Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternetViral

Viral

കാറിനുള്ളിലെ ഈ 'വൃത്തികെട്ട' പ്രവൃത്തി പകർത്തി ആഘോഷിച്ച മാതാപിതാക്കൾ കുരുക്കിൽ

പൊ​തു​സ്ഥ​ല​ത്തെ ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും പൗ​ര​ബോ​ധ​ത്തെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഒ​രു ദൃ​ശ്യം.

ഒ​രു കാ​റി​നു​ള്ളി​ൽ വെ​ച്ച് ത​ന്‍റെ കു​ഞ്ഞി​നെ മൂ​ത്ര​മൊ​ഴി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​മ്മ​യും അ​ത് ചി​ത്രീ​ക​രി​ക്കു​ന്ന പി​താ​വു​മാ​ണ് ഈ ​വി​വാ​ദ വീ​ഡി​യോ​യി​ലു​ള്ള​ത്.

യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ആ ​മൂ​ത്രം നി​റ​ഞ്ഞ ക​രി​ക്ക് കാ​റി​ന് പു​റ​ത്തേ​ക്ക് എ​റി​യു​ന്ന ഈ ​പ്ര​വൃ​ത്തി അ​ങ്ങേ​യ​റ്റം ല​ജ്ജാ​വ​ഹ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

നാ​ഷ​ണ​ൽ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

സ​മൂ​ഹ​ത്തി​ൽ മാ​തൃ​ക​യാ​കേ​ണ്ട മാ​താ​പി​താ​ക്ക​ൾ ത​ന്നെ ഇ​ത്ത​രം വൃ​ത്തി​ഹീ​ന​മാ​യ പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ഏ​ജ​ൻ​സി ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​രു ക​രി​ക്കി​ൻ തൊ​ണ്ടി​നു​ള്ളി​ൽ മൂ​ത്ര​മൊ​ഴി​പ്പി​ച്ച ശേ​ഷം അ​ത് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പി​താ​വ് ത​ന്നെ വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യ ഒ​രു കാ​ര്യം ചെ​യ്യു​ന്നു എ​ന്ന ഭാ​വ​ത്തോ​ടെ​യാ​ണ് ഇ​വ​ർ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത് എ​ന്ന​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ചൊ​ടി​പ്പി​ച്ചു. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

പൗ​ര​ബോ​ധം ഇ​ല്ലാ​ത്ത ഇ​ത്ത​രം വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു. കു​ട്ടി​ക​ൾ​ക്ക് ന​ല്ല ശീ​ല​ങ്ങ​ൾ പ​ഠി​പ്പി​ച്ചു കൊ​ടു​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ ത​ന്നെ അ​വ​ർ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ഈ ​മാ​താ​പി​താ​ക്ക​ൾ ന​ൽ​കു​ന്ന​തെ​ന്നാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം.

റോ​ഡും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ന്ന് സ്വ​ന്തം സൗ​ക​ര്യ​ത്തി​ന് മാ​ത്രം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

വ്യ​ക്തി​പ​ര​മാ​യ അ​ച്ച​ട​ക്ക​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ഇ​ല്ലാ​താ​കു​ന്ന​തി​ന്‍റെ തെ​ളി​വാ​യി​ട്ടാ​ണ് ഈ ​വീ​ഡി​യോ പ​ല​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും അ​വ​യെ പു​ച്ഛി​ച്ചു ത​ള്ളു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന ഒ​ന്നാ​ണ്.

 

Latest News

Corehub Up