Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Conference

Thrissur

സഹൃ​ദ​യ കോ​ള​ജി​ൽ ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ്

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ളജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് “സൈ​ഫ​ർ ദി ​ബി​ഹേ​വി​യ​റ​ൽ ബ്ലൂ​പ്രി​ന്‍റ് ഓ​ഫ് ക്രൈം” ​പ്ര​ശ​സ്ത ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​പോ​ൾ ചൂ​ര​തൊ​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ചി​ക്കാ​ഗോ സ്‌​കൂ​ൾ ഓ​ഫ് പ്രഫ​ഷ​ണ​ൽ സൈ​ക്കോ​ള​ജി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ള്ള ഡോ. ​പോ​ൾ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഫോ​റ​ൻ​സി​ക് സൈ​ക്കോ​ള​ജി​സ്റ്റും ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ​സ​റു​മാ​യ മേ​ബി​ൻ വി​ൽ​സ​ൺ തോ​മ​സ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും ഹീ​ൽ വെ​ൽ മൈ​ൻ​ഡ്, സെ​ൻ ലൈ​ഫ് ഹോ​ളി​സ്റ്റി​ക് വെ​ൽ​നെ​സ്സ് എ​ന്നി​വ​യു​ടെ സ്ഥാ​പ​ക നു​മാ​യ ഡോ. ​റെ​ജി മോ​ഹ​ൻ, തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​അ​സി​സ്റ്റ​ന്‍റ്് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.കെ. മ​നോ​ജ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ. എ. സ​ച്ചി​ൻ ​എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. തു​ട​ർ​ന്ന് പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽനി​ന്നു​മു​ള്ള അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

സ​ഹൃ​ദ​യ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ജി ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ​ൽ. ജോ​യ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ക​രു​ണ, സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി എ.കെ. സു​രേ​ഷ്, സി​സ്റ്റ​ർ. ഡോ. ​ജെ​സി ജോ​ർ​ജ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

Kerala

മരിയൻ കോളജിൽ അന്തർദേശീയ സമ്മേളനം

കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജി​ലെ മ​രി​യ​ൻ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സു​സ്ഥി​തി​യി​ലേ​ക്കു​ള്ള ബി​സി​ന​സ് പ​രി​വ​ർ​ത്ത​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്നും നാ​ളെ​യും അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ 9.30ന് ​ഡോ. രാ​ജു നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഐ​സി​എ​സ്എ​സ്ആ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​മ​ല്ലി​കാ ശ​ങ്ക​ർ വി​ശി​ഷ്ടാ​തി​ഥി​യാ​ണ്.

ഭാ​ര​തീ​യ ജ്ഞാ​ന പ​ര​മ്പ​ര​യു​ടെ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ഡോ. ​ഭ​ര​ത് ദാ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മ​ലേ​ഷ്യ​യി​ലെ സീ​നി​യ​ർ ലെ​ക്ചർ ഡോ. ​ഓ​യി​ക്കോ​ക്ക് ലോ​ങ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ടി.​വി. മു​ര​ളി വ​ല്ല​ഭ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​കെ.​എ​സ്. ഷൈ​ജു, കോ​ൺ​ഫ​റ​ൻ​സ് സ്റ്റാ​ഫ് കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​ഷി​ജ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 19 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 51 വി​ദേ​ശീ​യ​ർ ഉ​ൾ​പ്പെടെ 169 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

