ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പര്യടനം നടത്തുന്ന ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിക്കു മിന്നും ജയം. ഇറ്റാലിയന്‍ ക്ലബ് എസി മിലാനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് സാബി അലോണ്‍സോയുടെ ചെല്‍സി കീഴടക്കി.
ജോവൊ പെഡ്രൊ (45+2, 46 മിനിറ്റ്) ഇരട്ടഗോള്‍ നേടിയപ്പോള്‍ മോയിസസ് കൈസെഡോ (50-ാം മിനിറ്റ്) ഒരു മിന്നും വോളി ഷോട്ട് ഗോള്‍ സ്വന്തമാക്കി. റോമിയോ ലാവിയയുടെ കോര്ണര്കിക്കിനുശേഷമായിരുന്നു കൈസെഡോയുടെ വോളി.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയില്‍നിന്നു പുറത്താക്കപ്പെട്ടശേഷം കോച്ച് റൂബെന്‍ അമോരിമിന്റെ ആദ്യ മത്സരമായിരുന്നു. ജനുവരിയിലാണ് മാഞ്ചസ്റ്റര്‍ അമോരിമിനെ പുറത്താക്കിയത്. ജൂണില്‍ അദ്ദേഹം എസി മിലാനുമായി കരാറിലായി. മറ്റൊരു സൗഹൃദ പോരാട്ടത്തില്‍ ഇന്റര്‍ മിലാന് 2-1ന് യുവെന്റസിനെ കീഴടക്കി.