Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Internal Party Discontent

ത്രി​മൂ​ർ​ത്തി​ക​ളു​ടെ 'ക​ളി' ന​ട​ക്കി​ല്ല; ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ത്തി​ൽ എ ​ഗ്രൂ​പ്പ് ഇ​ട​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ തു​ട​രു​ന്ന​തി​നി​ടെ എ ​ഗ്രൂ​പ്പ് ഇ​ട​യു​ന്നു.  മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കെ​പി​സി​സി അ​ധ്യ​ക്ഷ​നും മാ​ത്രം കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി നി​യ​മ​ന​കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് ഗ്രൂ​പ്പി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​തൃ​പ്തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൂ​ട്ടാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ നി​യ​മ​ന​കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ ആ​വ​ശ്യം.

ബു​ധ​നാ​ഴ്ച ചേ​ർ​ന്ന എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ നേ​രി​ൽ​ക്ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. പാ​ർ​ട്ടി​യി​ലെ പ​ഴ​യ​കാ​ല എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ് ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച കൂ​ടി​യാ​ലോ​ച​ന​ക​ൾ മൂ​ന്ന് പേ​രി​ൽ മാ​ത്രം ഒ​തു​ക്ക​രു​തെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എം.​എം.​ഹ​സ​ൻ, കെ.​സി.​ജോ​സ​ഫ്, ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​രെ​യും നി​യ​മ​ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​ക്കാ​ര്യം നേ​തൃ​ത്വ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും ഗ്രൂ​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വീ​തം​വ​യ്പ്പി​ൽ യു​ഡി​എ​ഫി​നു​ള്ളി​ൽ​പ്പോ​ലും ഇ​തു​വ​രെ അ​ന്തി​മ ധാ​ര​ണ​യാ​യി​ട്ടി​ല്ല. പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​ർ​ഹ​മാ​യ രീ​തി​യി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ശ​ക്ത​മാ​കു​ന്ന​ത്. 

മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രു​മാ​യി നേ​ര​ത്തേ സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്ക് വീ​ണ്ടും പ​രി​ഗ​ണ​ന ല​ഭി​ക്കു​മ്പോ​ൾ പാ​ർ​ട്ടി​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച മ​റ്റു​ള്ള​വ​രെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. ഭ​ര​ണ​ത്തി​ലെ​ത്തി ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​ൽ നേ​ര​ത്തേ ത​ന്നെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. നി​യ​മ​ന​ങ്ങ​ൾ വൈ​കു​ന്ന​തും ച​ർ​ച്ച​ക​ളി​ൽ കൂ​ടു​ത​ൽ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തും ഇ​പ്പോ​ൾ ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ്.

Latest News

Corehub Up