Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InstantKarma

Viral

ജ​ന​ലി​ലൂ​ടെ ഫോ​ൺ ത​ട്ടാ​ൻ ശ്ര​മം; ട്രെ​യി​നി​നൊ​പ്പം തൂ​ങ്ങി​ക്കി​ട​ന്ന് നി​ല​വി​ളി​ച്ച് മോ​ഷ്ടാ​വ്

ബി​ഹാ​റി​ലെ ഭാ​ഗ​ൽ​പൂ​ർ ജി​ല്ല​യി​ലു​ള്ള ശി​വ​നാ​രാ​യ​ൺ​പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് അ​പ​ക​ട​ക​ര​മാ​യ അ​നു​ഭ​വം.

ട്രെ​യി​ൻ ജ​ന​ലി​ന​രി​കി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ യാ​ത്ര​ക്കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ​ണ്ടി നീ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ മോ​ഷ്ടാ​വി​ന്‍റെ കൈ​യി​ൽ​ത്ത​ന്നെ മു​റു​കെ​പ്പി​ടി​ച്ച യാ​ത്ര​ക്കാ​ർ അ​യാ​ളെ വി​ടാ​തെ കൂ​ടെ​ക്കൂ​ട്ടി. ട്രെ​യി​നി​ന്‍റെ വേ​ഗ​ത​യ്ക്കൊ​പ്പം ഓ​ടാ​ൻ ക​ഴി​യാ​തെ ജ​ന​ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് നി​ല​വി​ളി​ക്കു​ന്ന യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

ട്രെ​യി​ൻ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ വ​ള​ഞ്ഞു​പി​ടി​ച്ചു.

ഈ ​സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ വ്യ​ക്തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ, തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ഇ​നി​യും പു​റ​ത്തു​വ​രാ​നു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​ക​ളി​ലെ ഇ​ത്ത​രം ക​വ​ർ​ച്ചാ ശ്ര​മ​ങ്ങ​ളും അ​വ ഉ​ണ്ടാ​ക്കു​ന്ന ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Viral

ഇതൊക്കെ എന്ത്! ട്രെയിനിനുള്ളിലെ സാഹസിക പരീക്ഷണം പാളി; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

സ്വ​യം പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന രീ​തി​ക​ൾ​ക്ക് ഇ​ന്ന് വ​ലി​യ പ്ര​ചാ​ര​മു​ണ്ടെ​ങ്കി​ലും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു വാ​ർ​ത്ത​യാ​ണി​ത്.

തി​ര​ക്കേ​റി​യ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ അ​പ്പ​ർ ബ​ർ​ത്തി​ൽ തു​ണി ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യി ഊ​ഞ്ഞാ​ൽ നി​ർ​മ്മി​ച്ച് വി​ശ്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് വ​ലി​യ അ​ബ​ദ്ധ​മാ​ണ്.

റെ​യി​ൽ​വേ കോ​ച്ചി​നു​ള്ളി​ലെ മു​ക​ൾ വ​ശ​ത്തെ ക​മ്പി​ക​ളി​ൽ തു​ണി കെ​ട്ടി അ​തി​ൽ കി​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നി​യ​ന്ത്ര​ണം വി​ട്ട് ട്രെ​യി​നി​ന്‍റെ ത​റ​യി​ലേ​ക്ക് മ​ല​ർ​ന്ന​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഒ​രാ​ൾ ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യി. റെ​ഡി​റ്റി​ലെ ഒ​രു പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് താ​ഴെ പ​രി​ഹാ​സ​വും വി​മ​ർ​ശ​ന​വും ക​ല​ർ​ന്ന നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സാ​ഹ​സി​ക​ത കാ​ണി​ക്കാ​ൻ മ​ല​നി​ര​ക​ൾ ത​ന്നെ വേ​ണ​മെ​ന്നി​ല്ലെ​ന്ന് പ​രി​ഹ​സി​ച്ച​വ​ർ മു​ത​ൽ, പൊ​തു​യി​ട​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും സു​ര​ക്ഷാ​ബോ​ധ​ത്തെ​ക്കു​റി​ച്ചും വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​വ​ർ വ​രെ ഇ​തി​ലു​ണ്ട്.

ഒ​രു പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ബു​ദ്ധി​യോ​ടെ പെ​രു​മാ​റി​യ യു​വാ​വ് സ്വ​ന്തം ശ​രീ​ര​ഭാ​ര​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ ഇ​ത്ത​ര​മൊ​രു അ​ബ​ദ്ധ​ത്തി​ന് മു​തി​ർ​ന്ന​ത് വി​ഡ്ഢി​ത്ത​മാ​യി​പ്പോ​യി എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ഭി​പ്രാ​യം.

ചു​റ്റു​മു​ള്ള യാ​ത്ര​ക്കാ​ർ ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ക്കാ​തെ വീ​ഴ്ച കാ​ണാ​നാ​യി കാ​ത്തി​രു​ന്ന​ത് പോ​ലെ​യു​ണ്ടെ​ന്നും ചി​ല​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. വേ​ദ​ന​യേ​ക്കാ​ൾ ഉ​പ​രി സ​ഹ​യാ​ത്രി​ക​ർ​ക്ക് മു​ന്നി​ൽ നേ​രി​ടേ​ണ്ടി വ​ന്ന നാ​ണ​ക്കേ​ടാ​ണ് ഇ​യാ​ളെ കൂ​ടു​ത​ൽ വ​ല​ച്ച​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ അ​സാ​ധാ​ര​ണ​മാ​യ കാ​ഴ്ച​ക​ളെ ക​ളി​യാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ‘പീ​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ മോ​മെ​ന്‍റ്' എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

ഏ​താ​യാ​ലും ഈ ​സാ​ഹ​സി​ക പ​രീ​ക്ഷ​ണം യു​വാ​വി​ന് ന​ൽ​കി​യ​ത് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു പാ​ഠ​വും ഒ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ​ലി​യ തോ​തി​ലു​ള്ള പ​രി​ഹാ​സ​വു​മാ​ണ്.

Latest News

Corehub Up