നെടുങ്കണ്ടം: ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികൾ ഒരുമിച്ച് ജപമാല ചൊല്ലുന്ന വൺ മില്യൺ ചിൽഡ്രൻ പ്രേയിംഗ് ദ റോസറി ആഗോള പ്രാർഥനായജ്ഞത്തിൽ പങ്കുചേർന്ന് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ. പ്രാർഥനാ സംരംഭവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വാർത്തയിൽ ഇടംനേടിയ ഇന്ത്യയിലെ ഏക സ്കൂളായി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ശ്രദ്ധേയമായി.
കുട്ടികളിൽ വിശ്വാസവും പ്രാർഥനാജീവിതവും മരിയഭക്തിയും വളർത്തുന്നതിനൊപ്പം ലോകസമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ പ്രാർഥനായജ്ഞം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കുട്ടികൾ ഒരേ നിയോഗത്തോടെ ജപമാല പ്രാർഥനയിൽ പങ്കുചേർന്നു.
കെസിഎസ്എല്ലിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.