Kerala

കത്തോലിക്ക കോൺഗ്രസ് ജന്മദിന മഹാറാലിയും അന്താരാഷ്‌ട്ര സമ്മേളനവും കണ്ണൂരിൽ

ത​​​​ല​​​​ശേ​​​​രി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യി​​​​ട്ട് 108 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ. സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 108-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ജ​​​​ന്മ​​​​ദി​​​​ന​​​​മ​​​​ഹാ​​​​റാ​​​​ലി, അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മ്മേ​​​​ള​​​​നം തു​​​​ട​​​​ങ്ങി വി​​​​പു​​​​ല​​​​മാ​​​​യ പ​​​​രി​​​​പാ‌​​​​ട‌ി​​​​ക​​​​ളോ​​​​ടെ മാ​​​​ർ​​​​ച്ച് 13,14 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ക്കും. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘാ​​​​ട​​​​ക​​​സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും സ്വാ​​​​ഗ​​​​ത​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ സ​​​​മു​​​​ദാ​​​​യ സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി 501 അം​​​​ഗ സം​​​​ഘാ​​​​ട​​​​ക​​​സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​സ​​​​മൂ​​​​ഹം, ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം, വി​​​​ക​​​​സ​​​​ന​​​​വി​​​​രു​​​​ദ്ധ രാ​​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും അ​​​​നു​​​​ബ​​​​ന്ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു ന​​​​ട​​​​ത്തു​​​​ന്ന ജ​​​​ന്മ​​​​ദി​​​​ന മ​​​​ഹാ​​​​റാ​​​​ലി​​​​യി​​​​ലും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​ളു​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ 18 ഫൊ​​​​റോ​​​​ന​​​​ക​​​​ളി​​​​ലും ഫൊ​​​​റോ​​​​ന​​​ാത​​​ല സം​​​​ഘാ​​​​ട​​​​ക​​​സ​​​​മി​​​​തി​​​​യും ഓ​​​​രോ ഇ​​​​ട​​​​വ​​​​കയിലും ഇ​​​​ട​​​​വ​​​​ക​​​ത​​​ല സം​​​​ഘാ​​​​ട​​​​ക സ​​​​മി​​​​തി​​​​ക​​​​ളും രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഇ​​​​ന്ത്യ​​​​ക്ക് പു​​​​റ​​​​ത്തു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ളും ക​​​​ർ​​​​ഷ​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും. സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴും വി​​​​വി​​​​ധ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മ്പോ​​​​ഴും സ​​​​മു​​​​ദാ​​​​യ​​​ശ​​​​ക്തി ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി പോ​​​​രാ​​​​ടു​​​​ന്ന വേ​​​​ദി​​​​യാ​​​​യി മ​​​​ഹാ​​​​സം​​​​ഗ​​​​മം മാ​​​​റു​​​​മെ​​​​ന്ന് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. പൊ​​​​തു​​​​സ​​​​മൂ​​​​ഹം നേ​​​​രി​​​​ടു​​​​ന്ന വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യും ക​​​​രു​​​​ത്തും പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​കും മ​​​​ഹാ​​​​റാ​​​​ലി​​​​യും ജ​​​​ന്മ​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​വു​​​​മെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ഫാ. ​​​ഡോ. ​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
മാ​​​​ർ​​​​ച്ച് 13ന് ​​​​പ​​​​താ​​​​ക​​​​പ്ര​​​​യാ​​​​ണ​​​​വും ഛായാ​​​​ചി​​​​ത്ര​ പ്ര​​​​യാ​​​​ണ​​​​വും ന​​​​ട​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് സ​​​​മ്മേ​​​​ള​​​​ന ന​​​​ഗ​​​​രി​​​​യി​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ. തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി ചേ​​​​രും. 14ന് രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​കേ​​​​ന്ദ്ര പ്ര​​​​തി​​​​നി​​​​ധി​​​സ​​​​ഭാ​ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കും.

44 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ൽ ല​​​​ക്ഷ​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന മ​​​​ഹാ​​​​റാ​​​​ലി. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌‌​​​​ട്ര സ​​​​മു​​​​ദാ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ​​​​ഭാ​​​​മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രും സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ളും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹ്യ, രാ​​​​ഷ്‌‌​​​​ട്രീ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. വി​​​​വി​​​​ധ ഫ്ലോ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ​​​​യു​​​​ള്ള റാ​​​​ലി​​​​യി​​​​ൽ എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും.

സം​​​​ഘാ​​​​ട​​​​ക സ​​​​മി​​​​തി-​​​​സ്വാ​​​​ഗ​​​​ത​​​സം​​​​ഘം രൂ​​​​പീ​​​​ക​​​​ര​​​​ണ യോ​​​​ഗ​​​​ത്തി​​​​ൽ ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ആ​​​​ന്‍റ​​​​ണി മു​​​​തു​​​​കു​​​​ന്നേ​​​​ൽ, മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പാ​​​​ലാ​​​​ക്കു​​​​ഴി, മോ​​​​ൺ. മാ​​​​ത്യു ഇ​​​​ളം​​​​തു​​​​രു​​​​ത്തി​​​​ൽ​​​​പ​​​​ട​​​​വി​​​​ൽ, ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ. ഡോ. ​​​​ജോ​​​​സ​​​​ഫ് മു​​​​ട്ട​​​​ത്തു​​​​കു​​​​ന്നേ​​​​ൽ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, പ്ര​​​​ഫ. കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ഫി​​​​ലി​​​​പ്പ് വെ​​​​ളി​​​​യ​​​​ത്ത്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ജി​​​​മ്മി അ​​​​യി​​​​ത്ത​​​​മ​​​​റ്റം, അ​​​​ഡ്വ . ഷീ​​​​ജ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, പീ​​​​യൂ​​​​സ് പ​​​​റ​​​​യി​​​​ടം, ജ​​​​യ്സ​​​​ൺ പ​​​​ട്ടേ​​​​രി, സു​​​​രേ​​​​ഷ് കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക​​​​വും സാം​​​​സ്കാ​​​​രി​​​​ക​​​​വും രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വു​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​വേ​​​​ണ്ടി​​​​യും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​വേ​​​​ണ്ടിയും​ 1918 ലാ​​​​ണ് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.

