Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalCriminalCourt

നെ​ത​ന്യാ​ഹു​വി​നെ​തി​രേ ഐ​സി​സി വാ​റന്‍റ് ന​ട​പ്പാ​ക്ക​ണം: ന്യൂ​യോ​ർ​ക്ക് മേ​യ​ർ മ​മ​ദാ​നി

ന്യൂ​യോ​ർ​ക്ക്: 73000-ലേറെ ആളുകളുടെ മരണത്തിനു കാരണക്കാരനായ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി (ഐസിസി) പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റന്‍റ് ന​ട​പ്പാ​ക്കണമെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മമദാനി. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ യു​എ​സ് സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​മ​ദാ​നി ആവശ്യപ്പെട്ടു. നെ​ത​ന്യാ​ഹു​വി​നെ അ​മേ​രി​ക്ക​യി​ൽവച്ച് അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ന്യൂ‍യോർക്ക് മേയർ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പാല​സ്തീ​ൻ ജ​ന​ത​യ്‌​ക്കെ​തി​രാ​യ ഭീ​ക​ര​മാ​യ വം​ശ​ഹ​ത്യ​യു​ടെ സൂ​ത്ര​ധാ​ര​നാ​ണ് നെ​ത​ന്യാ​ഹു​വെ​ന്നും യു​ദ്ധ​ക്കു​റ്റ​വാ​ളി​യാ​ണെ​ന്നും എക്സിൽ പ​ങ്കുവ​ച്ച വീ​ഡി​യോയിൽ മ​മ​ദാ​നി ആ​രോ​പി​ച്ചു. ആ​ളു​ക​ളെ കൊന്നൊടുക്കിയതുമാത്രമല്ല, പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളു​ടെ വൈ​ക​ല്യ​ങ്ങ​ൾ​ക്കും നെ​ത​ന്യാ​ഹു ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് മ​മ​ദാ​നി ചൂ​ണ്ടി​ക്കാ​ട്ടി. ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ആ​ശു​പ​ത്രി​ക​ളും മാ​തൃ​പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും, ജ​ന​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​വും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​സി​സി നെതന്യാഹുവിനെതിരേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2024 ന​വം​ബ​റി​ലാ​ണ് യു​ദ്ധ​ക്കു​റ്റ​ങ്ങ​ളും മാ​ന​വി​ക​ത​യ്‌​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും ആ​രോ​പി​ച്ച് നെ​ത​ന്യാ​ഹു​വി​നെ​തിരേ ഐസിസി അ​റ​സ്റ്റ് വാ​റന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ന്യൂ​യോ​ർ​ക്ക് സി​റ്റി​ക്ക് നേ​രി​ട്ട് ഐ​സി​സി വാ​റ​ന്‍റ് ന​ട​പ്പാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്ന് സ​മ്മ​തി​ച്ച മ​മ​ദാ​നി, എ​ന്നാ​ൽ യു​എ​സ് ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന് അ​തി​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നും ഐ​സി​സി​യു​മാ​യി കൈ​കോ​ർ​ത്ത് ​വാ​റന്‍റ് ന​ട​പ്പാ​ക്കാ​ൻ തയാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up