Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InspirationOfTheDay

Viral

വീ​ഴ്ച​ക​ളി​ൽ ത​ള​രാ​ത്ത മ​ന​സ്;​പ​രി​മി​തി​ക​ളെ പു​ഞ്ചി​രി​യോ​ടെ തോ​ൽ​പ്പി​ച്ച് നേ​ഹ

ശാ​രീ​രി​ക പ​രി​മി​തി​ക​ളെ കാ​റ്റി​ൽ​പ്പ​റ​ത്തി കൃ​ത്രി​മ​ക്കാ​ലി​ൽ അ​മ​ർ​നാ​ഥ് മ​ല​നി​ര​ക​ൾ കീ​ഴ​ട​ക്കു​ന്ന ഒ​രു യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

ക​ഠി​ന​മാ​യ ബാ​ൽ​താ​ൽ മ​ല​മ്പാ​ത​യി​ലൂ​ടെ ഊ​ന്നു​വ​ടി​യു​ടെ​യും ക്ര​ച്ച​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ മ​ല​ക​യ​റു​ന്ന നേ​ഹ ഭ​ട്ട് എ​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലെ താ​രം.

അ​ഞ്ചു​വ​ർ​ഷം മു​ൻ​പ് ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് നേ​ഹ​യ്ക്ക് ത​ന്‍റെ കാ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​പ​രി​മി​തി​യൊ​ന്നും ഭ​ഗ​വാ​നി​ലേ​ക്കു​ള്ള ത​ന്‍റെ ഭ​ക്തി​ക്ക് ത​ട​സ​മ​ല്ലെ​ന്ന് നേ​ഹ ഈ ​യാ​ത്ര​യി​ലൂ​ടെ തെ​ളി​യി​ക്കു​ന്നു.

ഈ ​വീ​ഡി​യോ വെ​റു​മൊ​രു യാ​ത്രാ​ദൃ​ശ്യം എ​ന്ന​തി​ന​പ്പു​റം വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ ഒ​ട്ട​ന​വ​ധി തീ​ർ​ഥാ​ട​ക​ർ കു​തി​ര​പ്പു​റ​ത്തും പ​ല്ല​ക്കു​ക​ളി​ലു​മൊ​ക്കെ​യാ​യി മ​ല​ക​യ​റു​മ്പോ​ഴാ​ണ്, ഒ​രു കാ​ൽ മാ​ത്ര​മു​ള്ള നേ​ഹ സ്വ​ന്തം പ്ര​യ​ത്ന​ത്താ​ൽ ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​ട​ന്നു​നീ​ങ്ങു​ന്ന​ത്.

യാ​ത്ര​യ്ക്കി​ട​യി​ൽ വെ​ച്ച് നേ​ഹ​യെ ക​ണ്ടു​മു​ട്ടി​യ മ​റ്റ് തീ​ർ​ഥാ​ട​ക​ർ, ത​ങ്ങ​ൾ ത​ള​ർ​ന്നു​പോ​യ നി​മി​ഷ​ത്തി​ൽ നേ​ഹ​യെ ക​ണ്ട​ത് മു​ന്നോ​ട്ട് ന​ട​ക്കാ​നു​ള്ള വ​ലി​യൊ​രു ഊ​ർ​ജ്ജം ന​ൽ​കി​യെ​ന്ന് പ​ങ്കു​വെ​ക്കു​ന്നു.

അ​തേ​സ​മ​യം, യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​ഞ്ഞി​ട്ടും മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും ക​ഷ്ട​പ്പെ​ടു​ത്തി പ​ല്ല​ക്കി​ലും കു​തി​ര​പ്പു​റ​ത്തും സു​ഖ​യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

തീ​ർ​ഥാ​ട​ന​ങ്ങ​ളെ വെ​റു​മൊ​രു വി​നോ​ദ​യാ​ത്ര​യാ​യി മാ​റ്റു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ, നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ വ​ലി​യൊ​രു മാ​തൃ​ക​യാ​വു​ക​യാ​ണ് നേ​ഹ.

 

Latest News

Corehub Up