Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intelligence And Skills

നിർമിതബുദ്ധിയും നൈപുണ്യവും: പുതിയ തൊഴിൽ സാധ്യതകൾ

നി​​​​​​​ർ​​​​​​​മി​​​​​​​ത​​​​ബു​​​​​​​ദ്ധി ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള തൊ​​​​​​​ഴി​​​​​​​ൽവി​​​​​​​പ​​​​​​​ണി​​​​​​​യെ അ​​​​​​​തി​​​​​​​വേ​​​​​​​ഗം പു​​​​​​​ന​​​​​​​ർ​​​​​​​നി​​​​​​​ർ​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. ക​​​​​​​ഴി​​​​​​​ഞ്ഞ അ​​​​​​​ഞ്ചു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നി​​​​​​​ടെ, പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച് ജ​​​​​​​ന​​​​​​​റേ​​​​​​​റ്റീ​​​​​​​വ്‍ എ​​​​​​​ഐ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​യ​​​​​​​തോ​​​​​​​ടെ, തൊ​​​​​​​ഴി​​​​​​​ൽ​​​​​​​ദാ​​​​​​​താ​​​​​​​ക്ക​​​​​​​ൾ ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളി​​​​​​​ൽ തേ​​​​​​​ടു​​​​​​​ന്ന യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ൽ വ​​​​​​​ലി​​​​​​​യ മാ​​​​​​​റ്റം സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.

പ്ര​​​​​​​മു​​​​​​​ഖ ജോ​​​​​​​ബ് - സീ​​​​​​​ക്കിം​​​​​​​ഗ് പ്ലാ​​​​​​​റ്റ്ഫോ​​​​​​​മാ​​​​​​​യ foundit-ന്‍റെ ​​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് (ജ​​​​​​​നു​​​​​​​വ​​​​​​​രി 2026) പ്ര​​​​​​​കാ​​​​​​​രം ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ തൊ​​​​​​​ഴി​​​​​​​ൽ വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ 2025ൽ ​​​​​​​ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 2.9 ല​​​​​​​ക്ഷം എ​​​​​​​ഐ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ൾ സൃ​​​​​​​ഷ്‌​​​​ടി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടെ​​​​​​​ങ്കി​​​​​​​ൽ, 2026ൽ ​​​​​​​അ​​​​​​​ത് ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 3.8 ല​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​രു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​താ​​​​​​​യ​​​​​​​ത്, 32% വാ​​​​​​​ർ​​​​​​​ഷി​​​​​​​ക വ​​​​​​​ള​​​​​​​ർ​​​​​​​ച്ച. എ​​​​​​​ന്നാ​​​​​​​ൽ ഈ ​​​​​​​അ​​​​​​​വ​​​​​​​സ​​​​​​​രം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​പ്പെ​​​​​​​ട​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ, പ​​​​​​​ര​​​​​​​മ്പ​​​​​​​രാ​​​​​​​ഗ​​​​​​​ത​​​​​​​മാ​​​​​​​യി നാം ​​​​​​​വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്തു​​​​​​​ന്ന ര​​​​​​​ണ്ട് പ്ര​​​​​​​ധാ​​​​​​​ന ഘ​​​​​​​ട​​​​​​​ക​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ നൈ​​​​​​​പു​​​​​​​ണ്യം, പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​സ​​​​​​​മ്പ​​​​​​​ത്ത് എ​​​​​​​ന്നി​​​​​​​വ​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ന​​​​​​​മ്മു​​​​​​​ടെ കാ​​​​​​​ഴ്ച​​​​​​​പ്പാ​​​​​​​ടു​​​​​​​ക​​​​​​​ൾ മാ​​​​​​​റ്റേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്.

