വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവനഗരിയിലെ വിസിറ്റേഴ്സ് പവലിയനില്‍ സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളം (ഐഎന്എഫ്കെ) പ്രചാരണം നടത്തി.
മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ റോസ് മേരി ജോസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ടി. ബീന, അധ്യാപകരായ വി.കെ. പ്രസാദ്, അബ്ദുള്‍ സലാം, കെ.എന്‍. ഉഷ എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷന് അംഗം മുഫീദ തസ്നി പവലിയന് സന്ദര്‍ശിച്ച് ആശംസ അറിയിച്ചു. ഫെബ്രുവരി ഏഴ് മുതല്‍ 12 വരെ തിരുവനന്തപുരത്താണ് ഫെസ്റ്റിവല്‍.