​യും ചി​റ​കു​ക​ളാ​ണ് കൂ​ട്ടി​മു​ട്ടി​യ​ത്. എ​യ​ർ​ബ​സ് എ-320 ​വി​മാ​ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട ര​ണ്ട് വി​മാ​ന​ങ്ങ​ളും.

National

ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി. ന്യൂ​ഡ​ൽ​ഹി - പൂ​നെ 6E 2608 ഫ്ലൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

8.40ന് ​എ​ത്തേ​ണ്ട ഫ്ലൈ​റ്റ് 9.24നാ​ണ് പൂ​നെ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ബി​ടി​എ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ സം​ഭ​വം; ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. 2025 ഡി​സം​ബ​റി​ല്‍ ആ​യി​രു​ന്നു രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​ത്.

ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​സൂ​ത്ര​ണ, പ്ര​വ​ർ​ത്ത​ന, നി​യ​ന്ത്ര​ണ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡി​ജി​സി​എ 22.20 കോ​ടി രൂ​പ പി​ഴ ചു​മ​ത്തു​ക​യും മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ ക​ർ​ശ​ന​മാ​യ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഡി​സം​ബ​ർ മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് വ്യാ​പ​ക​മാ​യി ഇ​ൻ​ഡി​ഗോ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.ഈ ​കാ​ല​യ​ള​വി​ൽ ഇ​ൻ​ഡി​ഗോ​യു​ടെ 2,507 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും 1,852 വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തി​രു​ന്നു.

3,000,00ൽ ​അ​ധി​കം യാ​ത്ര​ക്കാ​രെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​ത് ബാ​ധി​ച്ചി​രു​ന്നു. ഡി​ജി​സി​എ​യു​ടെ ഉ​ത്ത​ര​വു​ക​ൾ ല​ഭി​ച്ച​താ​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ൻ​ഡി​ഗോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍റ​ർ​ഗ്ലോ​ബ് ഏ​വി​യേ​ഷ​ൻ ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.

 

National

വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് പ്ര​കോ​പി​ത​രാ​യി; ര​ണ്ട് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി

മും​ബൈ: വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും ചെ​യ്ത യാ​ത്ര​ക്കാ​രെ പോ​ലീ​സി​ന് കൈ​മാ​റി.

മും​ബൈ​യി​ൽ നി​ന്നും താ​യ്‌​ല​ൻ​ഡി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചെ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4:05 പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1:21 ആ​യി​രു​ന്നു പു​റ​പ്പെ​ട്ട​ത്.

വി​മാ​നം വൈ​കി​യെ​ത്തി​യ​തും ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തും എ​യ​ർ ട്രാ​ഫി​ക്കും മൂ​ല​മാ​ണ് വി​മാ​നം വൈ​കി​യ​തെ​ന്ന് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ്ര​കോ​പി​ത​രാ​കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും വി​മാ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ തൊ​ഴി​ച്ച​തി​നും ര​ണ്ട്പേ​രെ യാ​ത്ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

National

ഇൻഡിഗോ അന്വേഷണ റിപ്പോർട്ട് പരിശോധിക്കുന്നു: വ്യോമയാന മന്ത്രി

ബം​​​ഗ​​​ളൂരു: ഈ ​​​മാ​​​സം ആ​​​ദ്യം ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ റ​​​ദ്ദാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി രാം ​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു.

സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ (ഡി​​​ജി​​​സി​​​എ) നി​​​ർ​​​ദേ​​​ശം​​​കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷം തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഡി​​​ജി​​​സി​​​എ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഞ്ജ​​​യ് കെ. ​​​ബ്ര​​​ഹ്മ​​​ണെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​ ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഈ ​​​മാ​​​സം ആ​​​ദ്യം ഒ​​​രൊ​​​റ്റ​​​ദി​​​വ​​​സം മാ​​​ത്രം 1,600 സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ൻ​​​ഡി​​​ഗോ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. പി​​​ന്നാ​​​ലെ പ​​​ല​​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തു. പൈ​​​ല​​​റ്റുമാ​​​ർ​​​ക്ക് വി​​​ശ്ര​​​മം ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്.

National

യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും

ന്യൂ​ഡ​ൽ​ഹി: യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ. ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി മൂ​ലം ഡി​സം​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ റ​ദ്ദാ​ക്കു​ക​യോ ദീ​ർ​ഘ​നേ​രം വൈ​കു​ക​യോ ചെ​യ്ത വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​മാ​നം റ​ദ്ദാ​ക്കു​മ്പോ​ൾ ഡി​ജി​സി​എ ച​ട്ട​പ്ര​കാ​രം യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ​യാ​ണി​ത്. വ​രു​ന്ന 12 മാ​സ​ത്തി​ൽ ഏ​തെ​ങ്കി​ലും ഇ​ൻ​ഡി​ഗോ വി​മാ​ന​യാ​ത്ര​യ്ക്ക് ഇ​തു​പ​യോ​ഗി​ക്കാം. പു​റ​പ്പെ​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റ​ദ്ദാ​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ​ദൈ​ർ​ഘ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 5000 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.

പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കെ​ത്തി​യെ​ന്നും സ​മ​യ​കൃ​ത്യ​ത തി​രി​ച്ചെ​ത്തി​യെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര കാ​ര​ണ​ങ്ങ​ളാ​ല​ല്ലാ​തെ യാ​ത്രാ​ദി​ന​ത്തി​ലു​ള്ള വി​മാ​ന റ​ദ്ദാ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്നി​ല്ല. സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും 138 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​മാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്‌​സി​നോ​ട് വെ​ള്ളി​യാ​ഴ്ച​യും ഹാ​ജ​രാ​കാ​ൻ ഡി​ജി​സി​എ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

National

ഇൻഡിഗോയിൽ നിരീക്ഷണം ആരംഭിച്ച് ഡിജിസിഎ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ഗു​​​രു​​​ഗ്രാ​​​മി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും റീ​​​ഫ​​​ണ്ടു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു പ്ര​​​ക്രി​​​യ​​​ക​​​ളു​​​ടെ​​​യും നി​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ച് വ്യോ​​​മ​​​യാ​​​ന നി​​​രീ​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ).

വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യു​​​ടെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യെ​​​പ്പ​​​റ്റി​​​യും ക്രൂ ​​​വി​​​ന്യാ​​​സ​​​ത്തെ​​​പ്പ​​​റ്റി​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു മൂ​​​ലം ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട റൂ​​​ട്ടു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും ഇ​​​ൻ​​​ഡി​​​ഗോ ആ​​​സ്ഥാ​​​ന​​​ത്ത് ഡി​​​ജി​​​സി​​​എ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ധി​​​കൃ​​​ത​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നും ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡി​​​ജി​​​സി​​​എ എ​​​ട്ടം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ, വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ​​​ക​​​ളു​​​ടെ കൂ​​​ട്ട റ​​​ദ്ദാ​​​ക്ക​​​ൽ ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി ഇ​​​ൻ​​​ഡി​​​ഗോ 10,000 രൂ​​​പ​​​യു​​​ടെ ട്രാ​​​വ​​​ൽ വൗ​​​ച്ച​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ​​​മാ​​​സം മൂ​​​ന്നി​​​നും അ​​​ഞ്ചി​​​നു​​​മി​​​ട​​​യി​​​ലെ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്ക​​​ലു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ നീ​​​ണ്ട മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കു​​​ടു​​​ങ്ങി​​​പ്പോ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​ണ് വൗ​​​ച്ച​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഏ​​​ത് ഇ​​​ൻ​​​ഡി​​​ഗോ യാ​​​ത്ര​​​യ്ക്കു​​​വേ​​​ണ്ടി​​​യും അ​​​ടു​​​ത്ത 12 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വൗ​​​ച്ച​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ അ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന​​​യാ​​​ത്ര റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന് ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​ഖ്യാ​​​പി​​​ച്ച റീ​​​ഫ​​​ണ്ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ​​​യാ​​​ണ് ഈ ​​​വൗ​​​ച്ച​​​റു​​​ക​​​ൾ.

അ​​​തി​​​നി​​​ടെ, രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി റാം ​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​വീ​​​ഴ്ച​​​ക​​​ളെ വീ​​​ണ്ടും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പു​​​തി​​​യ ഫ്ലൈ​​​റ്റ് ഡ്യൂ​​​ട്ടി സ​​​മ​​​യ ച​​​ട്ട​​​പ്ര​​​കാ​​​രം ക്രൂ​​​വി​​​നെ വി​​​ന്യ​​​സി​​​ക്കാ​​​ൻ ഇ​​​ൻ​​​ഡി​​​ഗോ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​തം മൂ​​​ല​​​മാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നും ഇ​​​ത് ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ക​​​ടു​​​ത്ത കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണെ​​​ന്നും നാ​​​യി​​​ഡു പ​​​റ​​​ഞ്ഞു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലാ​​​യെ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്പോ​​​ഴും ഇ​​​ന്ന​​​ലെ​​​യും നൂ​​​റി​​​ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

National

നിരക്ക് നിയന്ത്രണത്തിനു പുല്ലുവില;വിമാനടിക്കറ്റ് കൊള്ള തുടരുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി മ​​​റി​​​ക​​​ട​​​ന്ന് സ്വ​​​കാ​​​ര്യ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​രി​​​ൽനി​​​ന്നു കൊ​​​ള്ള​​​നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ന്നു. ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​പ്ര​​​തി​​​സ​​​ന്ധി​​​യും ക്രി​​​സ്മ​​​സ് സീ​​​സ​​​ണും മു​​​ത​​​ലെ​​​ടു​​​ത്താ​​​ണ് കൊ​​​ള്ള.

നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു മാത്രമേ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ളി​​​ലെ പ​​​രി​​​ധി ബാ​​​ധ​​​ക​​​മാ​​​കൂ​​​വെ​​​ന്നാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ, ഇ​​​ൻ​​​ഡി​​​ഗോ അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട്. ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലെ നോ​​​ണ്‍-​​​സ്റ്റോ​​​പ്പ് ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ക​​​ട്ടെ ല​​​ഭ്യ​​​മ​​​ല്ലാ​​​താ​​​യി.

ഇ​​​തോ​​​ടെ ഒ​​​രു സ്റ്റോ​​​പ്പെ​​​ങ്കി​​​ലു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ നാ​​​ലും അ​​​ഞ്ചും ഇ​​​ര​​​ട്ടി​​​യാ​​​ണു നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​ൻ​​​ഡി​​​ഗോ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ റ​​​ദ്ദാ​​​ക്ക​​​ലി​​​നു​​​പി​​​ന്നാ​​​ലെ കൊ​​​ച്ചി- ഡ​​​ൽ​​​ഹി പോ​​​ലു​​​ള്ള വി​​​മാ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് 60,000 രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കി​​​യ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് നി​​​ര​​​ക്ക് 7,500 മു​​​ത​​​ൽ പ​​​ര​​​മാ​​​വ​​​ധി 18,000 രൂ​​​പ വ​​​രെ​​​യാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ക​​​ഴി​​​ഞ്ഞ നാ​​​ലു​​​മു​​​ത​​​ലാ​​​ണ്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 1,500 കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സി​​​ന് 18,000 രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഈ​​​ടാ​​​ക്കാ​​​നാ​​​കി​​​ല്ല. എ​​​ന്നാ​​​ൽ ഫ​​​ല​​​ത്തി​​​ൽ 30,000- 40,000 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ​​​യും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റി​​​നു ന​​​ൽ​​​കേ​​​ണ്ടി​​​വ​​​ന്ന​​​ത്.

ഡി​​​മാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് സ​​​പ്ലൈ സം​​​വി​​​ധാ​​​നം അ​​​നു​​​സ​​​രി​​​ച്ച് ഡി​​​മാ​​​ൻ​​​ഡ് കൂ​​​ടു​​​ന്പോ​​​ൾ നി​​​ര​​​ക്കു​​​ക​​​ൾ കു​​​ത്ത​​​നേ കൂ​​​ട്ടു​​​ക​​​യാ​​​ണ് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ. ഒ​​​റ്റ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു സ്റ്റോ​​​പ്പ് വി​​​മാ​​​ന​​​ങ്ങ​​​ളോ ഇ​​​ക്ക​​​ണോ​​​മി, പ്രീ​​​മി​​​യം ഇ​​​ക്ക​​​ണോ​​​മി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യോ​​​ജ​​​ന​​​മോ മൂ​​​ന്നാം ക​​​ക്ഷി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത ബി​​​സി​​​ന​​​സ് ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കോ ആ​​​ണ് വ​​​ലി​​​യ തു​​​ക ഈ​​​ടാ​​​ക്കി​​​യ​​​തി​​​ന്‍റെ സ്ക്രീ​​​ൻ ഷോ​​​ട്ടു​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ത്ത​​​രം എ​​​ല്ലാ ക്ര​​​മ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും എ​​​യ​​​ർ ഇ​​​ന്ത്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​നു ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ണ്‍ സ്റ്റോ​​​പ്പ് എ​​​യ​​​ർ ഇ​​​ന്ത്യ ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് ടി​​​ക്ക​​​റ്റി​​​ന് 26,357 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു നി​​​ര​​​ക്ക്. യാ​​​ത്ര​​​ക്കാ​​​രെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തു ത​​​ട​​​യു​​​മെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​​ക​​​ട്ടെ എ​​​ല്ലാം ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി 5,000 മു​​​ത​​​ൽ 8,000 രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന ഡ​​​ൽ​​​ഹി- കൊ​​​ച്ചി വി​​​മാ​​​ന ടി​​​ക്ക​​​റ്റി​​​ന് ഒ​​​റ്റ​​​യ​​​ടി​​​ക്ക് 18,000 രൂ​​​പ​​​വ​​​രെ നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യും ദു​​​രൂ​​​ഹ​​​മാ​​​ണ്.