തൊ​​​​​​​ഴി​​​​​​​ൽ വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ലെ ഈ ​​​​​​​മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കു​​​​​​​റ​​​​​​​വ് ന​​​​​​​മ്മു​​​​​​​ടെ ഉ​​​​​​​ന്ന​​​​​​​ത​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ മേ​​​​​​​ഖ​​​​​​​ല​​​​​​​യെ കാ​​​​​​​ര്യ​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. 2024ലെ ​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ പ്ര​​​​​​​കാ​​​​​​​രം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ ആ​​​​​​​ർ​​​​​​​ട്സ് ആ​​​​​​​ൻ​​​​​​​ഡ് സ​​​​​​​യ​​​​​​​ൻ​​​​​​​സ് കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ൽ 41% ബി​​​​​​​രു​​​​​​​ദ സീ​​​​​​​റ്റു​​​​​​​ക​​​​​​​ളും ഒ​​​​​​​ഴി​​​​​​​ഞ്ഞു​​​​കി​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് (മു​​​​​​​ൻ​​​​​​​ വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തേ​ക്കാ​​​​​​​ൾ നാ​​​​ലു ശ​​​​ത​​​​മാ​​​​നം അ​​​​​​​ധി​​​​​​​കം). ഗ​​​​​​​ണി​​​​​​​തം, ഭൗ​​​​​​​തി​​​​​​​ക​​​​​​​ശാ​​​​​​​സ്ത്രം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന ശാ​​​​​​​സ്ത്ര വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളും ബി​​​​എ​​​​​​​സ്‌​​​​​​​സി, ബി​​​​​​​കോം കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ് ഇ​​​​​​​തി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി നേ​​​​​​​രി​​​​​​​ട്ട​​​​​​​ത്. ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​യ കാ​​​​​​​ര്യം, എ​​​​​​​ഐ കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ തൊ​​​​​​​ഴി​​​​​​​ൽ വി​​​​​​​പ​​​​​​​ണി ഏ​​​​​​​റ്റ​​​​​​​വു​​​​​​​മ​​​​​​​ധി​​​​​​​കം പു​​​​​​​തി​​​​​​​യ നൈ​​​​​​​പു​​​​​​​ണ്യം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന അ​​​​​​​തേ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളാ​​​​​​​ണ് ഇ​​​​​​​വ​​​​​​​യെ​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

കാ​​​​​​​ല​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​പ്പെ​​​​​​​ട്ട പാ​​​​​​​ഠ്യ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​യും ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​മാ​​​​​​​യ പ്ലേ​​​​​​​സ്മെ​​​​ന്‍റ് സൗ​​​​​​​ക​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും ഈ ​​​​​​​കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ പു​​​​​​​തി​​​​​​​യ കാ​​​​​​​ല​​​​​​​ത്തെ നൈ​​​​​​​പു​​​​​​​ണ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കോ തൊ​​​​​​​ഴി​​​​​​​ല​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കോ ന​​​​​​​യി​​​​​​​ക്കി​​​​​​​ല്ല എ​​​​​​​ന്ന ധാ​​​​​​​ര​​​​​​​ണ വി​​​​​​​ദ്യാ​​​​​​​ർ​​​​ഥി​​​​​​​ക​​​​​​​ളി​​​​​​​ൽ ശ​​​​​​​ക്തി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ മൂ​​​​​​​ന്നി​​​​​​​ൽ ര​​​​​​​ണ്ട് വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും ജോ​​​​​​​ലി ല​​​​​​​ഭി​​​​​​​ച്ചാ​​​​​​​ൽ വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തേ​​​​​​​ക്ക് പോ​​​​​​​കാ​​​​​​​ൻ ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഇ​​​​​​​തി​​​​​​​ന്‍റെ നേ​​​​​​​ർ​​​​​​​സാ​​​​​​​ക്ഷ്യ​​​​​​​മാ​​​​​​​ണ്. എ​​​​​​​ഐ കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ടം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന നൈ​​​​​​​പു​​​​​​​ണ്യ​​​​​​​വും പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​സ​​​​​​​മ്പ​​​​​​​ത്തും ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ ന​​​​​​​മ്മു​​​​​​​ടെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ന് ഇ​​​​​​​നി​​​​​​​യും ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ട്ടി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​താ​​​ണ് യാ​​​ഥാ​​​ർ​​​ഥ്യം.

