Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Initiative

Kottayam

നാട്ടുകൂട്ടായ്മയിൽ കാരിക്കോടിന് തെളിച്ചം

പെ​രു​വ: കാ​ട് മൂ​ടിക്കിട​ന്ന കാ​രി​ക്കോ​ട് സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​മ​ന്ദി​ര​വും പ​രി​സ​ര​വും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വെ​ട്ടി തെ​ളി​ച്ചു വൃ​ത്തി​യാ​ക്കി. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും കു​ഞ്ഞു​ങ്ങ​ളു​ടെ സു​ര​ക്ഷ​യും മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ചീ​ക​ര​ണ​ത്തി​നാ​യി രം​ഗ​ത്ത് വ​ന്ന​ത്. ന്യൂ​സ്പ്രി​ന്‍റ് ന​ഗ​ര്‍ വൈ​സ്‌​മെ​ന്‍ ക്ല​ബ്, വൈ​എം​സി​എ, മ​റ്റ​പ്പ​ള്ളി​ക്കു​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ​യും അംങ്കണവാ​ടി​യു​ടെ​യും പ​രി​സ​രം വെ​ട്ടി​ത്തെ​ളി​ച്ചത്.

വൃ​ദ്ധ​സ​ദ​നം കൂ​ടു​ത​ല്‍ വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കി​യാ​ണ് ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നടത്തിയത്. 2013 കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ഡോ ​എം.​കെ. മു​നീ​ര്‍ അ​നു​മ​തി ന​ല്‍​കി​യ ഒ​രു കോ​ടി രൂ​പ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത്. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കൈ​മാ​റി​യ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ്‌​മെ​ന്‍ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് റോ​ബ​ര്‍​ട്ട് തോ​ട്ടു​പു​റം, സെ​ക്ര​ട്ട​റി പി.​വി. രാ​ജീ​വ്, കെ.​ആ​ർ. ദീ​പ​കു​മാ​ര്‍, എ​ബി സ്ഖ​റി​യ, തോ​മ​സ് ചെ​റി​യാ​ന്‍, വി​ജു മു​റം​തൂ​ക്കി​ല്‍, ഏ​ബ്ര​ഹാം തോ​ട്ടു​പു​റം, വൈ​സ് ലിം​ഗ്‌​സ് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് സാ​ബു, അ​നീ​ഷ്, ഹേ​മ​ന്ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ്രതികരണങ്ങൾ

സി​എ​സ്ആ​ര്‍ ഫ​ണ്ട് കെ​യ​ര്‍ ഹോ​മി​ന്‍റെ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ലി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യ​ണം. വൈ​എം​സി​എ, വൈ​സ്‌​മെ​ന്‍ ക്ല​ബ്ബ്, റെ​സി​ഡ​ന്‍റ് അ​സ്സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍​ക്ക് ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​യ​ര്‍​ച്ച​യ്ക്കാ​യി കൈ​കോ​ര്‍​ക്കാ​നും സ​ഹ​ക​രി​ക്കാ​നും ക​ഴി​യും. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വവും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​വും ഒ​രു​മി​ച്ചാ​ല്‍​ കെ​യര്‍ ഹോ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും റോ​ബ​ര്‍​ട്ട് തോ​ട്ടു​പു​റം പ​റ​ഞ്ഞു.

വൃ​ദ്ധ​മ​ന്ദി​ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​കൂ​ല​മാ​യ ഇ​ട​പെ​ട​ലും തീ​രു​മാ​ന​വും പ്ര​തീ​ക്ഷി​ക്കു​ന്നു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​സ​ര്‍​ക്കാ​ര്‍ വ്യ​ദ്ധ​സ​ദ​നം സ​ജീ​വ​മാ​ക്കു​ക​യും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ക​ല്‍​വീ​ട്, ഓ​പ്പ​ണ്‍ ജിം ​പോ​ലു​ള്ള സം​രംഭ​ങ്ങ​ള്‍ കൂ​ടി ആ​രം​ഭി​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് എം.​സി. ഷി​ബു കാ​രി​ക്കോ​ട് പ​റ​ഞ്ഞു.

Latest News

Corehub Up