കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് പൂർവവിദ്യാർഥികളുടെ സംഘടനയായ എഎഎജെ അമൽജ്യോതി കോളജിൽ ആരംഭിച്ച ആസ്പെയർ 2026 ഇന്റേൺഷിപ്പ് ഡ്രൈവിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കോളജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പടിച്ചറങ്ങി വിവിധ മേഖലകളിൽ തൊഴിൽ സംരംഭകാരായിട്ടുള്ളവരുടെ സ്ഥാപനങ്ങളിൽ നിലവിലെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരങ്ങൾ നൽകുകയും വിദ്യാർഥികൾക്കിടയിൽ ശക്തമായ ഒരു തൊഴിൽ ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കോളജ് ഗവേണിംഗ് ബോഡി ചെയർമാനും വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ.ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ, യൂണിക് വേൾഡ് റോബോട്ടിക്സ് സിഇഒയും പൂർവ വിദ്യാർഥി സംഘടനാ സെക്രട്ടറിയുമായ ബൻസൺ തോമസ് ജോർജ്, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റുമായ റോബിൻ ടോമി, അലുമ്നി ഡീൻ ഡോ. മിനി മാത്യു എന്നിവർ പ്രസംഗിച്ചു.