നൈ​​​​​​​പു​​​​​​​ണ്യ​​​​​​​വും പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​സ​​​​​​​മ്പ​​​​​​​ത്തും

നൈ​​​​​​​പു​​​​​​​ണ്യം എ​​​​​​​ന്ന​​​​​​​ത് "എ​​​​​​​ങ്ങ​​​​​​​നെ ചെ​​​​​​​യ്യ​​​​​​​ണം' എ​​​​​​​ന്ന അ​​​​​​​റി​​​​​​​വാ​​​​​​​ണ്. ഒ​​​​​​​രു സാ​​​​​​​ധ്യ​​​​​​​ത​​​​​​​യാ​​​​​​​യി എ​​​​​​​പ്പോ​​​​​​​ഴും കൂ​​​​​​​ടെ​​​​​​​യു​​​​​​​ള്ള ഒ​​​​​​​രു ക​​​​​​​ഴി​​​​​​​വ്. എ​​​​​​​ന്നാ​​​​​​​ൽ പ​​​​​​​രി​​​​​​​ച​​​​​​​യം എ​​​​​​​ന്ന​​​​​​​ത് കാ​​​​​​​ല​​​​​​​വു​​​​​​​മാ​​​​​​​യി, ജീ​​​​​​​വി​​​​​​​താ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​ണ്.

പ​​​​​​​ര​​​​​​​മ്പ​​​​​​​രാ​​​​​​​ഗ​​​​​​​ത​​​​​​​മാ​​​​​​​യി, ഒ​​​​​​​രു ജോ​​​​​​​ലി​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ തൊ​​​​​​​ഴി​​​​​​​ൽ​​​​​​​ദാ​​​​​​​താ​​​​​​​ക്ക​​​​​​​ൾ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യും നോ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക് ബി​​​​​​​രു​​​​​​​ദ​​​​​​​വും വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ള​​​​​​​മു​​​​​​​ള്ള മു​​​​​​​ൻ​​​​​​​കാ​​​​​​​ല ജോ​​​​​​​ലിപ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ എ​​​​​​​ഐ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ അ​​​​​​​തി​​​​​​​വേ​​​​​​​ഗം മാ​​​​​​​റു​​​​​​​ന്ന ഇ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് ഒ​​​​​​​രു ഉ​​​​​​​പ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലോ രീ​​​​​​​തി​​​​​​​യി​​​​​​​ലോ വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ളം പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു നേ​​​​​​​ടു​​​​​​​ന്ന "പ​​​​​​​രി​​​​​​​ച​​​​​​​യം' വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ കാ​​​​​​​ല​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. "എ​​​​​​​ത്ര കാ​​​​​​​ലം ജോ​​​​​​​ലി ചെ​​​​​​​യ്തു' എ​​​​​​​ന്ന​​​​​​​തി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ "എ​​​​​​​ന്ത് ചെ​​​​​​​യ്യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യും' എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് പു​​​​​​​തി​​​​​​​യ മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡം. ഇ​​​​​​​തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ഗൂഗിൾ, ഐബിഎം, ആപ്പിൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ആ​​​​​​​ഗോ​​​​​​​ള ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ൾ പ​​​​​​​ല ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​നി​​​​​​​ന്നും നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത ബി​​​​​​​രു​​​​​​​ദ യോ​​​​​​​ഗ്യ​​​​​​​ത നീ​​​​​​​ക്കം ചെ​​​​​​​യ്യു​​​​​​​ക​​​​​​​യും പോ​​​​​​​ർ​​​​​​​ട്ട്ഫോ​​​​​​​ളി​​​​​​​യോ, സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ, പ്രാ​​​​​​​യോ​​​​​​​ഗി​​​​​​​ക പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​​​​ഥി​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ട്ട് വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്തു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു.

