Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Ayurveda Research Institute

അ​ന്താ​രാ​ഷ്‌​ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച

ക​ണ്ണൂ​ര്‍: അ​ന്താ​രാ​ഷ്‌​ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ക​ണ്ണൂ​ര്‍ ക​ല്യാ​ട് ഐ​ആ​ര്‍​ഐ​എ കാ​മ്പ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍, മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, കെ. ​സു​ധാ​ക​ര​ന്‍ എം​പി, എം.​വി. ഗോ​വി​ന്ദ​ന്‍ എം​എ​ല്‍​എ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യു​ടെ ത​ന​ത് വൈ​ദ്യ​ശാ​സ്ത്ര​മാ​യ ആ​യു​ര്‍​വേ​ദ​ത്തെ തെ​ളി​വ​ധി​ഷ്ഠി​ത​മാ​ക്കി ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

300 ഏ​ക്ക​റി​ലാ​യി 200 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 100 കി​ട​ക്ക​ക​ളു​ള്ള ഗ​വേ​ഷ​ണ ആ​ശു​പ​ത്രി, ഔ​ഷ​ധ​സ​സ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം, ന​ഴ്സ​റി, താ​ളി​യോ​ല പ​ഠ​ന കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ജ്ജ​മാക്കിയി​രി​ക്കു​ന്ന​ത്.

കാ​ൻ​സ​ർ ഗ​വേ​ഷ​ണ​ത്തി​നും വാ​ർ​ധ​ക്യ​കാ​ല രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ചി​കി​ത്സ​യ്ക്കു​മാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

Latest News

Corehub Up