കോഴിക്കോട്: ഒരാഴ്ചയായി ജില്ലയില്‍ അനുഭവപ്പെടുന്നത് കനത്ത ചൂട്. 33.4 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില.
സെപ്റ്റംബര്‍ ഒന്ന് 33.4, രണ്ട്– 32.8, മൂന്ന്, നാല്– 33.4, അഞ്ച്– 34.3, ആറ്– 33.8,ഏഴ് -32.0, ഇന്നലെ 33.0 എന്നിങ്ങനെയാണ് താപനില. അതേസമയം, അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണം 43 ഡിഗ്രിക്ക് മുകളിൽ വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. താപനില കുറഞ്ഞാലും ഉയര്‍ന്ന ഈര്‍പ്പം ഉള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും.ഒരാഴ്ചയായി നഗരത്തിൽ മഴ പെയ്തിട്ടില്ല.വരുംദിവസങ്ങളിൽ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്ഷത്തിലെങ്കിലും ആവശ്യത്തിന് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
പകൽ 11 മുതല്‍ 3.00 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക,പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.