നൈ​​​​​​​പു​​​​​​​ണ്യ​​​​​​​ത്തി​​​​​​​ന് മു​​​​​​​ൻ​​​​​​​ഗ​​​​​​​ണ​​​​​​​ന ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ

നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള മൂ​​​​​​​ല്യ​​​​​​​നി​​​​​​​ർ​​​​​​​ണ​​​​​​​യം: പ്രോ​​​​​​​ജ​​​​​​​ക്‌​​​​ടു​​​​​​​ക​​​​​​​ൾ, ഹാ​​​​​​​ക്ക​​​​​​​ത്ത​​​​​​​ണു​​​​​​​ക​​​​​​​ൾ, പ്രാ​​​​​​​ക്‌​​​​ടി​​​​ക്ക​​​​​​​ൽ ടാ​​​​​​​സ്കു​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ർ​​​​ഥി​​​​​​​യു​​​​​​​ടെ യ​​​​​​​ഥാ​​​​​​​ർ​​​​ഥ ക​​​​​​​ഴി​​​​​​​വ് ചു​​​​​​​രു​​​​​​​ങ്ങി​​​​​​​യ സ​​​​​​​മ​​​​​​​യ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​ൻ ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് സാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നു.

അ​​​​​​​തി​​​​​​​വേ​​​​​​​ഗ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക മാ​​​​​​​റ്റം: കോ​​​​​​​ള​​​​​​​ജ് പാ​​​​​​​ഠ്യ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളേക്കാ​​​​​​​ൾ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ മാ​​​​​​​റു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ, സ്വ​​​​​​​യം പ​​​​​​​ഠി​​​​​​​ക്കാ​​​​​​​നും പൊ​​​​​​​രു​​​​​​​ത്ത​​​​​​​പ്പെ​​​​​​​ടാ​​​​​​​നു​​​​​​​മു​​​​​​​ള്ള ക​​​​​​​ഴി​​​​​​​വാ​​​​​​​ണ് പ്ര​​​​​​​ധാ​​​​​​​നം.
പ്ര​​​​​​​തി​​​​​​​ഭാ വി​​​​​​​ട​​​​​​​വ്: 42% റി​​​​​​​ക്രൂ​​​​​​​ട്ടിം​​​​​​​ഗ് മാ​​​​​​​നേ​​​​​​​ജ​​​​​​​ർ​​​​​​​മാ​​​​​​​രും അ​​​​​​​നു​​​​​​​യോ​​​​​​​ജ്യ​​​​​​​രാ​​​​​​​യ ആ​​​​​​​ളു​​​​​​​ക​​​​​​​ളെ കി​​​​​​​ട്ടാ​​​​​​​തെ ബു​​​​​​​ദ്ധി​​​​​​​മു​​​​​​​ട്ടു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ പ​​​​​​​ര​​​​​​​മ്പ​​​​​​​രാ​​​​​​​ഗ​​​​​​​ത യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റ​​​​​​​ത്തേ​​​​​​​ക്ക് അ​​​​​​​വ​​​​​​​ർ ശ്ര​​​​​​​ദ്ധ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. ഇ​​​​​​​തി​​​​​​​ന​​​​​​​ർ​​​​​​​ഥം ബി​​​​​​​രു​​​​​​​ദ​​​​​​​മോ പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​മോ ഇ​​​​​​​നി പ്ര​​​​​​​സ​​​​​​​ക്ത​​​​​​​മ​​​​​​​ല്ല എ​​​​​​​ന്ന​​​​​​​ല്ല. ആ​​​​​​​രോ​​​​​​​ഗ്യം, നി​​​​​​​യ​​​​​​​മം, എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​ഗ് പോ​​​​​​​ലു​​​​​​​ള്ള നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ത മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ ഔ​​​​​​​പ​​​​​​​ചാ​​​​​​​രി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത ഇ​​​​​​​പ്പോ​​​​​​​ഴും അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ എ​​​​​​​ഐ തൊ​​​​​​​ഴി​​​​​​​ല​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ

ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ശ​​​​​​​മ്പ​​​​​​​ളം: പൈത്തൺ, ആർഎജി പൈപ്പ് ലൈൻസ്, പ്രോ​​​​​​​ജ​​​​ക്‌​​​​ട് പ​​​​​​​രി​​​​​​​ച​​​​​​​യം എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ള്ള ഫ്ര​​​​​​​ഷ​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് ജ​​​​​​​ന​​​​​​​റേ​​​​​​​റ്റീ​​​​​​​വ് എ​​​​​​​ഐ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ​​​​ത്ത​​​​ന്നെ എ​​​​ട്ടു മു​​​​​​​ത​​​​​​​ൽ 15 ല​​​​​​​ക്ഷം രൂ​​​​​​​പ വ​​​​​​​രെ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക വേ​​​​​​​ത​​​​​​​നം ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്.