എ​​​യ​​​ർ ഇ​​​ന്ത്യ​​​കൂ​​​ടി ടാ​​​റ്റ ക​​​ന്പ​​​നി​​​ക്കു വി​​​റ്റു സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ച്ച​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രും യാ​​​ത്ര​​​ക്കാ​​​രെ കൈ​​​വി​​​ട്ടു. രാ​​​ജ്യ​​​ത്തെ ആ​​​ഭ്യ​​​ന്ത​​​ര​​​സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ ഇ​​​ൻ​​​ഡി​​​ഗോ​​​യും 35 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം എ​​​യ​​​ർ ഇ​​​ന്ത്യ​​​യും കൈ​​​യ​​​ട​​​ക്കി​​​യ​​​തോ​​​ടെ മ​​​ത്സ​​​രം ഫ​​​ല​​​ത്തി​​​ൽ ഇ​​​ല്ലാ​​​താ​​​യി. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൂ​​​ർ​​​ണ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യാ​​​ണ് ചെ​​​റു​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളെ വി​​​ഴു​​​ങ്ങി​​​യും അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കി​​​യും ഇ​​​ൻ​​​ഡി​​​ഗോ​​​യും എ​​​യ​​​ർ ഇ​​​ന്ത്യ​​​യും കു​​​ത്ത​​​ക നേ​​​ടി​​​യ​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ക​​​ള്ള​​​ക്ക​​​ളി​​​യാ​​​ണ് രാ​​​ജ്യ​​​ത്ത് ആ​​​യി​​​ര​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ച വി​​​മാ​​​ന​​​യാ​​​ത്രാ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് നി​​​ര​​​ക്കി​​​ലെ പ​​​ക​​​ൽ​​​ക്കൊ​​​ള്ള തു​​​ട​​​രു​​​ന്ന​​​ത്. അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ, വി​​​ദേ​​​ശ​​​സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ഇ​​​ൻ​​​ഡി​​​ഗോ ന​​​ട​​​ത്തി​​​യ​​​ത് ദു​​​രൂ​​​ഹ​​​മാ​​​ണ്.

National

പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന സ​ർ​വീ​സ് പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ആ​ശ്വാ​സ പ്ര​ഖ്യാ​പ​നം.

ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നാ​ണ് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​ഖ്യാ​പ​നം. യാ​ത്രാ വൗ​ച്ച​റു​ക​ൾ ഡി​സം​ബ​ർ 3 മു​ത​ൽ 5 വ​രെ യാ​ത്ര ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​ക്ക്പി​റ്റ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​താ​യി ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യാ​ത്രാ വൗ​ച്ച​റു​ക​ൾ ന​ൽ​കു​മെ​ന്നും ഈ ​വൗ​ച്ച​റു​ക​ൾ അ​ടു​ത്ത 12 മാ​സ​ത്തേ​ക്ക് ഇ​ൻ​ഡി​ഗോ​യു​ടെ ഏ​ത് യാ​ത്ര​യ്ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

National

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. മ​റ്റ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് 40,000 രൂ​പ വ​രെ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യ​തെ​ങ്ങ​നെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

യാ​ത്ര​ക്കാ​ർ​ക്ക് പ​ണം തി​രി​ച്ചു ന​ൽ​കു​ന്ന ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി​യി​ൽ‌ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ.

National

എത്ര വലിയ വിമാനക്കന്പനിയായാലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല: വ്യോമയാന മന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ത്ര വ​​​​ലി​​​​യ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​ണെ​​​​ങ്കി​​​​ലും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ട് സൃ​​​​ഷ്‌​​​​ടി​​​​ച്ചാ​​​​ൽ അ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി റാം ​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ദു​​​​രി​​​​തം വി​​​​ത​​​​ച്ച ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യ്ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ (ഡി​​​​ജി​​​​സി​​​​എ) ഇ​​​​തി​​​​ന​​​​കം ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യ്ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ജോ​​​​ലി​​​സ​​​​മ​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​ൽ എ​​​​യ​​​​ർ​​​​ലൈ​​​​ൻ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യാ​​​​ണ്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശം സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി വി​​​​മാ​​​​ന​​​ക്ക​​​​ന്പ​​​​നി​​​​ക്കു ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണെ​​​​ന്നും മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ സ്ഥി​​​​ര​​​​ത കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ച കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി, വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​ നി​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​താ​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി. റീ​​​​ഫ​​​​ണ്ട് ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 750 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

റീ​​​​ഫ​​​​ണ്ട്, ബാ​​​​ഗേ​​​​ജ് ട്രെ​​​​യ്സിം​​​​ഗ്, യാ​​​​ത്ര​​​​ക്കാ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഡി​​​​ജി​​​​സി​​​​എ കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തു​​​​ൾ​​​​പ്പെ​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​യു​​​ണ്ടാ​​​​കു​​​​മെ​​​​ന്നും റാം ​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി.

രാ​​​​ജ്യ​​​​ത്തു പു​​​​തി​​​​യ വി​​​​മാ​​​​ന​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യും നാ​​​​യി​​​​ഡു വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ൻ​​​​ഡി​​​​ഗോ പ്ര​​​​തി​​​​സ​​​​ന്ധി​​​​മൂ​​​​ലം യാ​​​​ത്ര​​​​ക്കാ​​​​ർ നേ​​​​രി​​​​ട്ട ദു​​​​രി​​​​ത​​​​ത്തി​​​​നു കാ​​​​ര​​​​ണം കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ കു​​​​ത്ത​​​​ക​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി.

National

ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം; ഇ​ൻ​ഡി​ഗോ​യു​ടെ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ​യു​ടെ പ​ത്ത് ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ഇ​ൻ​ഡി​ഗോ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി രാം ​മോ​ഹ​ൻ നാ​യി​ഡു അ​റി​യി​ച്ചു.

ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സ​ൺ മ​ന്ത്രി​യു​ടെ മു​ന്നി​ൽ കൈ​കൂ​പ്പു​ന്ന ചി​ത്രം അ​ട​ക്കം കേ​ന്ദ്ര​മ​ന്ത്രി പ​ങ്കു​വ​ച്ചു. സി​ഇ​ഒ​യെ ഇ​ന്നും മ​ന്ത്രി വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

അ​മി​ത നി​ര​ക്ക് വ​ർ​ദ്ധ​ന ത​ട​യ​ണം എ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രി​ള​വും ഇ​ൻ​ഡി​ഗോ​യ്ക്ക് ന​ൽ​കി​ല്ലെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​നെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി പൈ​ല​റ്റു​മാ​രു​ടെ വി​ശ്ര​മ സ​മ​യ​ത്തി​നു​ള്ള ച​ട്ട​ങ്ങ​ളി​ൽ അ​ട​ക്കം ഇ​ള​വ് വാ​ങ്ങി​യെ​ടു​ത്ത ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം എ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക​ക​ത്തെ അ​റു​പ​ത് ശ​ത​മാ​നം റൂ​ട്ടു​ക​ളി​ൽ ഇ​ൻ​ഡി​ഗോ മാ​ത്രം സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. ഇ​ത് മ​റി​ക​ട​ക്കാ​നാ​ണ് പ​ത്തു ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ മ​റ്റു വി​മാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം.

