Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Individuals

‘ഡ്രൈ​​​വ് സോ​​​ബ​​​ർ സ്റ്റേ ​​​എ​​​ലൈ​​​വ്’ 6,939 കേ​സു​ക​ൾ; 2,034 പേ​​​രു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​തി​​​നെ​​​തിരേ ട്രാ​​​ഫി​​​ക് ആ​​​ൻ​​​ഡ് റോ​​​ഡ് സേ​​​ഫ്റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ഭാ​​​ഗം ഒ​​​രാ​​​ഴ്ച സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ ‘ഡ്രൈ​​​വ് സോ​​​ബ​​​ർ സ്റ്റേ ​​​എ​​​ലൈ​​​വ്’ എ​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 6,939 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 2,034 പേ​​​രു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്തു. ആ​​​കെ 1,50,621 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ലി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് (678). കൊ​​​ല്ലം സി​​​റ്റി​​​യി​​​ൽ 619, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ലി​​​ൽ 585, പാ​​​ല​​​ക്കാ​​​ട് 584, കോ​​​ട്ട​​​യ​​​ത്ത് 528 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് പ്ര​​​ധാ​​​ന ക​​​ണ​​​ക്കു​​​ക​​​ൾ.

ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​ത് കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലാ​​​ണ് (507). കൊ​​​ല്ലം സി​​​റ്റി- 390, ആ​​​ല​​​പ്പു​​​ഴ- 244, തൃ​​​ശൂ​​​ർ സി​​​റ്റി- 148, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ- 142 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത മ​​​റ്റു ക​​​ണ​​​ക്കു​​​ക​​​ൾ.

മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​തു മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളും മ​​​ര​​​ണ​​​ങ്ങ​​​ളും കു​​​റ​​​യ്ക്കു​​​ക, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യു​​​ള്ള വാ​​​ഹ​​​ന ഉ​​​പ​​​യോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ന്ന പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും.

ട്രാ​​​ഫി​​​ക് ആ​​​ൻ​​​ഡ് റോ​​​ഡ് സേ​​​ഫ്റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് ഐ​​​ജി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ, ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​മാ​​​ർ, ട്രാ​​​ഫി​​​ക് സോ​​​ണ​​​ൽ എ​​​സ്പി​​​മാ​​​ർ, എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ഭാ​​​ഗം എ​​​ന്നി​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യാ​​​ണ് ഡ്രൈ​​​വ് ന​​​ട​​​ത്തി​​​യ​​​ത്.

നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ, ട്രാ​​​ഫി​​​ക് ആ​​​ൻ​​​ഡ് റോ​​​ഡ് സേ​​​ഫ്റ്റി മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ റോ​​​ഡ് സു​​​ര​​​ക്ഷാ സം​​​രം​​​ഭ​​​മാ​​​യ ’ശു​​​ഭ​​​യാ​​​ത്ര’ വാ​​​ട്സ്ആ​​​പ്പ് ന​​​ന്പ​​​ർ (9747001099) മു​​​ഖേ​​​ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​വ​​​രം ന​​​ൽ​​​കാം.

നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ, ഓ​​​ഡി​​​യോ, വീ​​​ഡി​​​യോ എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം ജി​​​ല്ല, സ്ഥ​​​ലം, തീ​​​യ​​​തി, സ​​​മ​​​യം, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ന​​​ന്പ​​​ർ എ​​​ന്നി​​​വ​​​യും അ​​​യ​​​യ്ക്ക​​​ണം.

Latest News

Corehub Up