നോ​​​​​​​ൺ-​​​​​​​ടെ​​​​​​​ക് അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ: എ​​​​​​​ഐ പ്രോ​​​​​​​ഡ​​​​ക്‌​​​​ട് മാ​​​​​​​നേ​​​​​​​ജ​​​​​​​ർ, ബി​​​​​​​സി​​​​​​​ന​​​​​​​സ് അ​​​​​​​ന​​​​​​​ലി​​​​​​​സ്റ്റ്, എ​​​​​​​ഐ ക​​​​​​​ൺ​​​​​​​സ​​​​​​​ൾ​​​​​​​ട്ട​​​​ന്‍റ് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക വി​​​​​​​ദ്യ​​​​​​​യും വി​​​​​​​ഷ​​​​​​​യാ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത അ​​​​​​​റി​​​​​​​വും സം​​​​​​​യോ​​​​​​​ജി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ൾ​​​​​​​ക്ക് വ​​​​​​​ലി​​​​​​​യ ഡി​​​​​​​മാ​​​​​​​ൻ​​​​​​​ഡു​​​​​​​ണ്ട്.

വി​​​​​​​വി​​​​​​​ധ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ൾ: ഐ​​​​​​​ടി (37%), ബാ​​​​​​​ങ്കിം​​​​​​​ഗ്-​​​​​​​ധ​​​​​​​ന​​​​​​​കാ​​​​​​​ര്യം (15.8%), ആ​​​​​​​രോ​​​​​​​ഗ്യം - ഫാ​​​​​​​ർ​​​​​​​മ​​​​​​​സ്യൂ​​​​​​​ട്ടി​​​​​​​ക്ക​​​​​​​ൽ, റീ​​​​​​​ട്ടെ​​​​​​​യ്ൽ, ലോ​​​​​​​ജി​​​​​​​സ്റ്റി​​​​​​​ക്സ് എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലെ​​​​​​​ല്ലാം എ​​​​​​​ഐ സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ വ​​​​​​​ള​​​​​​​രു​​​​​​​ന്നു.
ഗി​​​​​​​ഗ് ഇ​​​​​​​ക്കോ​​​​​​​ണ​​​​​​​മി: നി​​​​​​​തി ആ​​​​​​​യോ​​​​​​​ഗി​​​​​​​ന്‍റെ ക​​​​​​​ണ​​​​​​​ക്ക​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് 2029-30 ഓ​​​​​​​ടെ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ ഗി​​​​​​​ഗ് തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം 2.35 കോ​​​​​​​ടി​​​​​​​യാ​​​​​​​കും. നാ​​​​​​​ട്ടി​​​​​​​ലി​​​​​​​രു​​​​​​​ന്നു​​​​ത​​​​​​​ന്നെ അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌ട്ര ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ജോ​​​​​​​ലി ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള വ​​​​​​​ലി​​​​​​​യ വാ​​​​​​​തി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ത് തു​​​​​​​റ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തെ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ

വി​​​​ഷ​​​​ൻ 2030ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി 20,000 കോ​​​​​​​ടി ഡോ​​​​​​​ള​​​​​​​റി​​​​​​​ന്‍റെ എ​​​​ഐ നി​​​​​​​ക്ഷേ​​​​​​​പ​​​​​​​മാ​​​​​​​ണ് സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത് ഡാ​​​​​​​റ്റാ അ​​​​​​​ന​​​​​​​ലി​​​​​​​സ്റ്റു​​​​​​​ക​​​​​​​ൾ​​​​​​​ക്കും ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ ക​​​​​​​ൺ​​​​​​​സ​​​​​​​ൾ​​​​​​​ട്ട​​​​​​​ന്‍റു​​​​ക​​​​​​​ൾ​​​​​​​ക്കും പു​​​​​​​തി​​​​​​​യ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു.

