ക്ലാസിക് സംവിധായകൻ മണിരത്നം ഒരുക്കുന്ന റൊമാന്റിക് ചിത്രം 'ഇഞ്ചി വെള്ളം' അടുത്തവർഷം ജനുവരി 29-ന് തിയറ്ററുകളിൽ എത്തും. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തിക്കാനാണു നിർമാതാക്കൾ പദ്ധതിയിടുന്നത്.
കന്നഡതാരം ചൈത്ര ജെ ആച്ചറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മണിരത്നം ഏറെക്കാലത്തിനുശേഷമാണ് റൊമാന്റിക് ചിത്രം ഒരുക്കുന്നത്. എ.ആർ. റഹ്മാനാണു സംഗീതം. എവിക് മുഖോപാധ്യായ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സും മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കും സ്വന്തമാക്കി.