Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inhale

മ​ധ്യ​പ്ര​ദേ​ശി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യ ചേ​മ്പ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​പ്പു​ക ശ്വ​സി​ച്ച് നാ​ലുപേ​ർ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ മാ​ലി​ന്യ ചേ​മ്പ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​പ്പു​ക ശ്വ​സി​ച്ച് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ക​മ​ലേ​ഷ് ത​മ്പോ​ലി, നി​തി​ൻ വാ​ൽ​മി​ക്, മ​നോ​ജ് മീ​ന, വാ​ഹി​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശു​ചീ​ക​ര​ണ​ത്തി​നാ​യി മാ​ലി​ന്യ ചേ​മ്പ​റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച നാ​ലുപേ​രും അ​വി​ടെ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി ഹോ​ട്ട​ലി​ലെ മാ​ലി​ന്യ ചേ​മ്പ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചേ​മ്പ​റി​നു​ള്ളി​ൽ നി​ന്നു​ള്ള വി​ഷ​പ്പു​ക ശ്വ​സി​ച്ച് ഇ​വ​ർ​ക്ക് ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യും ബോ​ധ​ര​ഹി​ത​രാ​യി കു​ടു​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ പൊ​ലി​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ ചേ​മ്പ​ർ വൃ​ത്തി​യാ​ക്കാ​ൻ സ്വ​യം ഇ​റ​ങ്ങി​യ​താ​ണോ അ​തോ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ വീ​തം സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up