എ​​​​ഐ ഉ​​​​​​​പ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് ക​​​​​​​ണ്ട​​​​​​​ന്‍റ്, ഡി​​​​​​​സൈ​​​​​​​ൻ, അ​​​​​​​ന​​​​​​​ലി​​​​​​​റ്റി​​​​​​​ക്സ്, ക​​​​​​​ൺ​​​​​​​സ​​​​​​​ൾ​​​​​​​ട്ടിം​​​​​​​ഗ് ജോ​​​​​​​ലി​​​​​​​ക​​​​​​​ൾ ചെ​​​​​​​യ്യു​​​​​​​ന്ന ഫ്രീ​​​​​​​ലാ​​​​​​​ൻ​​​​​​​സ​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് വി​​​​​​​ദേ​​​​​​​ശ ക്ല​​​​​​​യ​​​​​​​ന്‍റു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി നേ​​​​​​​രി​​​​​​​ട്ട് പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന റി​​​​​​​മോ​​​​​​​ട്ട് വ​​​​​​​ർ​​​​​​​ക്ക് സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണ്. ശാ​​​​​​​രീ​​​​​​​രി​​​​​​​ക​​​​​​​മാ​​​​​​​യി കു​​​​​​​ടി​​​​​​​യേ​​​​​​​റേ​​​​​​​ണ്ട ആ​​​​​​​വ​​​​​​​ശ്യ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ​​​​ത​​​​​​​ന്നെ ആ​​​​​​​ഗോ​​​​​​​ള വ​​​​​​​രു​​​​​​​മാ​​​​​​​നം നേ​​​​​​​ടാ​​​​​​​ൻ ഇ​​​​​​​ത് സ​​​​​​​ഹാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​കു​​​​​​​ന്നു.

ന​​​​​​​മ്മ​​​​​​​ൾ ചെയ്യേണ്ടത്

സ​​​​​​​മാ​​​​​​​ന്ത​​​​​​​ര നൈ​​​​​​​പു​​​​​​​ണ്യ വി​​​​​​​ക​​​​​​​സ​​​​​​​നം: ബി​​​​​​​രു​​​​​​​ദം ഏ​​​​​​​തു​​​​​​​മാ​​​​​​​ക​​​​​​​ട്ടെ, അ​​​​​​​തി​​​​​​​നൊ​​​​​​​പ്പം എ​​​​ഐ സാ​​​​​​​ക്ഷ​​​​​​​ര​​​​​​​ത, ഡാ​​​​​​​റ്റാ വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ പ്രാ​​​​ക്‌​​​​ടി​​​​ക്ക​​​​​​​ൽ സ്കി​​​​​​​ല്ലു​​​​​​​ക​​​​​​​ൾ നേ​​​​​​​ടു​​​​​​​ക. ഇ​​​​​​​ത് ഏ​​​​​​​തൊ​​​​​​​രു വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ബി​​​​​​​രു​​​​​​​ദ​​​​​​​മെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​ക്കും തൊ​​​​​​​ഴി​​​​​​​ൽ വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ മ​​​​​​​ത്സ​​​​​​​ര​​​​​​​ക്ഷ​​​​​​​മ​​​​​​​ത ന​​​​​​​ൽ​​​​​​​കും.
ഇ​​​​​​​ന്‍റേ​​​​​​​ൺ​​​​​​​ഷി​​​​​​​പ്പു​​​​​​​ക​​​​​​​ളു​​​​​​​ടെ ഗു​​​​​​​ണ​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​രം: ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​സ്റ്റേ​​​​​​​റ്റ്/​​​​​​​അ​​​​​​​ന്ത​​​​​​​ർ​​​​​​​ദേ​​​​​​​ശീ​​​​​​​യ ഇ​​​​ന്‍റേ​​​​​​​ൺ​​​​​​​ഷി​​​​​​​പ്പു​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി പ്ര​​​​​​​ത്യേ​​​​​​​ക സ്കോ​​​​​​​ള​​​​​​​ർ​​​​​​​ഷി​​​​​​​പ്പു​​​​​​​ക​​​​​​​ൾ, യാ​​​​​​​ത്രാ/​​​​​​​താ​​​​​​​മ​​​​​​​സ സ​​​​​​​ഹാ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ ന​​​​​​​ൽ​​​​​​​കി സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ കു​​​​​​​റ​​​​​​​യ്ക്ക​​​​​​​ണം.