മ​ര്യാ​ദ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​കൊ​ണ്ടു പോ​കാ​ൻ ഇ​ൻ​ഡി​ഗോ​യ്ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം ന​ല്കി​യ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​വം​ബ​റി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച സ​ർ​വീ​സു​ക​ൾ മു​ഴു​വ​ൻ ന​ട​ത്താ​ൻ ഇ​ൻ​ഡി​ഗോ​യ്ക്കാ​യി​ല്ലെ​ന്നും ഉ​ത്ത​ര​വ് പ​റ​യു​ന്നു. യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാം ​മോ​ഹ​ൻ നാ​യി​ഡു വ്യ​ക്ത​മാ​ക്കി.

National

ഇൻഡിഗോ പ്രതിസന്ധി; ഏഴ് ദിവസത്തിനിടെ റദ്ദാക്കിയത് 4500ലധികം വിമാനസർവീസുകൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​മാ​ന​യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ സ​ർ​വീ​സു​ക​ളു​ടെ കൂ​ട്ട റ​ദ്ദാ​ക്ക​ൽ ഒ​രാ​ഴ്ച പി​ന്നി​ട്ടു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​ന്ന​ലെ​വ​രെ 4500ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് ഇ​ൻ​ഡി​ഗോ റ​ദ്ദാ​ക്കി​യ​ത്. ഡി​ജി​സി​എ​യു​ടെ പു​തു​ക്കി​യ ച​ട്ട​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നാ​ൽ പ്ര​തി​ദി​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ഇ​ൻ​ഡി​ഗോ വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ​യും രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ഞൂ​റി​ല​ധി​കം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ടു.

പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തു മു​ത​ലു​ള്ള ഏ​ഴു​ദി​വ​സം വ​രെ 5.5 ല​ക്ഷം ഇ​ൻ​ഡി​ഗോ ടി​ക്ക​റ്റു​ക​ളാ​ണ് റ​ദ്ദ് ചെ​യ്യ​പ്പെ​ട്ട​ത്. റ​ദ്ദാ​ക്ക​ലു​ക​ൾ ബാ​ധി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​രെ റീ​ഫ​ണ്ട് ഇ​ന​ത്തി​ൽ 827 കോ​ടി രൂ​പ ന​ൽ​കി​യതായി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 9000 ബാ​ഗു​ക​ളി​ൽ 4500 ബാ​ഗു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന ബാ​ഗു​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൈ​മാ​റു​മെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചു.

ഇ​ൻ​ഡി​ഗോ​യെ കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര​മ​ന്ത്രി

അ​തി​നി​ടെ വി​മാ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി റ​ദ്ദ് ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ ഇ​ൻ​ഡി​ഗോ​യെ കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു കു​റ്റ​പ്പെ​ടു​ത്തി. വി​മാ​ന​ങ്ങ​ളു​ടെ കൂ​ട്ട റ​ദ്ദാ​ക്ക​ലി​നെ സം​ബ​ന്ധി​ച്ചു രാ​ജ്യ​സ​ഭ​യി​ൽ ഉ​യ​ർ​ന്നൊ​രു ചോ​ദ്യ​ത്തി​നു ഇ​ൻ​ഡി​ഗോ​യു​ടെ ഫ്ലൈ​റ്റ് ക്രൂ​വി​നു ഡ്യൂ​ട്ടി അ​നു​വ​ദി​ക്കു​ന്ന​തി​ലും ആ​ഭ്യ​ന്ത​ര സം​വി​ധാ​ന​ത്തി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​തു​ മൂ​ലം ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി എ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വ്യോ​മ​യാ​ന​രം​ഗ​ത്ത് കൂ​ടു​ത​ൽ ക​ന്പ​നി​ക​ൾ ക​ട​ന്നു​വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും നാ​യി​ഡു ചൂ​ണ്ടി​ക്കാ​ട്ടി.


അ​തി​നി​ടെ ഫ്ലൈ​റ്റ് റ​ദ്ദാ​ക്ക​ലു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) നി​യോ​ഗി​ച്ച നാ​ലം​ഗ അ​ന്വേ​ഷ​ണസ​മി​തി ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സി​നെ​യും സി​ഒ​ഒ ഇ​സി​ദ്രെ പോ​ർ​ക്വു​റാ​സി​നെ​യും നാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചേ​ക്കും. സം​ഭ​വ​ത്തി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ ജു​ഡീ​ഷ​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കു മു​ന്പാ​കെ എ​ത്തി​യ പൊ​തു​താ​ത്പ​ര്യ​ ഹ​ർ​ജി നാ​ളെ പ​രി​ഗ​ണി​ക്കും.

Business

യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സ്

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: താ​​​​ളംതെ​​​​റ്റി​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​ല​​​​യ്ക്കു​​​​ന്നു.

ഏ​​​​റെ ബു​​​​ദ്ധി​​​​മു​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത് ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രാ​​​​ണ്. യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് മു​​​​ൻ​​​​കൂ​​​​ട്ടി വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​താ​​​​ണു പ്ര​​​​ധാ​​​​ന പ​​​​രാ​​​​തി . ബ​​​​ദ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​റ​​​​പ്പും ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല .

പ​​​​ല വി​​​​മാ​​​​ന​​​​ങ്ങ​​​​ളും എ​​​​ട്ടു​​​​മു​​​​ത​​​​ൽ 15 വ​​​​രെ മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ വൈ​​​​കി​​​​യാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. നൂ​​​റു​​​ക​​​​ണ​​​​ക്കി​​​​ന് യാ​​​​ത്ര​​​​ക്കാ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ത​​​​ങ്ങു​​​​ന്നു​​​​ണ്ട്.

ഒ​​​​രോ ദി​​​​വ​​​​സ​​​​വും നാ​​​​ളെ​​​മു​​​​ത​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​ല​​​ഭി​​​ക്കു​​​ന്ന മ​​​​റു​​​​പ​​​​ടി. ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ചെ​​​​ന്നൈ, ബം​​​​ഗ​​​​ളൂ​​​​രു, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, പൂ​​​​ന, ജ​​​​യ്പു​​​​ർ, ല​​​​ക്നോ, പാ​​​​റ്റ്ന, റാ​​​​യ്പു​​​​ർ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.

Business

ഇ​​ൻ​​ഡി​​ഗോ ഓ​​ഹ​​രി​​ക​​ൾ​​ക്കു തകർച്ച

മും​​ബൈ: ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സ​​ർ​​വീ​​സു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ റ​​ദ്ദാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ ഇ​​ൻ​​ഡി​​ഗോ എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ ഇ​​ന്ന​​ലെ ക​​ന​​ത്ത ത​​ക​​ർ​​ച്ച നേ​​രി​​ട്ടു.

