Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspection Conducted

Kozhikode

ക​ട​ന്ത​റ​പ്പു​ഴ​യു​ടെ വ​ശ​ങ്ങ​ളി​ലെ മ​ണ്ണി​ടി​ച്ചി​ൽ: പ​രി​ശോ​ധ​ന നടത്തി

പെ​രു​വ​ണ്ണാ​മൂ​ഴി: ക​ട​ന്ത​റ​പ്പു​ഴ​യു​ടെ വ​ശ​ങ്ങ​ളി​ലെ കൃ​ഷി​ഭൂ​മി​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ലും സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ൾ സ്ഥാ​പി​ച്ച് പ്ര​ശ്ന പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ൽ പു​ഴ​യി​ൽ അ​ടി​ഞ്ഞു കൂ​ടി​യ ക​ല്ലു​ക​ളും മ​ണ്ണും നീ​ക്കം ചെ​യ്ത് വി​ഷ​യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ ഗി​രീ​ഷ്കു​മാ​ർ, അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ വി​ശ​ദ​മാ​യ ഡി ​പി ആ​ർ ത​യ്യാ​റാ​ക്കി ഇ​തി​നാ​വ​ശ്യ​മാ​യ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.​ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, വാ​ർ​ഡ് മെ​മ്പ​ർ ജി​നീ​ഷ് ക​ല്ലും പു​റ​ത്ത് എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

കേ​ര​ളാ​കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​എം. ജോ​ർ​ജ്, ജി​ല്ലാ ജ​ന​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ ജ​ല​വി​ഭ​വ ഭ​വ​ന നി​ർ​മ്മാ​ണ വ​കു​പ്പ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up