ബ്രെ​​​​​​​യി​​​​​​​ൻ ഗെ​​​​​​​യി​​​​​​​ൻ: വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തു പോ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രെ​​​​​​​യും പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ​​​​​​​യും തി​​​​​​​രി​​​​​​​കെ നാ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​ച്ച് അ​​​​​​​വ​​​​​​​രു​​​​​​​ടെ അ​​​​​​​റി​​​​​​​വ് നാ​​​​​​​ടി​​​​​​​ന് പ്ര​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന ന​​​​​​​യ​​​​​​​രൂ​​​​​​​പീ​​​​​​​ക​​​​​​​ര​​​​​​​ണം ന​​​​​​​ട​​​​​​​ത്തു​​​​​​​ക.
അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന ശാ​​​​​​​സ്ത്ര​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വീ​​​​​​​ണ്ടെ​​​​​​​ടു​​​​​​​പ്പ്: ഗ​​​​​​​ണി​​​​​​​തം, ഭൗ​​​​​​​തി​​​​​​​ക​​​​​​​ശാ​​​​​​​സ്ത്രം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളെ എ​​​​​​​ഐ, ഡാ​​​​​​​റ്റാ സ​​​​​​​യ​​​​​​​ൻ​​​​​​​സ് മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധി​​​​​​​പ്പി​​​​​​​ച്ച് അ​​​​​​​വ​​​​​​​യു​​​​​​​ടെ പ്രാ​​​​​​​യോ​​​​​​​ഗി​​​​​​​ക സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളെ​​​​​​​യും വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ​​​​​​​യും ബോ​​​​​​​ധ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക.
എ​​​​​​​ഐ അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക ക്ല​​​​​​​സ്റ്റ​​​​​​​റു​​​​​​​ക​​​​​​​ൾ: ടെ​​​​​​​ക്നോ​​​​​​​ പാ​​​​​​​ർ​​​​​​​ക്ക്, ഇ​​​​​​​ൻ​​​​​​​ഫോ​​​​​​​ പാ​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്നി​​​​​​​വ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ച്ച് എ​​​​​​​ഐ വ്യ​​​​​​​വ​​​​​​​സാ​​​​​​​യ-​​​​​​​പ​​​​​​​ഠ​​​​​​​ന ക്ല​​​​​​​സ്റ്റ​​​​​​​റു​​​​​​​ക​​​​​​​ൾ വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക.

അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​ർ​​​ത​​​​​​​ന്നെ മു​​​​​​​ൻ​​​​​​​കൈ​​​​​​​യെ​​​​​​​ടു​​​​​​​ത്ത് വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​ക​​​​​​​ൾ​​​​​​​ക്ക് ഇ​​​​ന്‍റേ​​​​​​​ൺ​​​​​​​ഷി​​​​​​​പ്പ് അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ണ്ടെ​​​​​​​ത്തി ക്ര​​​​​​​മീ​​​​​​​ക​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തും അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. നി​​​​​​​ർ​​​​​​​മി​​​​​​​ത​​​​ബു​​​​​​​ദ്ധി സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​​​​ന്ന തൊ​​​​​​​ഴി​​​​​​​ൽ വി​​​​​​​പ്ല​​​​​​​വം വ​​​​​​​ലി​​​​​​​യൊ​​​​​​​രു അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മാ​​​​​​​ണ്. ബി​​​​​​​രു​​​​​​​ദ സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റി​​​​​​​നെ മാ​​​​​​​ത്രം ആ​​​​​​​ശ്ര​​​​​​​യി​​​​​​​ക്കാ​​​​​​​തെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി പു​​​​​​​തി​​​​​​​യ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ഠി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു നൈ​​​​​​​പു​​​​​​​ണ്യ സം​​​​​​​സ്കാ​​​​​​​രം ന​​​​​​​മ്മ​​​​​​​ൾ വ​​​​​​​ള​​​​​​​ർ​​​​​​​ത്തി​​​​​​​യെ​​​​​​​ടു​​​​​​​ക്ക​​​​​​​ണം.

Latest News

Corehub Up