Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infighting

പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം

ച​ണ്ഡി​ഗ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ൽ ത​മ്മി​ല​ടി രൂ​ക്ഷം. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ദ​ളി​ത് നേ​താ​വു​മാ​യ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ പി​സി​സി അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്ന് അ​നു​യാ​യി​ക​ളാ​യ എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, അ​മ​രീ​ന്ദ​ർ രാ​ജാ വാ​റിം​ഗി​നെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്.

ഇ​ന്ന​ലെ ആ​റ് എം​എ​ൽ​എ​മാ​രും നി​ര​വ​ധി മു​ൻ​എം​എ​ൽ​എ​മാ​രും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പി. സോ​ണി അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളും ച​ന്നി​യു​ടെ വീ​ട്ടി​ൽ യോ​ഗം ചേ​ർ​ന്ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ജ​ല​ന്ധ​ർ​എം​പി​യാ​യ ച​ര​ൺ​ജി​ത് ച​ന്നി​യെ പ്ര​ചാ​ര​ണ​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​മ​രീ​ന്ദ​ർ രാ​ജാ വാ​റിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​കി​ല്ലെ​ന്നു ച​ന്നി​യു​ടെ അ​നു​യാ​യി​ക​ൾ വാ​ദി​ക്കു​ന്നു. പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ൽ ച​ന്നി​ക്ക് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്.

Latest News

Corehub Up