ഇ​​ൻ​​ഡി​​ഗോ എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രാ​​യ ഇ​​ന്‍റ​​ർ​​ഗ്ലോ​​ബ് ഏ​​വി​​യേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ ഇ​​ന്ന​​ലെ എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ്് 4923.50 രൂ​​പ​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ഇ​​ന്‍റ​​ർ​​ഗ്ലോ​​ബ് ഏ​​വി​​യേ​​ഷ​​ന്‍റെ ഓ​​ഹ​​രി ഏ​​ഴാ​​മ​​ത്തെ വ്യാ​​പാ​​ര ദി​​ന​​ത്തി​​ലും ന​​ഷ്ടം​​ നേ​​രി​​ട്ടു. വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ റ​​ദ്ദാ​​ക്കി​​യ​​താ​​യി​​രു​​ന്നു പ്ര​​തി​​സ​​ന്ധി​​യു​​ടെ തു​​ട​​ക്കം. ആ​​റ് ദി​​വ​​സം​​കൊ​​ണ്ട് ഇ​​ന്‍റ​​ർ​​ഗ്ലോ​​ബി​​ന്‍റെ ഓ​​ഹ​​രി​​ക​​ളി​​ൽ 16.4 ശ​​ത​​മാ​​ന​​ത്തോ​​ളം ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്; നി​​ക്ഷേ​​പ​​ക​​ർ​​ക്ക് 37,000 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം.

ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ (ഡി​​ജി​​സി​​എ) കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​തും സ​​ർ​​വീ​​സു​​ക​​ൾ തു​​ട​​ർ​​ന്നും വൈ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന മു​​ന്ന​​റി​​യി​​പ്പു​​മാ​​ണ് നി​​ല​​വി​​ലെ പ്ര​​തി​​സ​​ന്ധി​​ക്ക് കാ​​ര​​ണം. വ്യ​​വ​​സ്ഥ​​ക​​ൾ പ്ര​​കാ​​രം ഡ്യൂ​​ട്ടി സ​​മ​​യ​​ത്തോ​​ടൊ​​പ്പം ജീ​​വ​​ന​​ക്കാ​​രെ​​യും ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ സം​​ഭ​​വി​​ച്ച പി​​ഴ​​വു​​ക​​ളാ​​ണ് പ്ര​​തി​​സ​​ന്ധി​​ക്ക് കാ​​ര​​ണ​​മാ​​യ​​തെ​​ന്ന് ഡി​​ജി​​സി​​എ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്നു.

Kerala

അ​ന്നേ അ​റി​യാം, ഇ​ത് നേ​ര്‍​വ​ഴി​ക്ക് പോ​കു​ന്ന സ്ഥാ​പ​ന​മ​ല്ല; ഇ​ൻ​ഡി​ഗോ​യെ വി​മ​ർ​ശി​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍.

അ​ന്നേ ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഇ​ത് നേ​ര്‍​വ​ഴി​ക്ക് പോ​കു​ന്ന സ്ഥാ​പ​ന​മ​ല്ല. ഇ​തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് തെ​റ്റാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ന്‍ വി​മ​ര്‍​ശി​ച്ചു.

ഇ​ന്‍​ഡി​ഗോ​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ശ്‌​നം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി തെ​റ്റ് തി​രു​ത്ത​ണം. കോ​ണ്‍​ഗ്ര​സി​ന്‍റെ ഡ​ല്‍​ഹി​യി​ലു​ള്ള ചി​ല നേ​താ​ക്ക​ള്‍ ഇ​ന്‍​ഡി​ഗോ മാ​നേ​ജ്‌​മെ​ന്‍റു​മാ​യി യോ​ജി​ച്ച് കൊ​ണ്ടാ​ണ് എ​ന്നെ ഉ​പ​രോ​ധി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത്.

അ​ന്ന​ത്തെ നി​ല വ​ച്ച് ഞാ​ന്‍ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ഞാ​ന്‍ പി​ന്നെ കു​റെ നാ​ള​ത്തേ​യ്ക്ക് ഇ​ന്‍​ഡി​ഗോ​യി​ല്‍ ക​യ​റി​യി​ല്ല. പ​ക്ഷേ സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു. അ​പ്പോ​ള്‍ എ​ന്‍റെ പ്ര​ശ്‌​നം ബ​ഹി​ഷ്‌​ക​ര​ണം അ​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് യെ​ച്ചൂ​രി​യു​ടെ മൃ​ത​ശ​രീ​രം കി​ട​ക്കു​ന്ന എ​കെ​ജി ഭ​വ​നി​ല്‍ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഞാ​ന്‍ ഒ​ന്നും നോ​ക്കി​യി​ല്ല. കോ​ഴി​ക്കോ​ട് പോ​യി. അ​പ്പോ​ള്‍ അ​വി​ടെ ഇ​ന്‍​ഡി​ഗോ മാ​ത്ര​മേ​യു​ള്ളൂ. ഞാ​ന്‍ അ​തി​ല്‍ ക​യ​റി പോ​യി.- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ബി​ജെ​പി സ​ര്‍​ക്കാ​രാ​ണ് ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത്. എ​ത്ര​യാ​ണ് നി​ര​ക്ക് വാ​ങ്ങു​ന്ന​ത്. അം​ഗീ​കൃ​ത ഫെ​യ​റി​ന്‍റെ ഇ​ര​ട്ടി​യാ​ണ് വാ​ങ്ങു​ന്ന​ത്. 75000 രൂ​പ​യാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് എ​ങ്കി​ല്‍ എ​ത്ര​യാ​ണ് അ​വ​ര്‍ വാ​ങ്ങു​ന്ന​ത്.

സീ​സ​ണ്‍ വ​ച്ച് കൊ​യ്ത്ത​ല്ലേ. ഇ​ത് നോ​ക്കാ​നും പ​റ​യാ​നും ഒ​രു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നോ?. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഉ​ണ്ടാ​യി​രു​ന്നോ?. അ​തി​ന് ഒ​രു വ​കു​പ്പ് മ​ന്ത്രി ഉ​ണ്ടാ​യി​രു​ന്നോ?. ഇ​പ്പോ​ഴും വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൊ​യ്ത്ത് ന​ട​ത്തു​ക​യ​ല്ലേ?. ക​മ്പ​നി​ക​ള്‍ പ​ണം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ന്നു​ണ്ടോ?. ഞ​ങ്ങ​ള്‍​ക്ക് ഇ​ട​പെ​ടാ​ന്‍ പ​റ്റി​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തി​ന​കം ഇ​ട​പെ​ട്ടി​ട്ടു​ണ്ടാ​കും.

അ​വ​രു​മാ​യു​ള്ള പ്ര​ശ്‌​നം തീ​ര്‍​ന്നി​ട്ടി​ല്ല. അ​ന്ന് പ​റ​ഞ്ഞ​ത് അ​വ​സാ​നി​ക്കു​ന്നി​ല്ല​ല്ലോ?. അ​വ​ര്‍ ചെ​യ്ത​ത് തെ​റ്റ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ പോ​യ ആ​ളു​ക​ളെ​ക്കാ​ളും അ​തി​നെ പ്ര​തി​രോ​ധി​ച്ച എ​നി​ക്ക് ശി​ക്ഷ. അ​വ​രു​ടെ നി​ല​പാ​ട് എ​ന്താ​യി​രു​ന്നു?.

ശ​രി​ക്കും എ​നി​ക്ക് അ​വാ​ര്‍​ഡ് ത​രേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍ കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ഡ​ല്‍​ഹി​യി​ലു​ള്ള എം​പി​യാ​ണ് ഇ​ട​പെ​ട്ട​ത്. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ വ്യോ​മ​യാ​ന വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് അ​ത് ചെ​യ്ത​ത്.

