Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter State

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ക​റു​കു​റ്റി​യി​ൽ റെ​യി​ൽ​വെ ട്രാ​ക്കി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യ​ത്.

പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സോ​നാ മൊ​ല്ല​യെ (47) ആ​ണ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​വും അ​ങ്ക​മാ​ലി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

കു​റ​ച്ച് നാ​ളു​ക​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘം അ​ങ്ക​മാ​ലി, ആ​ലു​വ റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ റൂ​റ​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ, ക​ഞ്ചാ​വ് പൊ​തി​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് ഇ​യാ​ൾ​ക്ക് എ​റി​ഞ്ഞു കൊടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം.

റെ​യി​ൽ​വെ ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന് റൂ​മെ​ടു​ത്തു താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ഒ​ഡീ​ഷ​യി​ൽ നി​ന്ന് എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഒ​രു കി​ലോ​യ്ക്ക് 30,000 രൂ​പ നി​ര​ക്കി​ലാ​ണ് പ്ര​തി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​വ​രെ കു​റി​ച്ചും ഇ​യാ​ളി​ൽ നി​ന്ന് വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 2022ൽ ​ഇ​യാ​ളെ പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് 52 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up