Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Spice Roots

അ​ന്താ​രാ​ഷ്‌ട്ര സ്പൈ​സ് റൂ​ട്ട്സ് സ​മ്മേ​ള​നം ആറു മുതൽ കൊച്ചിയിൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്പൈ​​​​സ് റൂ​​​​ട്ട്സ് ഹെ​​​​റി​​​​റ്റേ​​​​ജ് നെ​​​​റ്റ്‌​​​വ​​​​ർ​​​​ക്കി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ചാ​​​​ർ​​​​ട്ട​​​​ർ അ​​​​വ​​​​ത​​​​ര​​​​ണ​​​​വും പ്ര​​​​ഥ​​​​മ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്പൈ​​​​സ് റൂ​​​​ട്ട്സ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മാ​​​​കും. മു​​​​സി​​​​രി​​​​സ് ഹെ​​​​റി​​​​റ്റേ​​​​ജ് പ്രോ​​​​ജ​​​​ക്ട് സം​​​​സ്ഥാ​​​​ന ടൂ​​​​റി​​​​സം വ​​​​കു​​​​പ്പു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം ജ​​​​നു​​​​വ​​​​രി ആ​​​​റു മു​​​​ത​​​​ൽ എ​​​​ട്ടു വ​​​​രെ കൊ​​​​ച്ചി ബോ​​​​ൾ​​​​ഗാ​​​​ട്ടി പാ​​​​ല​​​​സി​​​​ൽ ന​​​​ട​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തെ സ്പൈ​​​​സ​​​​സ് ല​​​​ക്ഷ്യ​​​​സ്ഥാ​​​​നം എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ലോ​​​​ക പൈ​​​​തൃ​​​​ക​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മു​​​​ദ്ര നാ​​​​ഗ​​​​രി​​​​ക​​​​ത​​​​യു​​​​ടെ​​​​യും സം​​​​ഗ​​​​മ​​​​സ്ഥാ​​​​ന​​​​മാ​​​​യി സ്ഥാ​​​​പി​​​​ക്കാ​​​​നും ഈ ​​​​വി​​​​നി​​​​മ​​​​യ​​​സാ​​​​ധ്യ​​​​ത​​​​യെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​നും സ​​​​മ്മേ​​​​ള​​​​നം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു.

പു​​​​രാ​​​​ത​​​​ന സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന വി​​​​നി​​​​മ​​​​യ​​​പാ​​​​ത​​​​ക​​​​ളെ സ​​​​മ​​​​കാ​​​​ലി​​​​ക ആ​​​​ഗോ​​​​ള ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ബൗ​​​​ദ്ധി​​​​ക, സാം​​​​സ്കാ​​​​രി​​​​ക വേ​​​​ദി​​​​യാ​​​​യി​​​​ട്ടാ​​​​ണു സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ഷ​​​​യാ​​​​ധി​​​​ഷ്ഠി​​​​ത അ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ പൈ​​​​തൃ​​​​ക ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യും നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ക, പൈ​​​​തൃ​​​​ക ടൂ​​​​റി​​​​സ​​​​വും സു​​​​സ്ഥി​​​​ര​​​​ത​​​​യും, ടൂ​​​​റി​​​​സ​​​​ത്തി​​​​നാ​​​​യി സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന പാ​​​​ത​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ർ​​​​വി​​​​ഭാ​​​​വ​​​​നം, ഡി​​​​ജി​​​​റ്റ​​​​ൽ സ്പൈ​​​​സ് റൂ​​​​ട്ട്സ്, മു​​​​സി​​​​രി​​​​സ് പു​​​​ന​​​​ർ​​​​വി​​​​ഭാ​​​​വ​​​​നം, മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ജ്ഞാ​​​​ന പാ​​​​ര​​​​ന്പ​​​​ര്യം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക സെ​​​​ഷ​​​​നു​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

22 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 38 വി​​​​ശി​​​​ഷ്‌​​​ട പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും. പ്ര​​​​മു​​​​ഖ അ​​​​ക്കാ​​​​ദ​​​​മീ​​​​ഷ്യ​​​​ന്മാ​​​​ർ, ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​ർ, പ്ര​​​​ശ​​​​സ്ത പു​​​​രാ​​​​വ​​​​സ്തു ഗ​​​​വേ​​​​ഷ​​​​ക​​​​ർ, ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ർ, ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ വി​​​​ദ​​​​ഗ്ധ​​​​ർ, ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ഗ​​​​ത്ഭ​​​​ർ, പ്ര​​​​ശ​​​​സ്ത ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ർ , സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​ർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

Latest News

Corehub Up