തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിർത്തലാക്കിയ കിടത്തിചികിത്സ പുനരാരംഭിക്കാൻ സാങ്കേതിക തടസമുണ്ടെന്നു മന്ത്രി കെ. മുരളീധരൻ. ഇവിടെ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കാതെ കിടത്തിചികിത്സ പുനരാരംഭിക്കാൻ കഴിയില്ലെന്നും എൻ. ശക്തന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മന്ത്രി മറുപടി പറഞ്ഞു.
പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന നൽകും.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൂടുതൽ സംവിധാനം ഒരുക്കാനായി കെട്ടിട നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.