ഇ​ന്‍​ഡി​ഗോ, നി​ങ്ങ​ള്‍ ന​ന്നാ​വൂ. ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മെ​ല്ലാം കൊ​ടു​ത്ത് യാ​ത്ര​ക്കാ​രെ യ​ജ​മാ​ന​ന്മാ​രാ​യി ക​ണ്ട് ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ തി​രു​ത്തി മാ​നേ​ജ്‌​മെ​ന്‍റ് മു​ന്നോ​ട്ടു​പോ​കൂ- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

District News

ഇ​ൻ​ഡി​ഗോ​യി​ലെ പ്ര​തി​സ​ന്ധി: ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യം

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സ് നാ​ലു​ദി​വ​സ​മാ​യി താ​ളം തെ​റ്റി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​

ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കാ​ൻ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു പ്ര​ത്യേ​ക പ്രീ​മി​യം എ​സി ട്രെ​യി​നു​ക​ള്‍ ( ജ​ന​ശ​താ​ബ്ദി, വ​ന്ദേ ഭാ​ര​ത്, ഗ​തി​മാ​ൻ ) റെ​യി​ൽ​വേ ആ​രം​ഭി​ക്ക​ണം. ഈ ​സ​ന്ദ​ർ​ഭം മു​ത​ലെ​ടു​ത്ത് മ​റ്റു വി​മാ​ന ക​മ്പ​നി​ക​ൾ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്.​ക്രി​സ്മ​സ്- ന​വ​വ​ത്സ​ര അ​വ​ധി​വേ​ള​ക​ളി​ൽ നാ​ട്ടി​ൽ വ​ന്നു പോ​കാ​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

അ​ടി​യ​ന്ത​ര പ​രി​ഹാ​ര​ത്തി​ന് കോ​വി​ഡ് കാ​ല​ത്ത് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​യാ​ത്രാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ മാ​തൃ​ക​യി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

National

ഇ​ൻ​ഡി​ഗോ; ഇ​ന്നു രാ​ത്രി റീ​ഫ​ണ്ട്

ന്യൂ​ഡ​ൽ​ഹി: റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റ് റീ​ഫ​ണ്ടു​ക​ൾ ഇ​ന്നു രാ​ത്രി എ​ട്ടി​ന​കം പൂ​ർ​ണ​മാ​യി ന​ൽ​ക​ണ​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. യാ​ത്ര​ക്കാ​രി​ൽ​നി​ന്നു വേ​ർ​തി​രി​ക്ക​പ്പെ​ട്ട ബാ​ഗേ​ജു​ക​ൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​കെ ന​ൽ​ക​ണം.

റ​ദ്ദാ​ക്ക​ലു​ക​ൾ ബാ​ധി​ക്ക​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് റീ​ഷെ​ഡ്യൂ​ളിം​ഗ് ചാ​ർ​ജ് ഈ​ടാ​ക്ക​രു​തെ​ന്നും പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ പാ​സ​ഞ്ച​ർ സ​പ്പോ​ർ​ട്ടും റീ​ഫ​ണ്ടിം​ഗ് സാ​ധ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന സെ​ല്ലു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ച്ചു​ തു​ട​ങ്ങാ​നും ഇ​ൻ​ഡി​ഗോ​യ്ക്ക് നി​ർ​ദേ​ശം നൽകി.

National

നെ​റ്റ്‌​വ​ര്‍​ക്ക് ക​ണ​ക്റ്റി​വി​റ്റി​യു​ടെ 95 ശ​ത​മാ​ന​വും പു​നഃ​സ്ഥാ​പി​ച്ചെ​ന്ന് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: ദി​വ​സ​ങ്ങ​ൾ നീ​ണ്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്നു എ​ന്ന് ഇ​ന്‍​ഡി​ഗോ.

നെ​റ്റ്‌​വ​ര്‍​ക്ക് ക​ണ​ക്റ്റി​വി​റ്റി​യു​ടെ 95 ശ​ത​മാ​ന​വും പു​നഃ​സ്ഥാ​പി​ച്ചെ​ന്നും ശ​നി​യാ​ഴ്ച 138 ഇ​ട​ങ്ങ​ളി​ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന 135 സ​ര്‍​വീ​സു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ബം​ഗ​ളൂ​രു, മും​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് പു​റ​ത്ത് യാ​ത്ര​ക്കാ​ര്‍ ത​ടി​ച്ചു കൂ​ടി.

ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​രെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

ഇ​ന്‍​ഡി​ഗോ​യ്‌​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്‍​ഡി​ഗോ ടി​ക്ക​റ്റ് കാ​ന്‍​സ​ലേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ റീ​ഫ​ണ്ടും ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നു മു​ന്‍​പാ​യി യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നു കേ​ന്ദ്രം ഉ​ത്ത​ര​വി​ട്ടു.

റീ​ഷെ​ഡ്യൂ​ളിം​ഗ് ചാ​ര്‍​ജു​ക​ള്‍ ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല. റീ​ഫ​ണ്ടി​ല്‍ കാ​ല​താ​മ​സം വ​രു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ന​വം​ബ​ര്‍ ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ലാ​യ പൈ​ല​റ്റ് ഡ്യൂ​ട്ടി ച​ട്ട​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ളി​ല്‍ 2026 ഫെ​ബ്രു​വ​രി 10 വ​രെ ഇ​ന്‍​ഡി​ഗോ​യ്ക്ക് ഇ​ള​വു ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

National

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി; സി​ഇ​ഒ​യെ മാ​റ്റി​യെ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി സ​ര്‍​വീ​സു​ക​ള്‍ താ​ളം​തെ​റ്റി​യ​തി​നു ഇ​ന്‍​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ര്‍ എ​ല്‍​ബേ​ര്‍​സി​നെ നീ​ക്കം ചെ​യ്യു​മെ​ന്ന് സൂ​ച​ന. ഇ​ന്‍​ഡി​ഗോ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന് വൈ​കി​ട്ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് ഉ​ത്ത​ര​വ്. എ​യ​ര്‍​ലൈ​നെ​തി​രെ അ​പൂ​ര്‍​വ​മാ​യ ന​ട​പ​ടി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന. ക​മ്പ​നി​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

പ്ര​തി​സ​ന്ധി​ക്ക് അ​യ​വു​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും ഇ​ന്നും ഇ​ന്‍​ഡി​ഗോ സ​ര്‍​വീ​സു​ക​ള്‍ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്ക​പ്പെ​ടു​ക​യോ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കു​ക​യോ ചെ​യ്തി​രു​ന്നു. പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.

സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് മ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തു​ന്ന​തും ഇ​രു​ട്ട​ടി​യാ​യി. അ​വ​സ​രം മു​ത​ലാ​ക്ക​രു​തെ​ന്ന് വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യി​ലേ​തി​ന് സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി ഇ​ന്നു​ണ്ടാ​കി​ല്ലെ​ന്ന ഉ​റ​പ്പ് ക​മ്പ​നി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ സാ​ഹ​ച​ര്യം വി​പ​രീ​ത​മാ​ണ്. രാ​ജ്യ​ത്തെ മി​ക്ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നും പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ങ്ങ​ള്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ റ​ദ്ദാ​ക്ക​പ്പെ​ട്ടു.

മും​ബൈ​യി​ല്‍ നി​ന്ന് 110 സ​ര്‍​വീ​സു​ക​ളും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് 125 സ​ര്‍​വീ​സു​ക​ളും ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് 86 സ​ര്‍​വീ​സു​ക​ളും ഉ​ച്ച​വ​രെ റ​ദ്ദാ​ക്കി​യ​താ​ണ് വി​വ​രം. ഹൈ​ദ​ര​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് 69 ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളും അ​ഹ​മ്മ​ദ​ബാ​ദി​ല്‍ 20ലേ​റെ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടു.

National

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.

പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
‌‌
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.

National

ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി; ഇ​ന്നും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രും. സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന് ഇ​ൻ​ഡി​ഗോ മു​ന്ന​റ​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ വി​മാ​ന യാ​ത്ര​ക്കാ​ര്‍.

വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം സ​ര്‍​വീ​സു​ക​ള്ളാ​ണ് വെ​ള്ളി​യാ​ഴ്ച മാ​ത്രം റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്‍‍​ഡി​ഗോ സി​ഇ​ഒ വ്യ​ക്ത​മാ​ക്കി​യ​ത്. വി​മാ​ന​ഡ്യൂ​ട്ടി സ​മ​യ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ളി​ല്‍ ഭാ​ഗ​മി​ക​മാ​യ ഇ​ള​വ് ന​ല്‍​കി വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യെ ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി​യി​ൽ വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം 15 ന് ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. നാ​ലം​ഗ സ​മി​തി​ക്ക് മു​മ്പാ​കെ ഇ​ൻ​ഡി​ഗോ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് വ​രു​ത്തും.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്ന​തും തു​ട​രു​ക​യാ​ണ്. മാ​റി​യ സ​മ​യ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്ക​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള ക​മ്പ​നി നി​ർ​ദേ​ശം ന​ൽ​കി.

ww.cial.aero ലി​ങ്ക് വ​ഴി​യോ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ സ​ർ​വ്വീ​സ് വി​വ​ര​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സ് ഉ​റ​പ്പി​ക്കാ​ൻ ആ​ണ് യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഭൂ​രി​ഭാ​ഗം ഇ​ൻ​ഡി​ഗോ സ​ർ​വ്വീ​സു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു. 11 മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ ചു​രു​ക്കം വി​മാ​ന​ങ്ങ​ളും യാ​ത്ര തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ റാ​സ് അ​ൽ ഖൈ​മ, കു​വൈ​ത്ത്, അ​ബു​ദാ​ബി, മ​സ്ക​ത്ത്, മാ​ലി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദോ​ഹ, അ​ബു​ദാ​ബി, ദു​ബാ​യ് സ​ർ​വീ​സു​ക​ളും മു​ട​ങ്ങി.

National

ഇൻഡിഗോ വിമാന പ്രതിസന്ധി;  കേന്ദ്രത്തിനെതിരേ രാഹുൽ ഗാന്ധി


ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നസ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ കൂ​​​ട്ട റ​​​ദ്ദാ​​​ക്ക​​​ൽ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ലോ​​​ക് സഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച കു​​​ത്ത​​​ക​​​ മാ​​​തൃ​​​ക​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​മാ​​​ണെ​​​ന്നും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് അ​​​തി​​​നു വി​​​ലകൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തെ​​​ന്നും രാ​​​ഹു​​​ൽ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു. എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലും രാ​​​ജ്യം ന്യാ​​​യ​​​മാ​​​യ മ​​​ത്സ​​​രം അ​​​ർ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നും കു​​​ത്ത​​​ക​​​ക​​​ൾ​​​ക്കു​​​ള്ള ഒ​​​ത്തു​​​ക​​​ളി​​​യ​​​ല്ല വേ​​​ണ്ട​​​തെ​​​ന്നും രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കു​​​ത്ത​​​ക​​​ ഗ്രൂ​​​പ്പു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ ഒ​​​രു ദേ​​​ശീ​​​യ ദി​​​ന​​​പ​​​ത്ര​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​വും രാ​​​ഹു​​​ൽ എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ചു.

ഈ​​​സ്റ്റ് ഇ​​​ന്ത്യ ക​​​ന്പ​​​നി ഒ​​​രി​​​ക്ക​​​ൽ അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ​​​യും ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൂ​​​ടെ​​​യും ഇ​​​ന്ത്യ​​​യെ നി​​​ശ​​​ബ്‌​​​ദ​​​രാ​​​ക്കി​​​യെ​​​ന്നും 150 വ​​​ർ​​​ഷം മു​​​ന്പ് ത​​​ക​​​ർ​​​ന്ന ഈ​​​സ്റ്റ് ഇ​​​ന്ത്യ ക​​​ന്പ​​​നി സൃ​​​ഷ്‌​​​ടി​​​ച്ച ഭ​​​യം ഇ​​​ന്ന് പു​​​തി​​​യ കു​​​ത്ത​​​ക വ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ന്നും രാ​​​ഹു​​​ൽ ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ​​​ൻ വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​മ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഒ​​​രു പു​​​തി​​​യ ക​​​രാ​​​ർ ഉ​​​യ​​​ർ​​​ന്നു​​​വ​​​രേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും രാ​​​ഹു​​​ൽ ലേ​​​ഖ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

National

പ്രതിസന്ധിയിൽ പിഴിഞ്ഞ് വിമാനക്കന്പനികൾ


ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​കാ​​​ശ​​​യാ​​​ത്ര​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി മു​​​ത​​​ലെ​​​ടു​​​ത്ത് വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കു​​​ള്ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് ആ​​​കാ​​​ശ​​​ത്തോ​​​ള​​​മു​​​യ​​​ർ​​​ത്തി​​​യാ​​​ണ് മ​​​റ്റു വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ നേ​​​ട്ടം കൊ​​​യ്ത​​​ത്. ഡ​​​ൽ​​​ഹി-​​​കൊ​​​ച്ചി എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് 45,000 രൂ​​​പ വ​​​രെ​​​യാ​​​യും ഡ​​​ൽ​​​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് 48,000 രൂ​​​പ വ​​​രെ​​​യാ​​​യും ഇ​​​ന്ന​​​ലെ ഉ​​​യ​​​ർ​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് 50,000 മു​​​ത​​​ൽ 70,000 രൂ​​​പ​​​യു​​​ടെ ഇ​​​ട​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ര​​​ക്ക്. 5000-6000 രൂ​​​പ​​​യ്ക്കു ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​തി​​​സ​​​ന്ധി മൂ​​​ലം മൂ​​​ന്നി​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം വ​​​ർ​​​ധി​​​ച്ച​​​ത്.

