=തൃശൂർ: അമല മെഡിക്കൽ കോളജിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് സ്പോർട്സ് ഇഞ്ചുറി ആൻഡ് റിഹാബിലിറ്റേഷൻ ക്ലിനിക്കിന്റെ ഉദ്ഘാടനം കേരള ട്രാൻസ്പോർട് കമ്മിഷണർ ജി. സ്പർജൻകുമാർ നിർവഹിച്ചു. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഓർത്തോ ആൻഡ് സ്പൈൻ റോബോട്ടിക് സർജറി, ഫിസിയോതെറാപ്പി, ആയുർവേദ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് കേരളത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യ ക്ലിനിക് അമലയിൽ ആരംഭിച്ചത്.
ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഓർത്തോ ആൻഡ് സ്പൈൻ റോബോട്ടിക് സർജറി മേധാവി ഡോ. സ്കോട്ട് ചാക്കോ ജോണ്‍, പിഎംആർ വിഭാഗം മേധാവി ഡോ. ആഷ എലിസബത്ത്, ആയുർവേദ കണ്‍സൾട്ടന്റ് ഡോ. കെ. രോഹിത്ത് എന്നിവർ പ്രസംഗിച്ചു. പിഎംആർ വിഭാഗത്തിനുലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി.