Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Industrial Sector

Europe

യു​എ​സ് - ഇ​റാ​ൻ യു​ദ്ധം: ജ​ർ​മ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന​താ​യി സ​ർ​വേ

ബെ​ർ​ലി​ൻ: യു​എ​സ് - ഇ​റാ​ൻ യു​ദ്ധം ജ​ർ​മ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പ​ത്തി​ൽ ഒ​മ്പ​ത് ക​മ്പ​നി​ക​ളെ​യും യു​ദ്ധം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്ന് പു​തി​യ സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു. ‌

ഇ​ഫോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ സ​ർ​വേ​യി​ൽ വെ​റും ഒമ്പത് ശതമാനം ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ത​ങ്ങ​ളെ യു​ദ്ധം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്. ഈ ​സം​ഘ​ർ​ഷം വ്യ​വ​സാ​യ മേ​ഖ​ല​യെ നേ​രി​ട്ട് ബാ​ധി​ക്കു​ക​യും വ​ലി​യ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് സ​ർ​വേ പ​റ​ഞ്ഞു.

വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് പ​ല ക​മ്പ​നി​ക​ളും ഭ​യ​പ്പെ​ടു​ന്നു.

പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ:

ഊ​ർ​ജ്ജ വി​ല: 78 ശതമാനം ക​മ്പ​നി​ക​ളും ഉ​യ​ർ​ന്ന ഊ​ർ​ജ്ജ വി​ല​യെ​യാ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി​യാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വി​ത​ര​ണ ശൃം​ഖ​ല: 36 ശതമാനം ക​മ്പ​നി​ക​ൾ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ലെ ത​ട​സങ്ങ​ളെ​യും വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വി​നെ​യും കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വ്യോ​മ​ഗ​താ​ഗ​തം: 16 ശതമാനം ക​മ്പ​നി​ക​ൾ എ​യ​ർ ഫ്രൈ​റ്റ് മേ​ഖ​ല​യി​ലെ റി​സ്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ക​യ​റ്റു​മ​തി: നാ​ലി​ലൊ​ന്ന് ക​മ്പ​നി​ക​ൾ പ്ര​ധാ​ന ക​യ​റ്റു​മ​തി വി​പ​ണി​ക​ളി​ൽ ഡി​മാ​ൻ​ഡ് കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സാ​മ്പ​ത്തി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളും ക​മ്പ​നി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ചെ​ല​വ്, ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം എ​ന്നി​വ​യി​ലെ വ​ർധന​വും പേ​യ്മെ​ന്‍റ് റി​സ്കു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നാ​ലാ​ഴ്ച​യി​ല​ധി​ക​മാ​യി തു​ട​രു​ന്ന ഈ ​സം​ഘ​ർ​ഷം ബി​സി​ന​സ് രം​ഗ​ത്തെ ആ​ത്മ​വി​ശ്വാ​സ​ത്തെ ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up