തു​​​ക തി​​​രി​​​കെ ന​​​ൽ​​​കും

അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച ഇ​​​ൻ​​​ഡി​​​ഗോ റ​​​ദ്ദാ​​​ക്കി​​​യ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണ റീ​​​ഫ​​​ണ്ടിം​​​ഗ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​നും 15നു​​​മി​​​ട​​​യി​​​ലു​​​ള്ള എ​​​ല്ലാ റ​​​ദ്ദാ​​​ക്ക​​​ലു​​​ക​​​ൾ​​​ക്കും/ റീ​​​ഷെ​​​ഡ്യൂ​​​ൾ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കും മു​​​ഴു​​​വ​​​ൻ പ​​​ണം റീ​​​ഫ​​​ണ്ട് ന​​​ൽ​​​കു​​​മെ​​​ന്നും ഇ​​​ൻ​​​ഡി​​​ഗോ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഹോ​​​ട്ട​​​ൽ മു​​​റി​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണ​​​വും ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ഷ​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും

ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള റ​​​ദ്ദാ​​​ക്ക​​​ലു​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​യി ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​തി​​​സ​​​ന്ധി​​​യെ കാ​​​ണ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) എം​​​പി പ്രി​​​യ​​​ങ്ക ച​​​തു​​​ർ​​​വേ​​​ദി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

വി​​​ഷ​​​യം എം​​​പി​​​മാ​​​രെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കേ​​​ന്ദ്രം എ​​​ന്തൊ​​​ക്കെ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് എം​​​പി പ്ര​​​മോ​​​ദ് തി​​​വാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ൻ​​​ഡി​​​ഗോ​​​യ്ക്കു വ്യോ​​​മ​​​യാ​​​ന​​​രം​​​ഗ​​​ത്തെ കു​​​ത്ത​​​കാ​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​പ്ര​​​ശ്നം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​തെ​​​ന്നും തി​​​വാ​​​രി സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ; കൊ​ച്ചി​യി​ല്‍ യാത്രക്കാരുടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: ഇ​ന്നും യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍. വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പ​ല യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്. കൊ​ച്ചി​യി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

വ്യാഴാഴ്ച രാ​ത്രി കൊ​ച്ചി​യി​ല്‍ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് വി​മാ​നം റ​ദ്ദാ​ക്കി എ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്‍​ഡി​ഗോ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​നി​യും വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നാ​ണ് ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​നി​ല​യി​ലെ​ത്താ​ന്‍ ര​ണ്ടു​മാ​സം സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച ക​മ്പ​നി യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ശ്ര​മം തു​ട​രു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ക്കു​ന്ന​ത്.

പൈ​ല​റ്റു​മാ​ര്‍​ക്ക് വി​ശ്ര​മം ഉ​റ​പ്പാ​ക്കാ​ന്‍ ഡി​ജി​സി​എ ഏ​ര്‍​പ്പെ​ടു​ത്തി​യ ഫ്‌​ളൈ​റ്റ് ഡ്യൂ​ട്ടി ടൈം ​ലി​മി​റ്റേ​ഷ​ന്‍ (എ​ഫ്ഡി​ടി​എ​ല്‍) ന​ട​പ്പാ​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ളം​തെ​റ്റാ​ന്‍ കാ​ര​ണം.

National

ഇ​ൻ​ഡി​ഗോ​യു​ടെ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത് ഇ​ന്നും തു​ട​രും; സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ ഫെ​ബ്രു​വ​രി വ​രെ സ​മ​യ​മെ​ടു​ത്തേ​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ​യു​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ ഫെ​ബ്രു​വ​രി 10 വ​രെ സ​മ​യ​മെ​ടു​ത്തേ​ക്കാ​മെ​ന്നും സ​ർ​വീ​സു​ക​ൾ വെ​ട്ടി​കു​റ​യ്ക്കു​മെ​ന്നും ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സ് പ​റ​ഞ്ഞു. വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ ത​ൽ​ക്കാ​ലം സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു​വെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.

അ​ഞ്ഞൂ​റി​ല​ധി​കം സ​ർ​വീ​സു​ക​ൾ ഇ​തു​വ​രെ റ​ദ്ദാ​ക്കി. സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത് ഇ​ന്നും തു​ട​രേ​ണ്ടി വ​രു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രോ​ട് വാ​ക്കു പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഖേ​ദ​മു​ണ്ടെ​ന്ന് ഇ​ൻ​ഡി​ഗോ സി​ഇ​ഒ പ്ര​തി​ക​രി​ച്ചു.

ഇ​ൻ​ഡി​ഗോ​യു​ടെ 20 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും സ​ർ​വീ​സു​ക​ൾ ഒ​രു​മി​ച്ച് റ​ദ്ദാ​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​മാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​ത്. പൈ​ല​റ്റു​മാ​രി​ല്ലാ​ത്ത​തും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​ണെ​ന്നാ​ണ് വി​മാ​ന ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ണം.

അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി​വു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​ർ​ദേ​ശ പ്ര​കാ​രം പൈ​ല​റ്റു​മാ​ർ​ക്ക് കൂ​ടു​ത​ൽ വി​ശ്ര​മ സ​മ​യം ന​ൽ​കേ​ണ്ട​തു​ണ്ട്. പു​തി​യ മാ​ന​ദ​ണ്ഡ പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ലും കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ന​ട​ത്തു​ന്ന​തി​ലും വീ​ഴ്ച​വ​ന്നെ​ന്ന് ഇ​ൻ​ഡി​ഗോ സ​മ്മ​തി​ച്ചു.

National

സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം; ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ർ​വീ​സ് ത​ട​സ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: എ320 ​ശ്രേ​ണി​യി​ൽ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ ഫ്ലൈ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​ങ്ങ​ൾ നേ​രി​ടും. രാ​ജ്യ​ത്തെ 200-250 വി​മാ​ന​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കു​മെ​ന്നും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തീ​വ്ര​മാ​യ സൗ​ര​വി​കി​ര​ണം ഫ്ലൈ​റ്റ് ക​ൺ​ട്രോ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ ഡാ​റ്റ​യെ ദു​ഷി​പ്പി​ച്ചേ​ക്കാ​മെ​ന്നും ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സോ​ഫ്റ്റ്‌​വെ​യ​ർ മാ​റ്റ​ങ്ങ​ൾ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന​തി​നാ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​മെ​ന്നും എ​യ​ർ​ബ​സ് അ​റി​യി​ച്ചു.

സോ​ഫ്റ്റ്‌​വെ​യ​ർ മാ​റ്റ​ങ്ങ​ൾ​ക്കും ഹാ​ർ​ഡ്‌​വെ​യ​ർ പു​ന​ക്ര​മീ​ക​ര​ണ​ത്തി​നു​മാ​യി ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ളു​ടെ നാ​രോ-​ബോ​ഡി എ320 ​വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ഏ​ക​ദേ​ശം 560 എ320 ​വി​മാ​ന​ങ്ങ​ളു​ണ്ട്. അ​വ​യി​ൽ 200-250 വി​മാ​ന​ങ്ങ​ൾ​ക്ക് സോ​ഫ്റ്റ്‌​വെ​യ​ർ, ഹാ​ർ​ഡ്‌​വെ​യ​ർ പ്ര​ശ്ന​പ​രി​ഹാ​രം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up