Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instagaram

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ത്ത് കോ​ടി ഫോ​ളോ​വേ​ഴ്‌​സ്; ച​രി​ത്രം കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 100 ദ​ശ​ല​ക്ഷം (10 കോ​ടി) ഫോ​ളോ​വേ​ഴ്‌​സ് എ​ന്ന ച​രി​ത്ര നേ​ട്ടം പി​ന്നി​ടു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ നേ​താ​വാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​ഴാ​ഴ്ച​യാ​ണ് മോ​ദി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​യി അ​ദ്ദേ​ഹം മാ​റി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് (43.2 ദ​ശ​ല​ക്ഷം).

ട്രം​പി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സ് ഇ​പ്പോ​ൾ മോ​ദി​ക്കു​ണ്ട്. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ (15 ദ​ശ​ല​ക്ഷം), ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ലു​ല ഡ​സി​ൽ​വ (14.4 ദ​ശ​ല​ക്ഷം) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. 2014-ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ക്കു​ന്ന ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ലൊ​ന്നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ട് മാ​റി.

രാ​ജ്യ​ത്തെ മ​റ്റ് നേ​താ​ക്ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ഴും മോ​ദി ഏ​റെ മു​ന്നി​ലാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് 16.1 ദ​ശ​ല​ക്ഷ​വും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് 12.6 ദ​ശ​ല​ക്ഷ​വും ഫോ​ളോ​വേ​ഴ്‌​സാ​ണു​ള്ള​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ന് പു​റ​മെ എ​ക്‌​സി​ൽ 106 ദ​ശ​ല​ക്ഷ​വും ഫേ​സ്ബു​ക്കി​ൽ 54 ദ​ശ​ല​ക്ഷ​വും ഫോ​ളോ​വേ​ഴ്‌​സ് മോ​ദി​ക്കു​ണ്ട്

Latest News

Corehub Up