Kerala

ഹ​യാ​ക്കോ​ണ്‍ 1.0: രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം

കൊ​​​ച്ചി: ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ലെ കു​​​ള​​​വാ​​​ഴ ശ​​​ല്യ​​​ത്തി​​​നു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കൊ​​​ച്ചി ജെ​​​യി​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ‘ഫ്യൂ​​​ച്ച​​​ര്‍ കേ​​​ര​​​ള മി​​​ഷ​​​ന്‍’ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം (ഹ​​​യാ​​​ക്കോ​​​ണ്‍ 1.0) ആ​​​രം​​​ഭി​​​ച്ചു. കൊ​​​ച്ചി കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ത്രി​​​ദി​​​ന സ​​​മ്മേ​​​ള​​​നം കേ​​​ന്ദ്ര മ​​​ന്ത്രി ജോ​​​ര്‍​ജ് കു​​​ര്യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഫ്യൂ​​​ച്ച​​​ര്‍ കേ​​​ര​​​ള മി​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ പ്ര​​​ഫ. വേ​​​ണു രാ​​​ജാ​​​മ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍​എ, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, ജ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന്യൂ ​​​ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ടോം ജോ​​​സ​​​ഫ്, പ്രൊ ​​​വൈ​​​സ് ചാ​​​ന്‍​സ​​ല​​​ര്‍ ഡോ ​​​ജെ. ല​​​ത എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

കു​​​ള​​​വാ​​​ഴ​​​യി​​​ല്‍ നി​​​ന്നു​​​ള്ള മൂ​​​ല്യ​​​വ​​​ര്‍​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ യ​​​ന്ത്ര​​​സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ​​​യും പ്ര​​​ദ​​​ര്‍​ശ​​​നം ഇ​​​ന്ത്യ​​​ന്‍ ബം​​​ഗ്ലാ​​​ദേ​​​ശ് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ര്‍ റി​​​യാ​​​സ് ഹ​​​മീ​​​ദു​​​ള്ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി ജെ​​​യി​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യും സി​​​ഫ്റ്റും ത​​​മ്മി​​​ലു​​​ള്ള അ​​​ക്കാ​​​ദ​​​മി​​​ക് ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി. സി​​​ഫ്റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ജോ​​​ര്‍​ജ് നൈ​​​നാ​​​ന്‍, ജെ​​​യി​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ്രോ ​​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​ജെ. ല​​​ത എ​​​ന്നി​​​വ​​​ര്‍ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പു​​​വെ​​​ച്ചു.

കേ​​​ര​​​ള സം​​​സ്ഥാ​​​ന ത​​​ണ്ണീ​​​ര്‍​ത്ത​​​ട അ​​​ഥോ​​​റി​​​റ്റി, എം​​​പെ​​​ഡ, ട്രാ​​​ന്‍​സ് വേ​​​ള്‍​ഡ്, കേ​​​ള​​​ച​​​ന്ദ്ര എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.ഹ​​​യാ​​​ക്കോ​​​ണി​​​ന്‍റെ ര​​​ണ്ടാം ദി​​​ന​​​ത്തി​​​ൽ കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് പ​​​ങ്കെ​​​ടു​​​ക്കും

Kerala

ഹയാക്കോൺ 1.0: രാജ്യാന്തര സമ്മേളനം കൊച്ചിയിൽ

കൊ​​​ച്ചി: കൊ​​​ച്ചി ജെ​​​യി​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫ്യൂ​​​ച്ച​​​ർ കേ​​​ര​​​ള മി​​​ഷ​​​ൻ രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം (ഹ​​​യാ​​​ക്കോ​​​ൺ 1.0 ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

