Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndoreDiaries

Video

ബദാമും പാലും കൂളർ മുറിയും; രാജകീയ പ്രൗഢിയിൽ വളർന്ന സുൽത്താനും ഗോലൂലാലയും ഒടുവിൽ പെരുന്നാൾ വിപണിയിൽ

പെ​രു​ന്നാ​ൾ വി​പ​ണി​യി​ലെ ജ​ന​ത്തി​ര​ക്കി​നി​ട​യി​ൽ ഇ​ൻ​ഡോ​റി​ലെ ഗു​ൽ​സാ​ർ കോ​ള​നി​യെ ഒ​ന്ന​ട​ങ്കം അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് രാ​ജ​കീ​യ പ്രൗ​ഢി​യോ​ടെ വ​ള​ർ​ന്ന ര​ണ്ട് ആ​ടു​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ്.

ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ടു​ക​ളി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും ത​രം​ഗ​മാ​യി മാ​റി​യ​ത് സു​ൽ​ത്താ​നും ഗോ​ലൂ​ലാ​ല​യു​മാ​ണ്.

ഇ​തി​ൽ പ​ഞ്ചാ​ബി​ൽ നി​ന്നും ഒ​രു വ​ർ​ഷം മു​ൻ​പ് മൊ​യീ​ൻ ഖാ​ൻ എ​ന്ന​യാ​ൾ ഇ​ൻ​ഡോ​റി​ൽ എ​ത്തി​ച്ച 'സു​ൽ​ത്താ​ൻ' എ​ന്ന ആ​ടാ​യി​രു​ന്നു പ്ര​ധാ​ന താ​രം. പ​ഞ്ചാ​ബി ബീ​റ്റ​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട സു​ൽ​ത്താ​ന് 200 കി​ലോ​യി​ല​ധി​കം ഭാ​ര​വും നാ​ല​ടി​യോ​ളം ഉ​യ​ര​വു​മു​ണ്ട്.

കേ​വ​ലം ഒ​രു മൃ​ഗ​മെ​ന്ന​തി​ലു​പ​രി സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് മൊ​യീ​ൻ ഖാ​ൻ ഇ​തി​നെ പ​രി​ച​രി​ച്ച​ത്. ര​ണ്ട് ലി​റ്റ​ർ പാ​ൽ, കാ​ൽ കി​ലോ ഡ്രൈ ​ഫ്രൂ​ട്ട്സ്, 10 കി​ലോ​യോ​ളം പ​ച്ചി​ല​ക​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​തി​ദി​ന ഭ​ക്ഷ​ണം.

വേ​ന​ൽ​ക്കാ​ല​ത്തെ ചൂ​ടി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ സു​ൽ​ത്താ​ന് മാ​ത്ര​മാ​യി കൂ​ള​ർ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക മു​റി​യും ത​ണു​ത്ത വെ​ള്ള​വും മോ​രു​മെ​ല്ലാം ഉ​ട​മ ഒ​രു​ക്കി​യി​രു​ന്നു. ഈ ​ഭീ​മ​ൻ ആ​ടി​നെ വാ​ങ്ങാ​ൻ എ​ട്ടു ല​ക്ഷം രൂ​പ വ​രെ ആ​ളു​ക​ൾ വി​ല വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

സു​ൽ​ത്താ​നെ​പ്പോ​ലെ ത​ന്നെ വി​പ​ണി​യി​ൽ കൗ​തു​ക​മു​ണ​ർ​ത്തി​യ മ​റ്റൊ​രു ആ​ടാ​യി​രു​ന്നു ഫാ​ത്തി​മ എ​ന്ന യു​വ​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'ഗോ​ലൂ​ലാ​ല'. രാ​വി​ലെ എ​ഴു​ന്നേ​റ്റ ഉ​ട​ൻ പാ​ർ​ലെ-​ജി ബി​സ്ക്ക​റ്റ് ക​ഴി​ക്കു​ന്ന ശീ​ല​മു​ള്ള ഗോ​ലൂ​ലാ​ല വീ​ട്ടു​കാ​ർ ക​ഴി​ക്കു​ന്ന സാ​ധാ​ര​ണ ഭ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം ക​ഴി​ക്കു​മാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ ബ​ദാ​മും അ​ണ്ടി​പ്പ​രി​പ്പും പാ​ലും ന​ൽ​കി പ്ര​ത്യേ​ക കി​ട​ക്ക​യി​ലാ​ണ് ഫാ​ത്തി​മ ഇ​തി​നെ ഉ​റ​ക്കി​യി​രു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് കൂ​ള​റി​ന്‍റെ ത​ണു​പ്പും ഇ​തി​ന് ന​ൽ​കി​യി​രു​ന്നു.

സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ സ്നേ​ഹി​ച്ചും ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചും വ​ള​ർ​ത്തി​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സു​ൽ​ത്താ​നെ​യും ഗോ​ലൂ​ലാ​ല​യെ​യും ഈ ​ബ​ക്രീ​ദി​ന് ബ​ലി​ന​ൽ​കി​യ​താ​യി ഉ​ട​മ​സ്ഥ​ർ ഭ​ക്തി​നി​ർ​ഭ​ര​മാ​യി പ​ങ്കു​വെ​ച്ചു.

Latest News

Corehub Up