എ​​​ട്ടു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കൊ​​​ച്ചി കാ​​​മ്പ​​​സി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം. ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ കു​​​ള​​​വാ​​​ഴ​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന പാ​​​രി​​​സ്ഥി​​​തി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നും അ​​​വ​​​യു​​​ടെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വി​​​നും വി​​​നി​​​യോ​​​ഗ​​​ത്തി​​​നു​​​മാ​​​യു​​​ള്ള നൂ​​​ത​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. സം​​​സ്ഥാ​​​ന ത​​​ണ്ണീ​​​ർ​​​ത്ത​​​ട അ​​​ഥോ​​​റി​​​റ്റി, എം​​​പെ​​​ഡ, ട്രാ​​​ൻ​​​സ് വേ​​​ൾ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ൽ​​​എ, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി എ​​​ന്നി​​​വ​​​ർ വി​​​ശി​​​ഷ്‌​​​ടാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും.

കു​​​ള​​​വാ​​​ഴ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട മെ​​​ഷീ​​​ന​​​റി​​​ക​​​ളു​​​ടെ​​​യും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

District News

പ​മ്പ കോ​ള​ജി​ലെ രാ​ജ്യാ​ന്ത​ര കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു

മാ​ന്നാ​ർ: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​രു​മ​ല ഡി​ബി പ​മ്പ കോ​ള​ജി​ൽ ന​ട​ന്നുവ​ന്ന രാ​ജ്യ​ാന്ത​ര കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. സു​വോ​ള​ജി ബോ​ട്ട​ണി വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന കോ​ൺ​ഫ​റ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കു​സാ​റ്റ് ര​ജി​സ്ട്രാ​ർ പ്ര​ഫ. എ.​യു.​ അ​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ​സ്. സു​രേ​ഷ് അധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ശ്രീ​ക​ല., ഡോ. ​എ​സ്. വാ​ണി , ഡോ. ​വി.​കെ. ജ​യിം​ഷ റാ​ണി, ഡോ. ​ടി.എ​സ്. ജി​ൻ​സി, സെ​ന​റ്റ് അം​ഗം എം.എ​സ്. ഉ​ണ്ണി, ഡോ. ​എ​സ്. സ​ത്യ​ജി​ത്ത്, കെ.​കെ.​ഹ​രി​ലാ​ൽ, ജി. ​കാ​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 102 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച കോ​ൺ​ഫ​റ​സ് വ​ൻ വി​ജ​യ​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് കു​സാ​റ്റ് ര​ജി​സ്ട്രാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ക​ച്ച പ്ര​ബ​ന്ധാ വ​ത​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം പ്ര​ഫ. എ.യു. ​അ​രു​ൺ നി​ർ​വ​ഹി​ച്ചു.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്കം

അ​രു​വി​ത്തു​റ: സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ലെ സ​മീ​പ​കാ​ല മു​ന്നേ​റ്റ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​ദ്വി​ന അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് "ഐ​ക്രാ​സ്റ്റ് 2025' ആ​രം​ഭി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ഡി​റ്റ് മു​ൻ ഡ​യ​റ​ക്‌​ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ നി​ർ​വ​ഹി​ച്ചു. നി​ർ​മി​ത​ബു​ദ്ധി​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ നൈ​തി​ക​ത​യും ധാ​ർ​മി​ക​ത​യും ച​ർ​ച്ച​യാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബ​ർ​സാ​റു​മാ​യ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​റും കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ലീ​ന​റി സെ​ഷ​നി​ൽ കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്വാ​ൻ​സ്ഡ് സെ​ന്‍റ​ർ ഫോ​ർ അ​റ്റ്മോ​സ്ഫി​യ​റി​ക് റ​ഡാ​ർ റി​സ​ർ​ച്ചി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ.​എ​സ്. അ​ജി​ൽ, സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ.​ഡോ. വി​ൻ​സ​ന്‍റ് മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​യ​ൻ​സ് സോ​ഷ്യ​ൽ സ​യ​ൻ​സ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ചെ​യ​ർ ചെ​യ്യു​ന്ന തു​ട​ർ​ന്നു​ള്ള സെ​ഷ​നു​ക​ളി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. കോ​ൺ​ഫ​റ​ൻ​സ് ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും

Latest News

Corehub Up